Local news

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു
Local news

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു

തിരൂരങ്ങാടി: ഭരണഘടനാ വരുദ്ധമായ വഖഫ് ബില്ലിനെതിരെ പ്രതിഷേധം. ചെമ്മാട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.സി.കെ മുനീര്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, സി.എച്ച് അയ്യൂബ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, തേറാമ്പില്‍ സലാഹുദ്ധീന്‍, ബാപ്പുട്ടി ചെമ്മാട്, അമീന്‍ തിരൂരങ്ങാടി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു....
Local news

തിരുരങ്ങാടി നഗരസഭ മുഴുവൻ അങ്കൺവാടികൾക്കുമായി ആയിരത്തോളം കസേരകൾ നൽകി

തിരുരങ്ങാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ മുഴുവൻ അങ്കൺവാടികൾക്കും ആയിരത്തോളം കസേരകൾ നൽകി, 48 അങ്കൺവാടികൾക്കായി 20 കസേരകൾ വീതം നൽകി, അങ്കണവാടികളിൽ രക്ഷിതാക്കളുടെ യോഗങ്ങൾക്ക് കസേര വേണമെന്ന ആവശ്യം ഇതിലൂടെ പരിഹരിച്ചു, ചെയർമാൻ കെ പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, കെ ടി സാജിത, സോന രതീഷ്, സി, പി, ഇസ്മായിൽ, അഹമ്മദ് കുട്ടി കക്കടവത്ത്, സി, എം സൽമ,സി, ഡി, പി, ഒ എം,ജയശ്രീ, എം, അബ്ദുറഹിമാൻ കുട്ടി, ആർ, ജലജ, കൗൺസിലർമാർ, അങ്കണവാടി വർക്കേഴ്സ് സംസാരിച്ചു,...
Local news

സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തിരൂരങ്ങാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് ഐ സി ഡി എസിന് കീഴില്‍ തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 32ലെ 97 നമ്പര്‍ അംഗന്‍വാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ ജോലിക്ക് പോവുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ആണ് അംഗന്‍വാടി കം ക്രഷ്. ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത മുഖ്യാതിഥി ആയിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ...
Job, Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്കായി നിയമനം നടക്കുന്നു. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്കും ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമാണ് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നത്. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11/04/2025 വെള്ളിയാഴ്ച 10.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.സി.ജി ടെക്‌നിഷ്യന്‍ - യോഗ്യത - ഇ.സി.ജി ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിരിക്കണം) ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക (അഡ്‌ഹോക്) നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 07/04/2025 തിങ്കളാഴ്ച 10.30 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അ...
Local news

അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പാനൽ അഡ്വക്കേറ്റ് സി.കെ. സിദീഖ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും, ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും, നിയമപരമായ അവകാശങ്ങളെ കുറിച്ചും അഡ്വ. സി.കെ. സിദീഖ് വിദ്യാർത്ഥികളുമായി സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വ...
Local news

സുജാതക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി ; അവസാനമായി ഒരു നോക്ക് കാണാന്‍ പിഎസ്എംഒ കോളേജിലേക്ക് ജനപ്രവാഹം

തിരൂരങ്ങാടി : കഴിഞ്ഞദിവസം അന്തരിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അലുമിനി അസോസിയേഷന്‍ സെക്രട്ടറിയുമായ കെഎം സുജാതയുടെ ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.സുജാത പഠിച്ചു വളര്‍ന്ന തിരൂര്‍ങ്ങാടി പി എസ് എം.ഒ കോളേജിന്റെ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതശരിരം ഒരു നോക്കു കാണാന്‍ നാനാ തുറകളിലുള്ള നിരവധി പേരാണ് എത്തിയത്. കോളേജിന്റെ അലുമിനി അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ സംഘാടന രംഗത്ത് സുജാതയുടെ സേവനങ്ങള്‍ മഹത്തരമാണ്. പെട്ടെന്നുള്ള വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് താങാന്‍ കഴിയും വിധമായിരുന്നില്ല പി ഉബൈദുള്ള എംഎല്‍എ. മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, എഡിഎം മെഹറലി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത് തിരൂരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ് , ജില്ലാ പഞ്ചായത്ത്...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 4 കോടി രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നാല് കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി കെ. പി. എ മജീദ് അറിയിച്ചു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് തറയിൽ ഒഴുകൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ, പരപ്പനങ്ങാടി നഗരസഭയിലെ കടൽഭിത്തി നിർമ്മാണത്തിന് ഒരു കോടി രൂപ, നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണത്തിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് സർക്കാരിന്റെ ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്. കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി 2024-2025 വർഷത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രവർത്തികൾക്ക് തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കി നൽകിയ ഡിപിആർ പ്രകാരമാണ് ധനകാര്യ വകുപ്പ് അംഗീകാരം നൽകിക്കൊണ്ട് ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ പരപ്പനങ്ങാടി നഗരസഭയിൽ കടൽഭിത്തി നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാ...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ പന്തീരായിരം നിശ്ചയിച്ചു

