ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം
ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങ...

