Wednesday, December 24

Local news

ഫാറൂഖ് നഗറിൽ സമസ്ത 100-ാം വാർഷിക സ്ഥാപക ദിനം ആചരിച്ചു
Local news

ഫാറൂഖ് നഗറിൽ സമസ്ത 100-ാം വാർഷിക സ്ഥാപക ദിനം ആചരിച്ചു

കൊടിഞ്ഞി : "നൂറ് പ്രകാശ വർഷങ്ങൾ" എന്ന ശീർഷകത്തിൽ സമസ്തയുടെ 100-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ യൂണിറ്റിൽ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് കീഴിൽ സ്ഥാപക ദിനം ആചരിച്ചു. സുന്നി മഹല്ല് മുദരിസ് അബൂബക്കർ ബാഖവി കാവനൂർ പതാക ഉയർത്തി സന്ദേശ പ്രഭാഷണം നടത്തി. കെ പി കെ തങ്ങൾ, സൈ തു ഹാജി പി പി , മുസ സഖാഫി , മുസ്തഫ സുഹ്രി, ഹസൻ മുസ്ലിയാർ, അബ്ദുൽ ഖാദർ സഖാഫി , മുസ്തഫ വി കെ , മുഹമ്മദ് കുട്ടി ഹാജി വി, അഹ്മദ് കുട്ടി ഹാജി പൂഴിത്തറ, ബഷീർ സഅദി തുടങ്ങിയവർ പങ്കെടുത്തു. ശേഷം മദ്റസയിൽ വിദ്യാർത്ഥി അസബ്ലി നടന്നു. ഹസൻ മുസ്‌ലിയാർ സമസ്ത ചരിത്ര പ്രഭാഷണം നടത്തി....
Local news

അപമര്യാദയായി പെരുമാറി ; ഓടുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി ; ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പൊക്കി താനൂര്‍ പൊലീസ്

താനൂരില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരത്ത് നിന്നും പിടികൂടി താനൂര്‍ പൊലീസ്. താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ കാളാടു നിന്നാണ് യുവതി ഷബീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഷബീര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ ലൈംഗിക ചുവയോടെ നോക്കിയും മൊബൈല്‍ ഫോണില്‍ വീഡിയോകാേള്‍ വഴി സുഹൃത്തിന് കാണിച്ചുകൊടുത്തും ശല്ല്യം ചെയ്തപ്പോള്‍ യുവതി ഓട്ടോ നിര്‍ത്താന്‍ അവശ്യപ്പെട്ടു. നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് യുവതി ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പര...
Local news

നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു

പരപ്പനങ്ങാടി : യു. കലാനാഥൻ മാഷുടെ സ്മരണയിൽ പരപ്പനങ്ങാടി നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ആണ്‌ അവാർഡ് സമ്മാനിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിലെ കെ. വി. അജയ്ലാൽ പുരസ്കാരം ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക പുരസ്കാരം മഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ അഹമ്മദ് ഹുസ്സൈൻ മേച്ചേരിയ്ക്ക് കലാനാഥൻ മാഷുടെ പത്നി ശോഭ ടീച്ചർ സമ്മാനിച്ചു. എല്ലാ അധികാരങ്ങളും കേന്ദ്രീകൃതമാക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ദാർശനിക തലത്തിലും പ്രവർത്തിയിലും വികേന്ദ്രീകരണം എന്ന ആശയം സ്വാംശീകരിക്കുകയും സ്വന്തം പഞ്ചായത്തിൽ നടപ്പാക്കുകയും ചെയ്ത ആളായിരുന്നു കലാനാഥൻ മാഷെന്ന് പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. അദ്ദെഹത്തെ പോലൊരു മഹദ്‌വ്യക്തിയുടെ സ്മരണ വാക്കുകളിലോ ചിന്തകളിലോ മാത്രമല്ല ഉണ്ടാകേണ്ടത് എന്നും പ്രവർത്തിപഥത്തിൽ കൊണ്ടു...
Local news