ചെമ്മാട് : തൃക്കുളം ശിവക്ഷേത്രം, ഭാഗവതിയാലുങ്ങൽ ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ മെയ്‌ 4 മുതൽ 8 വരെ പ്രതിഷ്ഠ ദിനാഘോഷവും ദ്രവ്യകലശവും നടക്കുന്നു. അതിന്റെ ഭാഗമായി മെയ്‌ 8 ന് വേട്ടേക്കരന് പന്തീരായിരം നടത്തുന്നു. പൂജകൾക്ക് ശേഷം പന്ത്രണ്ടായിരത്തി എട്ട് നാളികേരങ്ങൾ എറിയുന്ന ചടങ്ങ് ആണ് പന്തീരായിരം. അതിന്റെ ദിവസം കുറിക്കൽ ചടങ്ങ് കോമര കേസരി രാമചന്ദ്രൻ നായർ കാരക്കൂറഭക്തി പൂർവ്വം നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചെറമംഗലത്ത് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് കർമികത്വം വഹിച്ചു. സമൂതിരി പ്രതിനിധി രാമവർമ രാജ, എക്സിക്യൂട്ടീവ് ഓഫീസർ മനേന്ദ്രൻ, പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ, കമ്മിറ്റി രക്ഷധികാരി കുന്നത്ത് ചന്ദ്രൻ, കെ വി ഷിബു, പുന്നശ്ശേരി ശശി തുടങ്ങിയവർ സന്നിഹിതരായി. ഭക്തജനങ്ങൾക്ക്‌ നാളികേരസമർപ്പണം നടത്താൻ ക്ഷേത്രം കൌണ്ടറുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു...
Local news

ഹോം കെയര്‍ യൂണിറ്റിന് വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സംഭാവന ചെയ്ത വാഹനം സമര്‍പ്പിച്ചു

തിരൂര്‍ : വൈലത്തൂര്‍ ഒരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഹോം കെയര്‍ യൂണിറ്റിന് വേണ്ടി വൈലത്തൂര്‍ ഒ പി എസ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം സമര്‍പ്പിച്ചു. സമര്‍പ്പണം ഒ പി പോക്കര്‍ ഹാജി ഒരുമ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. വൈലത്തൂരിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഒരുമ കണ്‍വീനര്‍ എന്‍ അഷ്റഫ് ആമുഖ ഭാഷണം നിര്‍വഹിച്ചു. ആര്‍ കോമുക്കുട്ടി, എന്‍ പി അബ്ദുറഹിമാന്‍, പി കെ മൊയ്തീന്‍ കുട്ടി, പി കെ ബാവഹാജി, സി ഗോപി, എ അയ്യപ്പന്‍, പി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു...
Local news

