Local news

പി എസ് എം ഓ കോളേജ് കോളേജ് ഡേ സംഘടിപ്പിച്ചു
Local news

പി എസ് എം ഓ കോളേജ് കോളേജ് ഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പി എസ് എം ഓ കോളേജ് യൂണിയൻ 2024 25ന്റെ ആഭിമുഖ്യത്തിൽ കോളേജ് ഡേ സംഘടിപ്പിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഷാമിലിന്റെ അധ്യക്ഷതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ നിർവഹിച്ചു തുടർന്ന് അവാർഡ് ദാന ചടങ്ങ് 2024 25 കാലയളവിൽ കോളേജ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിന് ഡോ ബാസിം എംപി അബ്ദുൽ സമദ് കെ അജ്മൽ എംപി മുഹമ്മദ് ഹസീബ് മുജീബ് റഹ്മാൻ കാരി അഹമ്മദ് നിഹാൽ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് ഫവാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സ്വാഗതവും യൂണിയൻ വൈസ് ചെയർപേഴ്സൺ ഷാന പി എം നന്ദിയും പറഞ്ഞു. കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെ കലാപരിപാടിയും വേദിയിൽ അരങ്ങേറി കലാ വേദിക്ക് മാറ്റുകൂട്ടാൻ ഇർഷാദ് മുടിക്ക...
Local news

പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു

കോട്ടക്കല്‍ : പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു. പ്രവാസി മീറ്റിൻ്റെ ഭാഗമായി മഹല്ലിൽ നിന്നും 25 വർഷം പ്രവാസജീവിതം നയിച്ച 60 വയസ്സ് പൂർത്തിയായ 1 10 പേരെയും 40 വർഷത്തിലധികം മഹല്ല് ഖത്തീബ് ആയി സേവനം അനുഷ്ഠിച്ച പി. മുഹമ്മദ് മുസ്ലിയാർ മഹല്ലിലെ ആദ്യത്തെ പൈലറ്റും എയർ ക്രാഫ്റ്റ് എഞ്ചീനിയറുമായ ഷാഹുൽ ഹമീദ് മൊയ്തീൻകുട്ടി എന്നിവരെയും മഹല്ല് ഖാസി റഷീദലി ശിഹാബ് തങ്ങൾ ആദരിച്ചു. മഹല്ലിനെ 6 ഭാഗങ്ങളായി തിരിച്ച് നടന്ന കുടുംബ സംഗമ ങ്ങളുടെ സമാപനമായാണ് മഹല്ല് തല സംഗമം സംഘടിപ്പിച്ചത്. പ്രവാസി സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ ബാപ്പു ഹാജി, മുക്ര സുലൈമാൻ ഹാജി, ടി മൊയ്തീൻ കുട്ടി ഹാജി, ...
Local news

തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങൾക്ക് ഇനി സൗജന്യമായി മരുന്ന് ; അഗ്രോ ഫാർമസി തുറന്നു

തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തപ്പടി കൃഷിഭവനില്‍ നടപ്പാക്കുന്ന ആഗ്രോഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഇന്‍ചാര്‍ജ് സുലൈഖ കാലൊടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷിയെ ബാധിക്കുന്ന രോഗ കീടങ്ങൾക്കുള്ള വില പിടിപ്പുള്ള മരുന്നുകൾ ഉൾപ്പെടെ ഫാര്‍മസിയില്‍ നിന്നു സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഗ്രോഫാര്‍മസി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. സി, പി, ഇസ്മായിൽ, സോന രതീഷ്, സി, പി, സുഹ്റാബി, ഇ, പി ബാവ, സി, എച്ച്, അജാസ്, കൃഷി ഓഫീസർ പി, എസ് ആരുണി, എം, അബ്ദുറഹിമാൻ കുട്ടി,മുസ്ഥഫ പാലാത്ത്, അരിമ്പ്ര മുഹമ്മദലി,കെ, ടി, ബാബുരാജൻ, സമീർ വലിയാട്ട്, പി, കെ, അസീസ്' .സി, പി ഹബീബ ബഷീർ, അലിമോൻ തടത്തിൽ, സുജിനി മുള മുക്കിൽ, വഹീദ ചെമ്പ, ആരിഫ വലിയാട്ട്, മാലിക്ക് കുന്നത്തേരി സനൂപ്, പ്രസംഗിച്ചു...
Local news

