Wednesday, December 24

Local news

തിരൂരങ്ങാടി ഓറിയൻ്റലിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു
Local news

തിരൂരങ്ങാടി ഓറിയൻ്റലിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക് ഭാഷാ പഠനത്തിന് പുതുചൈതന്യം നൽകുന്നതിനായി, അറബിക് ക്ലബ്ബ് രൂപീകരിക്കുകയും അറബിക് ടൈപ്പിംഗ് പരിശീലന പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി ഡോ. ടി.ടി.റിസ്‌വാൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ അറബിക് ഭാഷാപ്രാവീണ്യം വളർത്തുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറബിക് എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെയും ടൈപ്പിംഗ് പദ്ധതിയുടെയും ലക്ഷ്യം. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ കാലഘട്ടത്തിൽ ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടണമെന്നും അറബിക് ടൈപ്പിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി.അലവി മാസ്റ്...
Local news, Malappuram

മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കൽപകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

മമ്മാലിപ്പടി : പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ മമ്മാലിപ്പടി കുളമ്പിൽ പാറ റോഡിൽ കല്പകഞ്ചേരി പോലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകളുടെ ഉദ്ഘാടനം കൽപകഞ്ചേരി എസ്ഐ ദാസ്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും, സാമൂഹിക സാംസ്കാരിക നേതാക്കന്മാരും,നാട്ടുകാരും പങ്കെടുത്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കണ്ടുപിടിക്കുന്നതിനും അനധികൃത വാഹന പാർക്കിങ്ങുകൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ലഹരി വിപത്തിനെതിരെ കല്പകഞ്ചേരി പോലീസ് പെട്രോളിങ്ങും നിരീക്ഷണങ്ങളും ശക്തിപ്പെടുത്തും എന്ന് എസ് ഐ പറഞ്ഞു.വൈകുന്നേരങ്ങളിൽ ലഹരി മാഫിയയുടെ പിടിയിൽ അമർന്ന സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്....
Local news, Malappuram

ദാറുൽഹുദയിലേക്ക് സി.പി.എം മാർച്ച്: പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ.

തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്. സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ ബഹാവുദ്ധീൻ നദ് വി യെയും, സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ പണ്ടിതന്മാർക്കെതിരെയും തിരിയുന്നത് ആരെ തൃപ്തിപെടുത്താനാണ്. പരിസ്ഥിതി കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണം അതിന് ആരും എതിരല്ല.എന്നാൽ അതിൻ്റെ മറവിൽ പണ്ഡിതന്മാർക്കെതിര...
Local news

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി : അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവൽക്കരണവും അഭിമുഖവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ഹാഷിക് ചോനാരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം കെ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ് ജോയ് സാർ വിഷയാവതരണവും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കിംവതന്തികളും ആശങ്കകളും അടങ്ങുന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ജെ എച്ച് ഐ നൽകി. പരിപാടിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സഫീര്‍, അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ മുജീബ്, SRG കൺവീനർ വി പി നാസർ, സയൻസ് കൺവീനർ കെ ഫൈറൂസ എന്നിവർ ആശംസാഭാഷണം നടത്തി. എം പി മഹ്റൂഫ് ഖാൻ സ്വാഗതവും നോഡൽ ഓഫീസർ വി വി എം റഷീദ് നന്ദിയും പറഞ്ഞു...
Local news, Malappuram

മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം

മലപ്പുറം : മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം. പരപ്പനങ്ങാടി സ്വദേശികളായ കെ.ടി വിനോദും പി. ഷീബയുമാണ് സ്വര്‍ണ മെഡലുകള്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി മാറിയത്. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ് 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയാണ്. തുടര്‍ച്ചയായി 7-ാം തവണയാണ് വിനോദ് സിവില്‍ സര്‍വീസ് മീറ്റിലെ 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുന്നത്. അതേസമയം പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി പി ഷീബ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ഷോട്ട്പുട്ട് മത്സരത്തില്‍ സില്‍വര്‍ മെഡലും ജവലിന്‍ ത്രോയില്‍ ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റാണ് ഷീബ. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബി...
Local news

ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ട് ദാറുല്‍ ഹുദ അധികൃതര്‍ക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ദേശീയപാതയില്‍ കക്കാട് തങ്ങള്‍ പടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി യു, ഷാഫി ഹാജിക്ക് നിവേദനം നല്‍കി. ദേശീയപാത വിഭാഗം ഒരു ഭാഗത്ത് സമനിരപ്പില്‍ ദേശീയ പാതയുടെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറുഭാഗത്ത് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒരു ഭാഗത്ത് ദാറുല്‍ ഹുദയുടെ സ്ഥലം ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത് മദ്രസകള്‍, സ്‌കൂള്‍, ക്ഷേത്രം, മസ്ജിദ് തുടങ്ങിയവയിലേക്ക് ബന്ധപ്പെടാന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ആവശ്യമാണ്. നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ, ഷൗഖത്തലി, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, കെ, മുഈനുല്‍ ഇസ്ലാം, ടി, കെ, സൈതലവി, പി, ടി, ഖമറുദ്ദീന്‍ പങ്കെടുത്തു....
Local news, Malappuram

കണ്ണമംഗലത്ത് വീട്ടമ്മയയ്ക്ക് മസ്തിഷ്‌ക ജ്വരം ; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

വേങ്ങര : കണ്ണമംഗലത്ത് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് സ്ഥിരീകരിച്ചത്. രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല. പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. കഴിഞ്ഞ 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വാര്‍ഡിലെ തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കര്‍ശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍ ...
Local news

വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ചേളാരി : വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും എല്‍ എസ് എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ആദരവും, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ പി .അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ടി.സി ഫൈസല്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസ്, ഡി.എം.ഒ കണ്ണൂര്‍ ഡോ പിയൂഷ്.എം മുഖ്യാതിഥിയായിരുന്നു, വീക്ഷണം മുഹമ്മദ്, എം എ അസീസ്, ഹെഡ്മിസ്ട്രസ്സ് എന്‍.പി നജിയ, തേങ്ങാട്ട് ഉമ്മര്‍ കോയ,കെ.വി ജിഷ തുടങ്ങിയവര്‍സംസാരിച്ചു...
Local news

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; എല്‍ഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു....
Local news, Malappuram

പിഴ കുറച്ചു തരുമോ എന്ന് ചോദിച്ചു ; മഞ്ചേരിയില്‍ ഡ്രൈവറുടെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു : നടപടി

മലപ്പുറം: മഞ്ചേരിയില്‍ പിഴ കുറച്ചു തരുമോ എന്ന് ചോദിച്ച ഡ്രൈവറിന്റെ കഴുത്തിന് കുത്തിപിടിച്ച് പൊലീസുദ്യോസ്ഥന്‍ മുഖത്തടിച്ചു. ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. കാനറ ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ജാഫറിനെ മര്‍ദിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സ്ഥലം മാറ്റിയത്. മഞ്ചേരി ട്രാഫിക് സ്റ്റേഷനില്‍ നിന്നും മലപ്പുറം ആംഡ് ഫോഴ്‌സിലേക്കാണ് മാറ്റിയത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്നത്. ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തൊട്ടടുത്ത് വാഹനത്തില്‍ വന്നവരാണ് പകര്‍ത്തിയത്. പരിശോധനയ്ക്കിടയില്‍ ഡ്രൈവര്‍ കാക്കി യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപ ആയിരുന്നു ആദ്യം ...
Local news, Malappuram

കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

പെരുവള്ളൂർ : മലബാറിലെ പുരാതനമായ പള്ളികളിൽ ഒന്നായ കുന്നത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണവും ധാർമിക മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന 'അൽമവദ്ദ' സമ്പൂർണ്ണ കുടുംബ സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അറക്കൽ മുഹമ്മദലി ഹാജിക്ക് നൽകി മഹല്ല് ഖത്വീബ് അബ്ദുല്ല ബാഖവി പട്ടർകുളം പ്രകാശനം നിർവഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ മസ്ജിദ് നവീകരണവും ആധുനികവൽക്കരണവും വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹ സൃഷ്ടിപ്പുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. മമ്പുറത്തു നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തിയ മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി (ഖ•സി) തങ്ങളുടെ മഹനീയ കരങ്ങളാൽ തുടക്കം കുറിച്ച കുന്നത്ത് പള്ളിയും പരിസരവും പാരമ്പര്യത്തിന്റെ പ്രൗഢിയാലും നിർമ്മിതിയാലും സമ്പന്നവും പ്രസിദ്ധവുമാണ്. ആ...
Local news

ജീവദ്യുതി പോള്‍ ബ്ലഡ് അവാര്‍ഡ് തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളിന്

തിരൂരങ്ങാടി: സംസ്ഥാന പോലീസ് വകുപ്പും എന്‍.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജീവദ്യുതി പോള്‍ ബ്ലഡ് സംസ്ഥാന അവാര്‍ഡ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ. ഷൗഖത്തലി മാസ്റ്ററും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇസ്മായില്‍ പി യും ചേര്‍ന്ന് സംസ്ഥാന പോലീസ് ഡി ജി പി റവാഡ എ. ചന്ദ്രശേഖര്‍ ഐ പി എസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഹീമോ പോള്‍ 2025 ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം നടന്നത്. രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് തുടങ്ങിയ പദ്ധതിയുടെ പ്രചാരണത്തില്‍ നടത്തിയ മികച്ച പ്രകടനത്തിനാണ് തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഈ അവാര്‍ഡ് ലഭിച്ചത്. ചടങ്ങില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എന്...
Local news

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന് കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു...
Local news

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും

പരപ്പനങ്ങാടി : മലപ്പുറം ജില്ലാ ട്രോമാകെയര്‍ റസ്‌ക്യൂ ടീമിന് ഇനി തീ പിടുത്തമുണ്ടായാല്‍ പുകപടലങ്ങളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും ആഴമേറിയ കിണറുകളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും രണ്ട് ഫയര്‍ ഫൈറ്റിംഗ് മാസ്‌ക് സിലിണ്ടര്‍ വിദേശത്തു നിന്നും എത്തിച്ച് സമീര്‍ കോടാലി മാതൃകയായി. കഴിഞ്ഞ ദിവസം ട്രോമാകെയര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതിന്റ സമര്‍പ്പണവും പരിശീലനവും സമീര്‍ കോടാലി നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് സ്വീഡനില്‍ നടന്ന ഗോത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ എട്ട് ഗോളുകള്‍ സമ്മാനിച്ച പരപ്പനങ്ങാടി സദ്ധാം ബീച്ചിലെ മുഹമ്മദ് സഹീറിന് കാഷ് അവാര്‍ഡും ഉപഹാരവും മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശാഹുല്‍ ഹമീദ് നല്‍കി ആദരിച്ചു. എന്റെ പരപ്പനങ്ങാടി വാട്‌സാപ് കൂട്ടായ്മ അഡ്മിന്‍മാരായ മുനിര്‍ പികെ, നിയാസ് അഞ്ചപ്പുര എംആര്‍കെ എന്നിവരും ട്...
Local news

കാര്‍ തടഞ്ഞ് നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

വള്ളിക്കുന്ന്: കാര്‍ തടഞ്ഞു നിര്‍ത്തി താനൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ഫോണും കാറും കവര്‍ന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ മുതിയംബീച്ചിലെ കിഴക്കിന്റെപുരയ്ക്കല്‍ ഉമ്മര്‍ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റു ചെയ്തത്. മൂന്നുമാസം മുന്‍പ് ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സമീര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്‌ബോള്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവരുകയുമായിരുന്നുവെന്ന് പോ...
Local news, Malappuram