വെന്നിയൂർ ജിഎംയുപി സ്കൂളിന് പി ടി എ വക സ്വന്തം മിനി വാൻ

വെന്നിയൂർ :സ്കൂളിന് എംഎല്‍എ, എംപി പൊതുഫണ്ടിൽ ബസ് കിട്ടുക പുതുമയല്ല. എന്നാൽ രക്ഷകർത്താക്കൾ കാശു മുടക്കി സ്കൂളിന് വാഹനം വാങ്ങിക്കൊടുത്താലോ? നാട്ടുകാർക്ക് സ്കൂളിനോടുള്ള ഹൃദയബന്ധത്തിന്റെ ഉറച്ച അടയാളമാകും അത് . പരപ്പനങ്ങാടി ഉപജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള വെന്നിയൂർ ജിഎംയുപി സ്കൂളിലാണ്, രക്ഷകർത്താക്കൾ പണം സ്വരൂപിച്ച് വാഹനം വാങ്ങിക്കൊടുത്ത്, വിദ്യാലയത്തിൽ ജന ബന്ധത്തിന്റെ വേറിട്ടൊരു മാതൃക തീർത്തിരിക്കുന്നത്. ഈ വർഷം ഒന്നാം ക്ലാസ് അഡ്മിഷനിൽ വൻ വർധനവ് ഉണ്ടായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാമതായ ഗവൺമെൻ്റ് സ്കൂൾ ആയതിനാലും നിലവിൽ സ്കൂളിലെ വാഹനത്തിലുള്ള സ്ഥല പരിമിതിയും ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളുടെ വരവും കൂടി കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാൻ പി ടി എ കമ്മിറ്റിയെ പ്രേരിപ്പിച്ചത് . സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കുട്ടികളുടെ എണ്ണം 2000 കടക്കുന്നത്. സ്കൂളിന് നിലവിൽ എംഎല്‍...
Local news

സൈനോവ ; ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സയൻസ് കാർണിവൽ സംഘടിപ്പിച്ചു

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൈനോവ എന്ന പേരിൽ സയൻസ് കർണിവൽ സംഘടിപ്പിച്ചു. സിംപിൾ എക്സ്പിരിമെന്റ്,വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ,സയൻസ് ചാർട്ട് മേക്കിങ് തുടങ്ങിയവ ഉൾകൊള്ളിച്ച മിനി എക്സിബിഷൻ എന്നിവ അരങ്ങേരി. ഡോപ ഡയറക്ടറും നാഷ്ണൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: മുഹമ്മദ്‌ ആസിഫ് ഉദ്ഘാടനവും ലോഗോ ലോഞ്ചിങ്ങും നിർവഹിച്ചു. പ്രിൻസിപ്പൾ മുഹ് യിദ്ധീൻ അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി, സ്റ്റാഫ് സെക്രട്ടറി വിനീത്,സയൻസ് ക്ലബ്‌ അംഗങ്ങളായ ഹഫ്‌സത്ത്, രോഹിത്, അസ്മ, സാമിയ,നിദ, സുൽഫിയ, ജാസിർ, സസ്ന, ഷബീറ, പ്രജീന എന്നിവർ സംസാരിച്ചു....
Local news

ചെമ്മാട് സെക്ടർ സാഹിത്യോത്സവ് ; സി.കെ നഗർ വെസ്റ്റ് യൂണിറ്റ് ജേതാക്കള്‍

തിരൂരങ്ങാടി: SSF ചെമ്മാട് സെക്ടർ സാഹിത്യോത്സവ് സി.കെ നഗർ വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. സി കെ നഗർ ഈസ്റ്റ്, വാദിബദർ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. സി കെ നഗർ വെസ്റ്റ് യൂണിറ്റിലെ ഫാതിമ ഹാദിയ വി.കെ സർഗപ്രതിഭയായും തെരെഞ്ഞടുക്കപ്പെട്ടു. എസ് വൈ എസ് വെസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട് NM എം സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് യാസീൻ ചെമ്പൻ മുഖ്യാതിഥിയായി .എസ് വൈ എസ് മലപ്പുറം ഈസ്റ്റ് സെക്രട്ടറി ഫാറൂഖ് മാസ്റ്റർ പള്ളിക്കൽ പ്രമേയ പ്രഭാഷണം നടത്തി. സുഹൈൽ പി.കെ സ്വാഗതവും സ്വാദിഖ് അദനി അധ്യക്ഷത വഹിച്ചു അബ്ദു ജലീൽ അഹ്സനി പ്രാർത്ഥന നടത്തി. സമാപന സംഗമം SSF കേരള എക്സിക്യൂട്ടീവ് സ്വാദിഖ് നിസാമി തെന്നല ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഹുസൈൻ അഹ്സനി അനുമോദന പ്രഭാഷണം നടത്തി. ഹബീബ് മുസ് ലിയർ സ്വാഗതവും മിദ്ലാജ്അമാനി അധ്യക്ഷതയും വഹിച്ചു. ഷമീർ മാസ്റ്റർ, മുസ്തഫ മഹ്ള്ളരി. ഉനൈസ് തിരൂരങ്ങാടി എൻഞ്...
Local news