ജൈവകൃഷി പ്രോത്സാഹനം ; തക്കാളി കൃഷി വിളവെടുപ്പ് നടത്തി

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത് മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് 'ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ' വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്...
Local news

ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം

തിരൂരങ്ങാടി : ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. ചെമ്മാട് ടൗണിലുള്ള റാസ്പുടിന്‍ ഡ്രസ്സ് മേക്കേഴ്‌സില്‍ വച്ച് ചേര്‍ന്ന മണ്ഡലം ഭാരവാഹി, എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് ശേഖരണത്തിന് വേണ്ടി ' ആദ്യപടിയായി തിരൂരങ്ങാടി മണ്ഡലത്തിലെ അംഗങ്ങളുടെ കടകളിലോ വീടുകളിലോ ആയി 50 ചാരിറ്റി ബോക്‌സുകള്‍ വെക്കാന്‍ തീരുമാനിക്കുകയും കുറച്ച്ചാരിറ്റി ബോക്‌സുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. ബാക്കി ആവശ്യുള്ള ബോക്‌സുകള്‍ വാങ്ങാന്‍ നമ്മുടെ ഗ്രൂപ്പില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ അവശരായി ചികിത്സയിലുള്ള മൂന്നു അംഗങ്ങള്‍ക്കും കൂടി തിരൂരങ്ങാടി മണ്ഡലം ഗ്രൂപ്പില്‍ നിന്നും അടുത്ത മാസം മാര്‍ച്ച് ...
Local news

പറപ്പൂര്‍ വേല ; ഇന്ന് ഗതാഗത നിയന്ത്രണം

വേങ്ങര : പറപ്പൂര്‍ താലപ്പൊലി മഹോത്സവം പ്രമാണിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വരെയും ബസ്സടക്കമുള്ള എല്ലാ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വേങ്ങര ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരിങ്ങല്ലൂരില്‍ നിന്ന് ഒതുക്കുങ്ങല്‍ വഴി പോകേണ്ടതാണ്…. കോട്ടക്കല്‍ ഭാഗത്തു നിന്ന് വേങ്ങരയിലെക്ക് വരുന്ന എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വേങ്ങരയിലേക്ക് വരേണ്ടതാണ്....
Local news

എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്

തിരൂരങ്ങാടി : അബ്ദുര്‍ റഹ്മാന്‍ നഗര്‍ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) എന്നിവര്‍ക്ക് നിവേദനം നല്‍കി. സ്വാതന്ത്യസമര നായകനും കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങള്‍ ജാതിമത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യനായ മമ്പുറം തങ്ങള്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും അതിനാല്‍ തന്നെ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന്ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യ...
Local news

ചെമ്മാട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തിരൂരങ്ങാടി: ചെമ്മാട് വെഞ്ചാലിയില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലേ വൈകുന്നേരം 5.30 തോടെയാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. വെഞ്ചാലി ടി.പി. ഉണ്ണിയുടെ മകന്‍ പ്രഭീഷ് (11), കെ.പി. സാലിയുടെ മകന്‍ സിയാദ് കെ.പി (11), വി.ജയിലിന്റെ മകന്‍ അഭിഷേക് (10) , ചോലക്കല്‍ ഷാഫിയുടെ മകന്‍ അബ്ദുസ്സമദ് (13) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വെഞ്ചാലി കണ്ണാടിത്തറ ഭാഗത്ത് കനാലിനോട് ചേര്‍ന്ന് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികളെയാണ് തെരുവ് നായ കടിച്ചത്. കുട്ടികളുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളിലായി നായയുടെ ആക്രമണത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. നായയുടെ കടിയേറ്റയുടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്‍സക്ക് ശേഷം പിന്നീട് മെഡിക്കല്‍ കോളേ...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് കലാമേള നടത്തി. “വർണ്ണം – 2025” എന്ന് പേരിട്ട പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, അഡീഷണൽ സി.ഡി.പി.ഒ സുജാത മണിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വേങ്ങര സി.ഡി.പി.ഒ ശാന്തകുമാരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി നൂറ്റിഅൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി

വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ മുതിർന്ന പൗരന്മാർക്കായി കലാമേള നടത്തി. “അരങ്ങ്– 2025” എന്ന് പേരിട്ട പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിന് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഫീർബാബു പി.പി സ്വാഗതം ആശംസിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ഏ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂച്ചാപ്പു, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം എന്നിവർ ആശംസകൾ അർപ്പിച്ചു. വേ...
Local news

ദേശീയ സിവില്‍ സര്‍വ്വീസ് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പെരുവള്ളൂര്‍ സ്‌കൂളിലെ സുനിത ടീച്ചര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

പെരുവള്ളൂര്‍ : ചണ്ഡീഗഡില്‍ വച്ച് നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുനിത ടീച്ചര്‍ക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പി ടി എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ദേശീയ സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണ മെഡലും റിലേ മല്‍സരത്തില്‍ വെങ്കല മെഡലും നേടിയാണ് സുനിത ടീച്ചര്‍ അഭിമാനമായത്. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ ടി അന്‍വര്‍, ഹെഡ്മിസ്ട്രസ് എം കെ സുധ, സീനിയര്‍ അസിസ്റ്റന്റ് കെ സിന്ധു, പി ടി എ എക്‌സിക്യൂട്ടിവ് അംഗം അജ്മല്‍ ചൊക്ലി, സ്റ്റാഫ് സെക്രട്ടറി ബാലു എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ അബ്ദു, രവി, സാനു മാഷ് , അന്‍വര്‍, പ്രീവീണ്‍, ഷിജിന, ലിഖിത സുനീറ, ശില്പ സംബന്ധിച്ചു....
Local news

പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട ; പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിടികൂടി ; ഒരാള്‍ രക്ഷപ്പെട്ടു

പെരുവള്ളൂര്‍ : പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട. 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വരപ്പാറ സ്വദേശിയായ യുവാവാണ് പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വരപ്പാറ സ്വദേശിയായ യുവാവിനെ പിടികൂടിയത്. മഫ്തിയില്‍ എത്തിയ പോലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബില്‍ഡിങ്ങിന് മുകളില്‍ കയറി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നാലെ പിന്തുടര്‍ന്ന പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും സൂചനയുണ്ട്. പിടികൂടിയത് എം ഡി എം എ യാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി....
Local news

രായിരിമംഗലം ജി.എൽ.പി.സ്കൂളിൽ 96-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

താനൂർ: ചിറക്കൽ, "ആദരം 2025" എന്ന് പേരിട്ട ജി.എൽ.പി സ്കൂൾ രായിരിമംഗലത്തിന്റെ 96-ാമത് വാർഷികവും പി.ടി.സി.എംശ്രീ രാധാകൃഷ്ണൻ എം യാത്രയയപ്പ് ചടങ്ങും താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുബൈദ ഒ.കെ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ദീബീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി പി മുസ്തഫ താനൂർ ബിപിസി കുഞ്ഞികൃഷ്ണൻ, കെ പി എൻ എം യു പി സ്കൂളിലെ പ്രധാന ആധ്യാപിക മറിയ ടീച്ചർ വികസന സമിതി അംഗം ടി അറുമുഖൻ മുൻ പ്രധാന അധ്യാപിക ഉഷാകുമാരി,പിടിഎ പ്രസിഡണ്ട് ജിതേഷ് പി കെ, എം പി ടി എ പ്രസിഡണ്ട് ഷാജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു പ്രധാന അധ്യാപകൻ വിനോദ് ഇ. കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ശാന്തി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ യും എൽഎസ്എസ് ജേതാക്കളെയും ടാലന്റ് സെർച്ച് എക്സാം റാങ്ക് ജേതാക്കളയും അനുമോദിച്ചു. ദീർഘകാലത്തെ ...
Local news