ഒഴുക്കില്‍പ്പെട്ട് കാണാതായ തിരൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : എടപ്പാള്‍ അയിലക്കാട് ഐനിച്ചിറയില്‍ നീന്താന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരൂര്‍ കൂട്ടായി സ്വദേശി മുഹമ്മദ് ഖൈസിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പോലീസ്, ടി ഡി ആര്‍ എഫ് വളണ്ടിയര്‍മാരും നടത്തിയ ഏറെ നേരത്തെ തിരച്ചില്‍ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....
Local news

യൂത്ത്‌ലീഗ് ഇടപെടല്‍ ; താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്ലിം യൂത്ത്‌ലീഗ് തിരൂ...
Local news

പ്രതിഭാ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കളിയാട്ടുമുക്ക് : ദാറുൽ ഉലൂം മദ്രസ കമ്മിറ്റിക്ക് കീഴിൽ കെ.എൻ.എം പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി.പി. സലീം റഷീദ് ഉദ്ഘാടനം ചെയ്തു. മദ്രസ കോംപ്ലക്സ് വർക്കിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു. പ്രതിഭകൾക്കുള്ള സമ്മാന വിതരണം മദ്രസ കമ്മിറ്റി സെക്രട്ടറി കെ.ഇബ്രാഹീം കുട്ടി ഹാജി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ് അധ്യക്ഷത വഹിച്ചു. സദർ മുദരിസ് ടി. സുൽഫീക്കർ ആമുഖ ഭാഷണം നിർവ്വഹിച്ചു. ഷാഹിദ് സുല്ലമി മുഖ്യപ്രഭാഷണവും പി.ആദിൽ മുബാറക് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.പി. അബ്ബാസലി, പി.പി. ബഷീർ, കെ. അബ്ദുൽ നാസർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു....
Local news

കുന്നുംപുറം – വേങ്ങര റോഡില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുന്നുംപുറം - വേങ്ങര റോഡില്‍ ഇ.കെ പടിയില്‍ ബൈക്കും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടം നടന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ ബംഗാള്‍ സ്വദേശിയായ ഒരാളായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപ്പെടാനായി. കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന ഒരു കുട്ടിക്കും യുവാവിനും പരിക്കേറ്റു. കുട്ടിക്ക് നിസ്സാര പരിക്കുകളാണുള്ളത്. എന്നാല്‍, ബൈക്ക് ഓടിച്ച യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ട് തിരിയുകയും കാലിന്റെ അടിഭാഗം ചതയുകയും ചെയ്തതായാണ് വിവരം. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുന്നുംപുറം-...
Local news

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പിഡിപി

തിരൂരങ്ങാടി : മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി,എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ പിഡിപി തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങള്‍ക്കിടയിലെ സാധാരണക്കാരനും ഏറെ ത്യാഗവും കൊടിയ പീഡനവും സഹിച്ച് വളര്‍ന്നു വന്ന വി എസ് എന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നില കൊണ്ട നേതാവ് ആയിരുന്നു എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല കൗണ്‍സില്‍ അംഗം ജലില്‍ അങ്ങാടന്‍ പറഞ്ഞു. യാസീന്‍ തിരുരങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സൈദലവി കെ ടി, സുല്‍ഫി ചന്തപ്പടി, അസൈന്‍ പാപത്തി, നാസര്‍ പതിനാറുങ്ങല്‍, നജീബ് പാറപ്പുറം, അബ്ബാസ് വെന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദു കക്കാട് സ്വാഗതവും മുക്താര്‍ ചെമ്മാട് നന്ദിയും പറഞ്ഞു...
Local news

സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകർ ; അറബിക് അധ്യാപക ശിൽപശാല നടത്തി