തിരുരങ്ങാടി നഗരസഭ ബജറ്റ് ; നിരാശാജനകമെന്ന് ആം ആദ്മി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും, തിരൂരങ്ങാടിയുടെ വളര്‍ച്ചയ്ക്കാവശ്യമുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ലാത്തതാണെന്നും ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൂടുതല്‍ പദ്ധതികളും കഴിഞ്ഞ വര്‍ഷത്തേ പദ്ധതികള്‍ കേരി ഫോര്‍വേഡ്ഡ് പദ്ധതികളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകളില്‍പ്പെട്ട മൈലിക്കല്‍ പൊതു ശ്മശാനം നവീകരണം നടത്തുമെന്ന് പ്രഖ്യാപനം വെറും കടലാസില്‍ ഒതുങ്ങി. നഗരസഭയിലെ 90% റോഡുകളുടെയും അവസ്ഥ വളരെയധികം ശോചനീയാവസ്ഥയിലാണ്. നഗരസഭ സ്ഥിതി ചെയ്യുന്ന ചെമ്മാട്ടാങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് അറുതി വരുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം ബസ് സര്‍വീസുകള്‍ അനുവദിക്കാത്ത റൂട്ടുകളിലൂടെയാണ് ബസുകള്‍ ഓടിക്കുന്നത് ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും പൊതുജനങ്ങ...
Local news

തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : മാലിന്യമുക്ത നവ കേരളം കാംപയിന്റെ ഭാഗമായി തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത് നിര്‍വഹിച്ചു. കെ മുഹമ്മദ് അലി മാസ്റ്റര്‍, സുഫയാന്‍ അബ്ദുസ്സലാം, ഖുബൈബ് വാഫി, മന്‍സൂര്‍ അലി ചെമ്മാട്, അയ്യൂബ് എം ടി എന്നിവര്‍ സംസാരിച്ചു....
Local news

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി

വേങ്ങര : വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....
Local news

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയിൽ ത്വക്ക് രോഗ ഡോക്ടർ എത്തി

തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ എത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ പ്രയാസത്തിലായിരുന്നു. തിരുവനന്തപുരത്ത് നിന്നുമുള്ള ഡോ: അപർണയാണ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്തിരിക്കുന്നത്. തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ത്വക്ക് രോഗ ഡോക്ടർ ഒഴിഞ്ഞ് പോയതിന്റെ ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ലായിരുന്നു. ദിനം പ്രതി രണ്ടായിരത്തിലേറെ രോഗികൾ ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ സാധാരണക്കാരായവരടക്കം ഇവിടെ എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ വന്ന ത്വക്ക് രോഗ വിഭാഗത്തിലേക്കും ആ...
Local news

പരപ്പനങ്ങാടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

പരപ്പനങ്ങാടി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു, നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, കെപി മുഹ്സിന, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ കാർത്തികേയൻ, സുമി റാണി, കെ സി നാസർ ഹെൽത്ത് വിഭാഗ...
Local news

പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായി 415 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും 90 വിധവകൾക്ക് പെരുന്നാൾ പുടവയും നൽകി. ആലിൻചുവട് പ്രതീക്ഷ ഭവനിൽ നടന്ന പരിപാടി സയ്യിദ് സലിം ഹൈദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം സുലൈമാൻ അധ്യക്ഷത വഹിച്ചു. എം എ അസീസ്, ഹൈദർ കെ മുന്നിയൂർ,എൻ എം അൻവർ സാദത്ത് ,എൻ കുഞ്ഞാലൻ ഹാജി ,എൻ എം സുഹറാബി ,ചെമ്പൻ ശിഹാബ് സി നുസ്റത്ത് , സി പി നൗഫൽ, കെ പി ജുബൈരിയ, വി അബ്ദുൽ ജലീൽ ,കെ മുഹമ്മദ് ഹാഷിർ തുടങ്ങിയവർ സംസാരിച്ചു....
Local news

വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വീട്ടിലേക്ക് ഒരു പുസ്തകം എന്ന പരിപാടി ലൈബ്രറികളില്‍ നടപ്പാക്കുന്നു. വായന വസന്തം എന്ന പേരില്‍ ലൈബ്രറികള്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ സ്ഥിരമായി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചെമ്മാട് പ്രതിഭ ലൈബ്രറിയിലെ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി ഹരിത കര്‍മ്മസമിതി കണ്‍വീനര്‍ പ്രസീത സത്യന്‍, ചെമ്മാട് പൊന്നേം തൊടി ജിഷാദിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി സി സമുവല്‍, സെക്രട്ടറി കെ ശ്രീധരന്‍, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട്, വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി, പ്രതിഭ തീയേറ്റേഴ്‌സ് സെക്രട്ടറി ഡോക്ടര്‍ കെ ശിവാനന്ദന്‍, തൃക്കുളം മുരളി, കെ സത്യന്‍, ബിന്ദു കുന്നത്ത്, ബാലകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി ടൗണ്‍ കമ്മറ്റിയും താഴെചിന കമ്മറ്റിയും സംയുക്തമായി നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വര്‍ഷങ്ങളായി നല്‍കി കൊണ്ടിരിക്കുന്ന പെരുന്നാള്‍ കിറ്റാണ് ഇത്തവണയും പതിവ് മുടക്കാതെ വിതരണം ചെയ്തത്. രണ്ട് ദിവസങ്ങളിലായാണ് കിറ്റുകള്‍ കുടുംബങ്ങളിലേക്കെത്തിച്ചു നല്‍കിയത്. കിറ്റിന്റെ വിതരണോദ്ഘാടനം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി നിര്‍വഹിച്ചു. ചടങ്ങിന് മുന്‍സിപ്പല്‍ പ്രസിഡന്റ് യാസീന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണത്തിന് മുജിബ് മച്ചിങ്ങല്‍ ത്വല്‍ഹത്ത് എം എന്‍. നാസര്‍ വി പി മുസമ്മില്‍ സി സി മുല്ലക്കോയ എം എസ് കെ കുട്ടി റഫിഖ് എന്നിവര്‍ നേതൃത്വം നല്‍കി. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നീക്ക് പ്രേത്യേകമായി ദുആ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയും കിറ്റിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കും സംഘടക സമിതി ...
Local news

തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയിലെ ശുചിത്വ ജൈവ - അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭാ പരിധിയിലെ അംഗണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉള്‍പ്പെടെ 29 സ്ഥാപനങ്ങളിലും 19 സ്‌ക്കൂളുകളിലും 5 കോളേജുകളിലും 2 ടൌണുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയം, 271 അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെതന്നെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹരിതകര്‍മ്മേസന മുഖേനയുള്ള വാതില്‍പ്പടിശേഖരണം നഗരസഭാ പരിധിയിലെ 39 വാര്‍ഡുകളില്‍ നിന്നും മൊത്തം 18600 സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ മാര്‍ച്ച് മാസത്തോടെ 100 % സര്‍വ്വീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാ...
Local news

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ

മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു...
Local news

പെരുവള്ളൂര്‍ സ്വദേശിയായ യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഭാര്യ മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

പെരുവള്ളൂര്‍ : യുവസൈനികനും ഭാര്യയും കശ്മീരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. പെരുവള്ളൂര്‍ പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് പാലപ്പെട്ടി പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകന്‍ നിധീഷ്, ഭാര്യ റിന്‍ഷയുമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ റിന്‍ഷ മരണപ്പെട്ടു. നിധീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിധീഷ് ജോലി ചെയ്യുന്ന കാശ്മീരിലെ ആര്‍മി കോട്ടേഴ്‌സില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവും ഭാര്യയും ഈ കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. റിൻഷ എസ്.ഐ ടെസ്റ്റിൽ റാങ്ക് ലിസറ്റിൽ വന്നു പരിശീലനത്തിടെ കാലിൽ പരിക്കു പറ്റി ചികിത്സ തേടിയിരുന്നു. കണ്ണൂർ പിണറായി സ്വദേശിനിയാണ് റിൻഷ. ജനുവരിയില്‍ ലീവ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഭര്‍ത്താവിനോട് ഒപ്പം യാത്രയായതായിര...
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
Local news

സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ ; റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ചെമ്മാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വര്‍ഷത്തെ റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവര്‍ത്തനം ശ്ലാഘ നീയമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ ശേഖരിച്ച ഫണ്ട് ചടങ്ങില്‍ വെച്ച് റഷീദലി തങ്ങള്‍ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വര്‍ഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്. ചെമ്മാട് ദയ ശിഹാബ് തങ്ങള്‍ ഭവനില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പി.എസ്. എച്ച് തങ്ങള്‍, എം. കെ. ബാവ, കെ. പി. മുഹമ്മദ് കുട്ടി ഹാജി, ശരീഫ് കുറ്റൂര്‍, കെ. സ...
Local news