ആലി മുസ്‌ലിയാർ 21 ലെ പോരാട്ടങ്ങളെ നയിച്ച പണ്ഡിതൻ : സോളിഡാരിറ്റി

തിരൂരങ്ങാടി : ആലി മുസ്‌ലിയാർ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവർണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊർജ്ജ കേന്ദ്രവവുമാണ് ആലി മുസ്‌ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയിൽ സംഘടിപ്പിച്ച ചർച്ച സംഗമം അഭിപ്രായപെട്ടു. ചർച്ച സംഗമത്തിൽ കെ ടി ഹുസൈൻ, അമീൻ മാഹി, ഡോ. മോയിൻ മലയമ്മ, താഹിർ ജമാൽ എന്നിവർ പങ്കെടുത്തു. സോളിഡാരിറ്റി ജനറൽ സെക്രടറി അൻഫാൽ ജാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു....
Local news

കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു. ഏക്തര 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഇംഗ്ലീഷ് മാഗസിന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഇ പി ബാവ പ്രകാശനം ചെയ്തു. വീക്ക്‌ലി ന്യുസ് പേപ്പര്‍ കണ്ണാടിയുടെ ആദ്യകോപ്പി നഗരസഭ ചെയര്‍മാന്‍ പുറത്തിറക്കി. കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജനി മുളമുക്കില്‍, ഹബീബ ബഷീര്‍, സൈദ് ചാലില്‍, ശാഹുല്‍ ഹമീദ് കെ ടി, സലീം വടക്കന്‍, അബ്ദുറഹ്മാന്‍ ജിഫ്രി മുന്‍ എച്ച് എം അയൂബ് മാസ്റ്റര്‍ എംടി എന്നിവര്‍ പ്രസംഗിച്ചു. എസ് എം സി ചെയര്‍മാന്‍ കെ മുഈനുല്‍ ഇസ്‌ലാം സ്വാഗതവും ഹെഡ്മാസ്റ്റര്‍ പിഎം അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു...
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ മുട്ടക്കോഴി വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. 1,2,3,4,5,6,35,36,37,38,39 എന്നീ ഡിവിഷനുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. മറ്റു ഡിവിഷനുകള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളായി നല്‍കും. 1600 ഓളം ഗുണഭോക്താക്കള്‍ക്ക് 5 കോഴികള്‍ വീതമാണ് നല്‍കുന്നത്. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, സി, പി, ഇസ്മായില്‍, സോന രതീഷ്, സി, പി സുഹ്‌റാബി, ഡോ.തസ്ലീന, മുസ്ഥഫ പാലാത്ത്, സി, റസാഖ് ഹാജി, പി, കെ, അസീസ്, സി, എം, അലി,സമീന മൂഴിക്കല്‍, ജയശ്രീ, ഉഷതയ്യില്‍, ഷാഹിന തിരുനിലത്ത്, സാജിദ അത്തക്കകത്ത്, സുമേഷ്, നേതൃത്വം നല്‍കി....
Local news

എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കല്‍ നൂറാം വാര്‍ഷികാഘോഷം ശതവസന്തത്തിന് തുടക്കമായി