പരപ്പനങ്ങാടി:സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകരാണെന്നും അറബി ഭാഷക്ക് വേണ്ടി രക്തസാക്ഷികളായ വരെ അപ്പോഴും നന്ദിയോടെ സ്മരിക്കണമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽഹമീദ് അഭിപ്രായപ്പെട്ടു. ഉപജില്ലാ അറബിക് അധ്യാപക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം വി ഷൗക്കത്ത് അധ്യക്ഷനായിരുന്നു. എടിസി അറബിക് ആപ്പ് ലോഞ്ചിംഗ് ജി യു പി സ്കൂൾ അരിയല്ലൂർ പ്രധാന അധ്യാപകൻ ഫസലുൽ റഹിമാൻ മാടമ്പാട്ട് നിർവഹിച്ചു. എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി പ്രധാനാധ്യാപകൻ ഫൈസൽ ഇ. ഒ., എ ടി സി സെക്രട്ടറി മുസ്തഫ അരിയല്ലൂർ, മുഹമ്മദ് അബ്ദുനാസർ മാസ്റ്റർ ബി ഇ എം ഹൈസ്കൂൾ പരപ്പനങ്ങാടി, മുജാഹിദ് പരപ്പനങ്ങാടി, അബ്ദുൾ നാസർ പാലപ്പെട്ടി, സുഹൈൽ മാസ്റ്റർ തിരുരങ്ങാടി, റനീസ് പാലത്തിങ്ങൽ, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, അബ്ദുൽ റഊഫ് മാസ്റ്റർ വെന്നിയൂർ തുടങ്ങിയവർ സംസാ...
Local news

കൊളപ്പുറം സ്‌കൂളിനെ സ്മാര്‍ട്ടാക്കാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം : ജി എച്ച് എസ് കൊളപ്പുറം സ്‌കൂളിന്റെ എല്‍ പി ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്‌റും ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്മാര്‍ട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചര്‍ ക്ക് മുസ്തഫ പുള്ളിശ്ശേരി ഹംസ തെങ്ങിലാന്‍ എന്നിവര്‍ കൈമാറി. പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടന്‍,ഫൈസല്‍ കാരാടന്‍, ബഷീര്‍ പുള്ളിശ്ശേരി, റഷീദ് വി , ശ്രീധരന്‍ കെ, ബാബു എം എന്നിവര്‍ സംബന്ധിച്ചു . വിദ്യാര്‍ത്ഥികളും പിടിഎ അംഗങ്ങളും കമ്മിറ്റിക്ക് നന്ദിഅറിയിച്ചു....
Local news

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം : ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാതല അവാര്‍ഡ് തിളക്കം

തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കെ ഡിസ്‌ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തില്‍ തിരൂരങ്ങാടി ഓറിയന്റെല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ ജില്ലതല ജേതാക്കളായി. പത്താം ക്ലാസില്‍ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എന്‍.പി. അന്‍ഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനര്‍ഹരായത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കെ ഡിസ്‌കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികള്‍ക്ക് 25,000 രൂപയു ടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. സ്‌കൂളിലെ വൈ.ഐ.പി. ക്ലബ് കണ്‍വീനര്‍ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാര്‍ ഥികള്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നത്. സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവ, പ്രിന്‍സിപ്പല്‍ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകന്‍ കെ.കെ. ഉസ്മാന്‍ കൊടിയത്തൂര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ടി. അബ്...
Local news

മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ് ഹസീബിന് ഡോക്ടറേറ്റ്

പരപ്പനങ്ങാടി : മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതകളും മാപ്പിള ശബ്ദങ്ങളുടെ വ്യത്യസ്ത ശൈലിയും മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും പഠന വിഷയമാക്കി ക ഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഗവേഷണത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും കോൽക്കളി പോലുള്ള കലാരൂപ ങ്ങളുടെ ശബ്ദശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫ.ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. ഗവേഷണ-കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടുപ്രൊജക്റ്റുകൾ ചെയ്യുവാനും ലോകത്തിലെ പ്രമുഖയൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും മുഹമ്മദ് ഹസീബിനു സാധിച്ചു. നിലവിൽ വടക്കൻ-കേരളത്തിലും ലക്ഷദ്വീ പിലും ബ്രിട്ടീഷ്ലൈബ്രറി ഫണ്ട് ചെയ്ത് പദ്ധതിയുടെ ലോകത്തിന്റെയും പരമ്പരാഗത സംഗീത-വിഭാഗത്തിന്റെയും സഹ അന്വേഷകനാണ്. ഡോ....
Local news

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ...
Local news

കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര : ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രേ...
Local news

കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുതിര്‍ന്ന പ്രവാസി ടി.പി. കുഞ്ഞാലന്‍ കുട്ടി പതാക ഉയര്‍ത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. സെക്കീര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ആലുങ്ങല്‍ ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് താനൂര്‍, തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍, ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനം ഭാരവാഹികളായി എ.വി വിജയകൃഷ്ണന്‍ പ്രസിഡന്റ്, കെ. സുരേഷ് സെക്രട്ടറി, കെ. മുരളി ട്രഷറര്‍, പി.പി. മാജിദ്, ഇ. അസ്‌ക്കര്‍ വൈ. പ്രസിഡന്റ്, എ.വി. ജിത്തു വിജയ്, സലീം എലിമ്പാടന്‍ ജോ. സെക്രട്ടറി എന്നിവരെയും എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ശശികുമാര്‍ ആലുങ്ങല്‍, എം....
Local news

ലഹരി മരുന്ന് ഉപയോഗ വിപത്തുകള്‍ ; കെ.എസ്.എസ്.പി.യു ലഘുലേഖ വിതരണം ചെയ്തു

തിരൂരങ്ങാടി : ലഹരി മരുന്ന് ഉപയോഗ വിപത്തുകളെ കുറിച്ച് കെ എസ് എസ് പി യു തിരൂരങ്ങാടി യുണിറ്റ് തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. പി ശ്രീധരന്‍ നായര്‍ക്ക് ലഘു ലേഖ നല്‍കി കൊണ്ട് തൃക്കുളം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ യു അനില്‍കുമാര്‍ സ്വാഗതവും വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു....
Local news, Malappuram

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നില്ല : യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ പാതിവഴിയില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ എം.എം.സന്തോഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ കൂട്ടിലങ്ങാടിയില്‍ വച്ചാണ് സംഭവം. സന്തോഷ് സ്വകാര്യ ബസിലെ ഡ്രൈവറായിരിക്കെ, 2012ല്‍ നെടിയിരുപ്പ് സ്വദേശി മരിച്ച കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട്, പലവട്ടം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. കൂട്ടിലങ്ങാടിയില്‍ വണ്ടി തടഞ്ഞ പൊലീസ്, ബസ് യാത്രക്കാരുമായി തിരിച്ചു മലപ്പുറം ഡിപ്പോയിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. അവിട...
Local news

ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് ചെമ്മാട് വെച്ച് സ്വീകരണം നല്‍കി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ "സാഹസ്" കേരള യാത്രയ്ക്ക് തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് വെച്ച് മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതാനായ നേതാവുമായ ഉമ്മൻചാണ്ടിയുടെയും, ഈ അടുത്ത ദിവസം അന്തരിച്ച മുൻ കെപിസിസി പ്രസിഡൻ്റ് സി.വി പത്മരാജൻ്റെയും ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആബിദ താണിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനിമോൾ , ലക്ഷ്മി , ആമിനമോൾ, ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ , ജില്ലാ ജനറൽ സെക്രട്ടറി സി.പി സുഹ്റാബി , ബ്ലോക്ക് പ്രസിഡൻറ് സോനാ രതീഷ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ വെന്നിയൂർ , തൃക്കുളം മണ്ഡലം പ...
error: Content is protected !!