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ

നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി കൊടിഞ്ഞി സ്വദേശിനി https://chat.whatsapp.com/HEaLkrY81F63gGwVmjULq7 നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കൊടിഞ്ഞി സ്വദേശിനി. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പൊറ്റാണിക്കൽ ജംഷിയാസ്- റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ഫൈറൂസ ആണ് വിജയം നേടിയത്. 531 റാങ്ക് ആണ് നേടിയത്.എടരിക്കോട് പി കെ എം സ്കൂളിലാണ് പഠിച്ചത്....
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
Local news

ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി. ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്‍ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു. പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സല...
Local news

ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ എക്സ്യലൻസ് ഗാല സംഘടിപ്പിച്ചു

ചെമ്മാട്: നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിൽ വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം എക്സ്യലൻസ് ഗാല എന്ന പേരിൽ സംഘടിപ്പിച്ചു. നാഷണൽ സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി,സമസ്ത പൊതു പരീക്ഷ, എൽ.എസ്.എസ്,യു. എസ്.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,നീ റ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ ഷാനിബ ഫർഹാന,ഫാത്തിമ സഹ്ദ എന്നിവരെയും രാജ്യ പുരസ്കാർ കരസ്തമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജനറൽ മാനേജറും കെ.എ.എം.എം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ മുഹമ്മദ്‌ കുട്ടി,സ്റ്റാറ്റൻഡിംഗ് കമ്മറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലിങ്ങൽ, കൗൺസിലർമാരായ കെ.പി സൈതലവി,കുന്നത്തേരി ജാഫർ, ട്രസ്റ്റ് വൈസ് ചെയർമാൻ പി. കെ മുഹമ്മദ്‌ ഹാജി...
Local news, Malappuram

പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം : ആര്‍ ജെ ഡി

പെരുവള്ളൂര്‍ : തിരൂരില്‍ നിന്ന് പരപ്പനങ്ങാടി -ചെമ്മാട്- മമ്പുറം -പടിക്കല്‍- പറമ്പില്‍പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട് - കൊണ്ടോട്ടി -മലപ്പുറം വഴി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും പരപ്പനങ്ങാടിയില്‍ നിന്ന് ചേളാരി -പടിക്കല്‍ -പറമ്പില്‍ പീടിക -കരിപ്പൂര്‍ എയര്‍ പോര്‍ട്ട്. കൊണ്ടോട്ടി- മലപ്പുറം വഴി പെരിന്തല്‍മണ്ണ ഇ എം എസ് ഹോസ്പിറ്റലിലേക്കും പുതിയ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് പെരുവള്ളൂര്‍ പഞ്ചായത്ത് ആര്‍ ജെ ഡി കമ്മറ്റി ആവശ്യപ്പെട്ടു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ വനിതകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമായി ഷീ ബസ് ഏര്‍പ്പെടുത്തുമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഏറെ നാളായുള്ള വാഗ്ദാനം പാലിക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി മൊയ്തീന്‍കുട്ടി, ...
Local news, Malappuram

ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

തിരൂര്‍ : വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വായനയും ജീവിതവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും താനൂര്‍ ഗവ. കോളേജ് അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ ലൈബ്രറി പുസ്തകള്‍ വായിച്ച കുട്ടിക്ക് ഡോ. ബിന്ദു നരവത്ത് റീഡിംഗ് സ്റ്റാര്‍ പദവി നല്‍കി. ഹെഡ്മാസ്റ്റര്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാര്‍ എടരിക്കോട്, അനില്‍കുമാര്‍ എ.ബി., ധനേഷ് സി., ശിഹാബുദീന്‍ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണന്‍, രണ്‍ജിത്ത് എന്‍.വി. എന്നിവര്‍ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കല്‍), പദപ്രശ്‌നം, സ്‌കൂള്‍ ലൈബ്രറിയിലെ കൂടുതല്‍ പുസ്തകം വായിച്ച ...
Local news

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'വായനയോളം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി....
Local news