ക്ലാരി മൂച്ചിക്കല്‍ : നൂറു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കലിന്റെ ശതാബ്ദി ആഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. 2026 മാര്‍ച്ച് മാസത്തോടെ അവസാനിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് ' ശതവസന്തം 2025-26' എന്ന് പേരിട്ടിരിക്കുന്ന ശതാബ്ദി ആഘോഷത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് ഹനീഫ അക്കര, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഹൈദ്രുഹാജി , സി കെ ബഷീര്‍, പി കെ അഷറഫ്, മൊയ്തീന്‍കുട്ടി, ഉമൈര്‍ പി.കെ, സനീര്‍ പൂഴിത്തറ, ഹരീഷ്, അസ്ലം പണിക്കര്‍പ്പടി, അന്‍വര്‍ സാദിഖ്, ലിജീഷ്, എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, ...
Local news

ആവേശമായി ബുള്ളറ്റ് ഇതിഹാസ താരങ്ങളുടെ ഫുട്ബോൾ നൈറ്റ്

ചെട്ടിയാം കിണര്‍: വിസ്മൃതിയിലായ ഒരു നാടിന്റെ ഫുട്ബോൾ സംസ്കാരത്തെ വീണ്ടെടുക്കാന്‍ ശ്രമം നടത്തുകയാണ് ബുള്ളറ്റ് ചെട്ടിയാം കിണര്‍. 1988 മുതൽ ഫുട്ബോൾ മത്സരങ്ങളിലൂടെ പെരുമണ്ണ ക്ലാരിയില്‍ മേല്‍വിലാസം ഉണ്ടായിരുന്ന ബുള്ളറ്റ് ചെട്ടിയാ കിണറിന്റെ സ്വത്തത്തെയും ഫുട്ബോൾ സംസ്കാരത്തെയും തിരിച്ച് പിടിക്കാനുള്ള അതി തീവ്ര ശ്രമത്തിലാണ് ബുള്ളറ്റ് ക്ലബ്ബിന്റെ പുതിയ തലമുറ. അതിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് ലെജന്റ്സ് ടീമിനെ അണി നിരത്തി സംഘടിപ്പിച്ച ഫുട്ബോൾ നൈറ്റ് ചെട്ടിയാ കിണറിന് തലമുറകളുടെ കൂടിച്ചേരലായി മാറി. ബാജു മോന്‍ ഏലായിയുടെ മാനേജ്മെന്റ്ല്‍ ഷംസുദ്ദീന്‍ PT യുടെ നേതൃത്വത്തില്‍ മൈതാനത്ത് ബൂട്ട് കെട്ടി ഇറങ്ങിയ ലെജന്റ്സ് ടീമില്‍ PT അഷ്റഫ്, ബാബു ഹരിദാസ്, ജബ്ബാര്‍, നൗഷാദ്, ശിഹാബ്, ഷംസുദ്ദീന്‍ CK എന്നിവർ ഗ്രൗണ്ടില്‍ ഇടവും വലതും ഗോൾ പോസ്റ്റും കാത്തു നിന്നപ്പോള്‍ 90 കളിലെ റഫറി അലികുട്ടി CK കളി നിയന്ത്രിച്ചത് കാണികള്...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിൽസാ വിവാദം ; ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹം ; എൻ.എഫ്.പി.ആർ

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിൽസാ വിവാദത്തിൽ ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി. താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീ...
Local news

വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്‌കൂളിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വിപി ജുനൈദില്‍ നിന്നും സ്‌കൂള്‍ ലീഡറും ഹെഡ്മാസ്റ്ററും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ത്വാഹിര്‍ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പ്വേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, വിപി ജുനൈദ്, കായിക വകുപ്പ് ചെയര്‍മാന്‍ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റര്‍, മെഹറൂഫ് മാസ്റ്റര്‍, എ നൗഷാദ്, പിസി ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പി ടി വിപിന്‍ നന്ദിയും പറഞ്ഞു....
Local news