ലഹരി മുക്ത ജില്ലക്കായി എസ് വൈ എസ് ലഹരിമുക്ത ക്യാമ്പയിനിന് തുടക്കമായി

തിരൂരങ്ങാടി : ലഹരി മുക്ത ജില്ല എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എസ് വൈ എസ് മലപ്പുറം ജില്ലാ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. മൂന്നിയൂര്‍ ചുഴലി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ ആമുഖഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി, സിപിഎം ഏരിയ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് പ്രതിനിധിഹനീഫ അച്ചാട്ടില്‍, ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, ജില്ലാ സെക്രട്ടറി അബ്ദുറഹി മാസ്റ്റര്‍ ചുഴലി തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് മുസ്ലിയാര്‍ പറമ്പില്‍പീടിക , പി...
Local news

അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂള്‍ കോണ്‍വെക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : യതീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ഫിത്‌റ പ്രീ ഇസ്ലാമിക് സ്‌കൂളിന്റെ ഖതമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനവും സര്‍ട്ടിക്കറ്റ് വിതരണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ദുല്‍ ഗഫൂര്‍ കാരക്കല്‍ ആമുഖഭാഷണവും മുനീര്‍ താനാളൂര്‍ മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. അധ്യാപികമാരായ ഷഹര്‍ബാനു, സി.ഫസീല, അസ്മാബി, ശബ്‌ന, റഹീന, ലബീബത്തുല്‍ ബുഷ്‌റ,സുഫാന, നശീദ, മുഹ്‌സിന ഷാനവാസ്, ആത്തിഖ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്കിൻ ഡോക്ടറെയും സുപ്രണ്ടിനെയും അടിയന്തിരമായി നിയമിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസമായി ഒഴിഞ്ഞ് കിടക്കുന്ന ചർമ്മരോഗ വിഭാഗത്തിലേക്ക് അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും ഒഴിവ് വന്ന ആശുപത്രി സുപ്രണ്ട് പദവിയിലേക്ക് പുതിയ സുപ്രണ്ടിനെ ഉടനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ രേണുക മുഖേന ആരോഗ്യ വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ദിവസംരണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി രിൽ ചർമ്മരോഗ വിഭാഗത്തിലെ ഏക ഡോക്ടർ ഒഴിഞ്ഞ് പോയിട്ട് മാസങ്ങൾ കഴിഞ്ഞു. ചർമ്മരോഗ ചികിൽസക്കായി ദിനേന ആശുപത്രിയെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളാണ് ചികിൽസ ലഭിക്കാതെ പ്രയാസപ്പെടുന്നത്. ചർമ്മ രോഗ ചികിൽസ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികൾ. നിലവിലുണ്ടായിരുന്ന ആശുപത്രി സുപ്രണ്ട് മു...
Local news

ലഹരിക്കെതിരെ കുണ്ടൂർ പി എം എസ് ടി കോളജിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നന്നമ്പ്ര പഞ്ചായത്ത് ജനകീയ കൂട്ടായ്മയുമായി സഹകരിച്ച് ലഹരിക്കെതിരെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം താനൂർ ഡിവൈഎസ്പി. പി പ്രമോദ് നിർവഹിച്ചു. നിസാം വളാഞ്ചേരി ലഹരി-വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്പി ഉൾപ്പടെ താനൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരെ ജനകീയ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. പൊതുജനങ്ങളും വിദ്യാർത്ഥികളും ജനകീയ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജ്ജുദ്ദീൻ സ്വാഗതവും വിമുക്തി കോആ ഡിനേറ്റർ അഹ്ദസ്. ബി നന്ദിയും പറഞ്ഞു. കോളേജ് ഭരണസമിതി അംഗങ്ങളായ എൻ പി ആലി ഹാജി, കെ. കുഞ്ഞിമരക്കാർ, എം. സി കുഞ്ഞുട്ടി ഹാജി, നന്നമ്പ്ര പഞ്ചായത്ത് എട്...
Local news

അധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ.എ.ടി.എഫ്

പരപ്പനങ്ങാടി: അധ്യാപക നിയമന കാര്യത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.എ.ടി.എഫ് പരപ്പനങ്ങാടി സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. ആയരിക്കണക്കിന് അധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. സാങ്കേതികത്വം പൂർണ്ണമായും നീങ്ങിയിട്ടും സർക്കാർ മാത്രം അതിന് തയ്യാറാകാത്തത് വർഷങ്ങളായുള്ള എയ്ഡഡ് വിദ്യഭ്യ...
Local news

പരപ്പനങ്ങാടിയില്‍ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി

പരപ്പനങ്ങാടി : ജനങ്ങളുടെ ജീവന് ഭീഷണിയായ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചിറമംഗലം ചെറിയത് റോഡ് ഉപ്പുണിപ്പുറം അംഗനവാടി പരിസരത്ത് നിന്നുമാണ് നാട്ടുകാര്‍ക്കും അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടിയത്. വാര്‍ഡ് കൗണ്‍സിലര്‍ ഫരീദ ഹസ്സന്‍ കോയയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, അസീസ് പുത്തരിക്കല്‍, എം ആര്‍ കെ മജീദ് എന്നിവര്‍ ചേര്‍ന്നാണ് വളരെയധികം സാഹസികമായി കുറുനരിയെ പിടികൂടിയത്. പേ ഇളകിയ കുറുനരിയെ നിരീക്ഷണത്തിനായി കൂട്ടില്‍ അടച്ചു. ഇതോടെ പരിസരവാസികളുടെ ആശങ്ക അകറ്റുകയും ചെയ്തു....
Local news

ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ

വെന്നിയൂർ: ജോയിനിങ് പാർട്ടി ഇഫ്താർ സംഗമം ആക്കി അധ്യാപികമാർ. വെന്നിയൂർ ജിഎം യുപി സ്കൂളിൽ പുതുതായി എത്തിയ 3 അധ്യാപികമാരാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ഇഫ്താർ സംഗമത്തിലേക്ക് കുട്ടികൾക്കുള്ള ബിരിയാണി സ്പോൺസർ ചെയ്ത് മാതൃകയാവുകയായിരുന്നു സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മൂന്ന് അധ്യാപികമാർ . പി.ശാക്കിറ, കെ എസ് സൗമ്യ, പി പി ഹാജറ എന്നിവരാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നോട്ടുവന്നത് . സാധാരണ സഹപ്രവർത്തകർക്ക് പാർട്ടി ഒരുക്കുക എന്നതിൽ നിന്ന് വിപരീതമായി വിദ്യാലയത്തിൽ ജോലി ലഭിക്കാൻ കാരണക്കാരായ വിദ്യാർത്ഥികൾക്കാണ് പാർട്ടി നൽകേണ്ടത് എന്ന ഉചിതമായ ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചത് എന്ന് മൂന്ന് പേരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂളിലെ പ്രധാന അധ്യാപകനും മറ്റു സഹപ്രവർത്തകരും പിന്തുണയേകി. വെന്നിയൂർ സൗഹൃദ കൂട്ടായ്മയും പിടിഎ, എംടി എ, എസ് എ...
Local news

മൂന്നിയൂർ പുതിയത്ത് വൈക്കത്ത് റോഡ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പുതിയത്ത് വൈക്കത്ത് റോഡ് നാട്ടുകാരുടെയും ജനപ്രധിനിധികളുടെയും സാനിദ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻഎം സുഹറാബി നാടിന് സമർപ്പിച്ചു, വാർഡ് മെമ്പർ പുവ്വാട്ടിൽ ജംഷീന അദ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി പി മുനീർ മാസ്റ്റർ, സി പി സുബൈദ, ജാസ്മീൻ മുനീർ, പഞ്ചായത്ത് മെമ്പർമാരായ ശംസുദ്ധീൻ മണമ്മൽ, ചാന്ത് അബ്ദുസമദ്, നൗഷാദ് തിരുത്തുമ്മൽ, സി രാജൻ, പി പി സെഫീർ, സി ഡി എസ് മെമ്പർ മുഹ്സിന എന്നിവർ പ്രസംഗിച്ചു,...
error: Content is protected !!