ഉത്സവഛായയില്‍ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി: സവാരി കേന്ദ്രമായ തിരൂരങ്ങാടി നഗരസഭയിലെ കുനുമ്മല്‍ സമൂസക്കുളം ഉദ്യാനപാത ഉത്സവഛായയില്‍ കെ.പിഎ മജീദ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. സെല്‍ഫി പോയിന്റ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. നേരത്തെ നഗരസഭ വാര്‍ഷിക പദ്ധതിയിലും തുടര്‍ന്ന് കെ, പി, എ മജീദ് എം, എല്‍ എ യുടെ ആസ്തി വികസന ഫണ്ടിലും ഉള്‍പ്പെടുത്തിയാണ് ഉദ്യാനപാത മനോഹരമാക്കിയത്. 300 മീറ്ററില്‍ ഇരുവശങ്ങളിലും ഹാന്റ് റെയിലുകള്‍ സ്ഥാപിച്ചു. ഇന്റര്‍ലോക്ക്, കോണ്‍ഗ്രീറ്റ് എന്നിവയും നടന്നു. ബെഞ്ചുകള്‍, വ്യായാമ പോയിന്റ്, സെല്‍ഫി പോയിന്റ് എന്നിവയും സ്ഥാപിച്ചു. ഇവിടെ തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങള്‍ ആകര്‍ഷകമാണ്, പ്രതിദിനം നൂറുകണക്കിന് പേര്‍ പ്രഭാത സവാരി നടത്തുന്...
Local news

വായനയിലൂടെ അറിവിന്റെ ആകാശ യാത്ര ; കാച്ചടി സ്‌കൂളിലെ മികവുത്സവം വേറിട്ട അനുഭവമായി

തിരൂരങ്ങാടി : കാച്ചടി സ്‌കൂളിലെ മികവുത്സവും വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി മാറി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ വായന പ്രവര്‍ത്തനങ്ങള്‍ ക്വീസീ ബീ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന മികവുത്സവം കുട്ടികളിലെ വായനക്ക് പ്രചോദനമായി. പ്രൗഢഗംഭീര ക്വിസ്സ് റിയാലിറ്റി ഷോ വാര്‍ഷികാഘോഷ വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ സെഷനില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. 12 ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. പ്രധാന അധ്യാപിക കെ കദിയുമ്മ ടീച്ചര്‍ പരിപാടിയുടെ ആമുഖം നിര്‍വഹിച്ചു. നിറഞ്ഞ സദസ്സിനു മുന്നില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തിന് വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റര്‍ വിജിഷ ടീച്ചര്‍ ക്വിസ് അവതാരകയായി. അഡ്വക്കറ്റ് നിയാസ് കെ വി സമ്മാനവിതരണ സെഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സ്റ്റാ...
Local news

നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് തീയതി കുറിച്ചു

വള്ളിക്കുന്ന് : നെറുങ്കൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ആചാരപ്രകാരം മാര്‍ച്ച് 7ന് തീയതി കുറിച്ചു. അയ്യപ്പ ക്ഷേത്രം പാട്ടുപുരയുടെ പൂമുഖത്ത് സാമൂതിരി രാജാവിന്റെയും പരപ്പനാട് രാജാവിന്റെയും പ്രതിനിധികളും വൈദികരും ചേര്‍ന്ന് നിശ്ചയിച്ച തീയതി വെളിച്ചപ്പാട് കുറുപ്പ് ശംഖനാദം മുഴക്കി വിളംബരം ചെയ്തു. തുടര്‍ന്ന് ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി നെറു ങ്കൈതക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി യോഗം ചേര്‍ന്നു. പരപ്പനാടിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന മേക്കോട്ട താലപ്പൊലിയുടെ വിപുലമായ നടത്തിപ്പിനായി വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തില്‍ 17 നു ഉച്ചക്ക് 2 മണിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗം നടക്കും....
Local news

നിയമവിരുദ്ധ നികുതി തിരിച്ചു നൽകുക; സിപിഎം മുന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

മൂന്നിയൂർ : പഞ്ചായത്തിലെ സിആർസെഡ് പരിധിയിൽ പെടാത്തയിടങ്ങളിൽ നിന്നും നിയമവിരുദ്ധമായി വാങ്ങിയ നികുതി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം മൂന്നിയൂർ - വെളിമുക്ക് ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മൂന്നിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ജൽ ജീവൻ പദ്ധതി നടപ്പിലാക്കുക,ജലനിധിയുടെ പേരിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗത യോഗ്യമാക്കുക,എംസിഎഫ് സ്ഥാപിച്ച് ഹരിത കർമ സേന പ്രവർത്തനം ശക്തിപ്പെടുത്തുക,പഞ്ചായത്ത് ഓഫീസ്, മൃഗാശുപതി, ഹോമിയോ ആശുപത്രി, പടിക്കൽ ഗവ. എൽ പി സ്കൂൾ, ആയുർവേദ ആശുപത്രി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിക്കുക, എൽഡിഎഫ് വാർഡു കളോടുള്ള അവഗണന അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി അംഗം വി പി സോമസുന്ദരൻ ഉത്ഘാടനം ചെയ്തു. വെളിമുക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി മത്തായി യോഹന്നാൻ അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗങ്ങളായ വി പി വിശ്വനാ...
Local news

മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അറക്കല്‍ ബാവക്ക്

തിരൂരങ്ങാടി : മുഹമ്മദ് അബ്ദുഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റ് മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മെക് സെവന്‍ അംബാസിസര്‍ ഡോക്ടര്‍ അറക്കല്‍ ബാവ അര്‍ഹനായി. ചെനക്കല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അറക്കല്‍ ബാവക്ക് പുരസ്‌കാരം കൈമാറി. ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രസ്റ്റ് ഭരണ സമിതി അംഗങ്ങളായ മുല്ലശ്ശേരി ശിവരാമന്‍ നായര്‍, ചെമ്പന്‍ ഹനീഫ, എം.പി. മുഹമ്മദ് കുട്ടി, മുജീബ് ചെനാത്ത്, മുനീര്‍ കാരാടന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു....
Local news

മലപ്പുറം വാട്ടര്‍ അതോരിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ ജല ജീവന്‍ മിഷന്‍ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുക, പൊളിച്ചിട്ട റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കുക, ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സമീറ പുളിക്കല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിഷ ടീച്ചര്‍, കുഞ്ഞിമൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ലൈല പുല്ലാണി, മെമ്പര്‍മാരായ ലിയാഖത്തലി കാവുങ്ങല്‍, ശ്രീജ സുനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എക്‌സികുട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തുകയും അടിയന്തിരമായി വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ആവിശ്യപ്പെട്ട...
Local news

പ്രതിഭ @ 48 ; ചെമ്മാട് പ്രതിഭയുടെ വാർഷികം പ്രൗഢമായി

മലപ്പുറം ജില്ലയിലെ പ്രശസ്ത കലാസാംസ്കാരിക സംഘടനയായ ചെമ്മാട് പ്രതിഭയുടെ നൽപ്പത്തിയെട്ടാം വാർഷികാഘോഷവും, അനുബന്ധ സ്ഥാപനങ്ങളായ പ്രതിഭ ലൈബ്രറി, പ്രതിഭ ഡാൻസ് അക്കാദമി, പ്രതിഭ സംഗീത അക്കാദമി, ചിത്രകലാ വിദ്യാലയം എന്നിവയുടെ സംയുക്ത വാർഷികവും പ്രതിഭ @ 48 എന്നപേരിൽ രണ്ട് ദിവസങ്ങളിലായി തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നു. പ്രതിഭ സംഗീത അക്കാഡമിയിലെ ഉപകരണ സംഗീത വിദ്യാർഥികളും, ശാസ്ത്രീയ സംഗീത വിദ്യാർഥികളും അവതരിപ്പിച്ച സംഗീതോൽസവം, പ്രതിഭ ഡാൻസ് അക്കാദമി വിദ്യാർത്ഥികളുടെ നൃത്തോത്സവം, പ്രതിഭ നഴ്സറി സ്കൂൾ വിദ്യാർത്ഥികളുടെ നേഴ്സറി കലോത്സവം കൈരളി ഗന്ധർവസംഗീതം, മഞ്ച് സ്റ്റാർ സിംഗർ എന്നീ സംഗീത മത്സരങ്ങളിലെ വിജയിയും പിന്നണി ഗായികയുമായ കെ ആർ സാധികയുടെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ നടന്നു. പരിപാടികൾ ലൈബ്രറി കൌൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മൊയ്‌തീൻകോയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൌൺസിൽ നടത്തിയ വായന മത്സരത്തിൽ...
Local news

അന്താരാഷ്ട്ര കിക്ക് ബോക്സിങ്ങ് മെഡൽ ജേതാക്കൾക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

പരപ്പനങ്ങാടി : വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ ഇന്ത്യൻ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞ താരങ്ങൾക്ക് സ്വീകരണം നൽകി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പൗരാവലിയും രക്ഷിതാക്കളും ചേർന്നാണ് ഇവരെ മാലയിട്ടും മധുരം നൽകിയും അനുമോദിച്ചത്. വി. ദേവനന്ദ (ജി. എം.എച്ച്. എസ്.എസ്., കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്), കെ.കെ. അദ്നാൻ (പി. എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി) എന്നിവർ സ്വർണവും എ.ടി. സിനാൻ (പി. എസ്. എം.ഒ. തിരൂരങ്ങാടി) ആദിത്യൻ പാലക്കൽ (എസ്. എൻ. എം. എച്ച്. എസ്. പരപ്പനങ്ങാടി), സി. അവനി ( സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. തേഞ്ഞിപ്പലം), പി.കെ. കിരൺ (വള്ളിക്കുന്ന്) എന്നിവരെയും പരിശീലകരായ സി. നിധീഷ്, ആർ. രാഹുൽ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് നെടുവയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്ന വാഹനത്തിലാണ് താരങ്ങളെ ചെണ്ടമേള അകമ്പടിയോ...
Local news

കുടിവെള്ള വിതരണ പദ്ധതിക്കായി കുഴിച്ച റോഡുക്കൾ സഞ്ചാര യോഗ്യമാക്കണം:സിപിഐ

നന്നമ്പ്ര : പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച ഗ്രാമീണ റോഡുകൾ പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ നന്നമ്പ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ റിപ്പോർട്ട് അഡ്വക്കേറ്റ് കെ.കെ. സമദ് (സിപിഐ ജില്ലാ കമ്മറ്റി അംഗം), പ്രവർത്തന റിപ്പോർട്ട് സി.ബാബു (മുൻ സി പി ഐ ലോക്കൽ സെക്രട്ടറി) അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യമർപ്പിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ, ജി സുരേഷ് കുമാർ, കെ. സുലോചന, പി. മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി പി.കെ ബൈജുവിനെ സമ്മേളനം തിരഞ്ഞെടുത്തു....
Local news

ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലൈബ്രറി കൗണ്‍സില്‍ തിരൂരങ്ങാടി താലൂക്ക് സെമിനാര്‍ ചെമ്മാട്ട് നടന്നു. ' മതേതരത്വം, വര്‍ഗീയത എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കെ.പി. സോമനാഥന്‍, കെ. മുഹമ്മദലി, കെ. മൊയ്തീന്‍ കോയ, കെ. ദാസന്‍, എ.യു. കുഞ്ഞമ്മദ്, പി.എസ്. സുമി, പി. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു....
error: Content is protected !!