വായനദിനാചരണവും മലയാളം വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു

ചെമ്മാട് : വായനദിനാചരണത്തിന്റെ ഭാഗമായി ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി വിഭാഗവും മലയാളം വേദിയും സംയുക്തമായി സംഘടിപ്പിച്ച ജനകീയ വായനയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവനക്കാരും പങ്കാളികളായി. മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം എഴുത്തുകാരനും തിരൂരങ്ങാടി എസ്.എസ്.എം.ഒ ടി.ടി.ഐ പ്രിൻസിപ്പളുമായ ഷാനവാസ്‌ പറവന്നൂർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ മൂഹിയുദ്ധീൻ അധ്യക്ഷമായി. റഹീം മാസ്റ്റർ ചുഴലി സന്ദേശം കൈമാറി. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വായനക്കാരായി തെരെഞ്ഞെടുക്കപ്പെട്ട ശിഫ, ഫാത്തിമ ഹസ് വ എന്നീ വിദ്യാർത്ഥികളെയും സ്കൂൾ ലൈബ്രറിയിലേക് കൂടുതൽ പുസ്തകങ്ങൾ കൈമാറിയ സൈഫുന്നിസ ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലാസ്റ്റ് ഹഗ് കൈയ്യെഴുത്ത് മാഗസിൻ...
Local news

സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി

സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രകടനതിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാഫി ചെരിയേരി, ഫുഹാദ് മോൻ, സുബൈർ കൊടിഞ്ഞി, ചന്ദ്രൻ കെ പി കുണ്ടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഗ്രന്ഥശാല തീരുർ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറിയേരി അധ്യക്ഷത വഹിച്ചു. കെ.പി കുണ്ടൂർ സ്വാഗതവും ഫുഹാദ് കുണ്ടൂർ നന്ദിയും പറഞ്ഞു....
Local news

വാളക്കുളം സ്കൂളിൽ ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്....
Local news

വാളക്കുളം സ്കൂളിൽ നല്ല പാഠം ‘അക്ഷരപ്പച്ച’

പൂക്കിപ്പറമ്പ്: വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി നല്ല പാഠം ‘അക്ഷരപ്പച്ച’ ശ്രദ്ധേയമായി. ‘അക്ഷരപ്പച്ച’ ഗ്രീൻ കോർണറിൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. നല്ല പാഠം വിദ്യാർത്ഥികളാണ് പുസ്തകം സമാഹരിച്ചത്. ‘അക്ഷരപ്പച്ച’ യുടെ ഭാഗമായി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൂട്ടുകാരുമായി പങ്കിട്ടു. നല്ല പാഠം വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സജിത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാനിയാസ് മാസ്റ്റർ വായന ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ്‌ ശരീഫ് വടക്കയിൽ, ശംസുദ്ധീൻ, നാസർ, യു നിസാർ, പി റാഷിദ്, ഫാത്തിമത്ത് ഹാഫില, സാജിദ എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു....
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
Local news

സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാര...
Local news

കെ.ജെ.യു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്‍വെന്‍ഷന്‍ കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്‍- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ എം. മോഹന കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു....
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
Local news

കിഡ്‌നി രോഗിക്ക് കാരുണ്യ യാത്രയുമായി മലയില്‍ ബസ്

തിരൂരങ്ങാടി : കിഡ്‌നി രോഗിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി മലയില്‍ ബസ്. കൊളപ്പുറം സൗത്ത് പാറമ്മല്‍ ഷൈജുവിന്റെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടിയാണ് പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ ഒരുദിവസത്തെ കളക്ഷന്‍ നല്‍കുന്നത്. ഭാര്യയും ഒരു പെണ്‍കുട്ടിയും അമ്മയും അടങ്ങുന്ന നിര്‍ധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാര്‍ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവര്‍ ജാബിര്‍, കണ്ടക്ടര്‍ അസ്‌കര്‍, മലയില്‍ ബസ് ഓണര്‍ നാസര്‍ മലയില്‍,സഹായ സമിതി ചെയര്‍മാന്‍ റിയാസ് കല്ലന്‍, സിദ്ദിഖ് ബാഖവി,ചെറുവത്തു മൊയ്തീന്‍, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടന്‍, ടി അബ്ദുറഹ്‌മാന്‍ തുടങ്ങിയ പങ്കെടുത്തു....
Local news

സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ; ലോഗോ പ്രകാശനം ചെയ്തു

വള്ളിക്കുന്ന് : സി ബി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മം മാനേജര്‍ എപി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മുന്‍ സ്ഥാപന മേധാവികളായ ഇ. നീലകണ്ഠന്‍ മാസ്റ്റര്‍, സി കൃഷ്ണാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് പി പ്രസന്നകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ഋശ്‌കേഷ് കുമാര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകരായ എ പി ഗീത രമ പാറോല്‍ എന്നിവര്‍ ആശംസ അറിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ വി നന്ദി പ്രകാശിപ്പിച്ചു....
Local news

അശാസ്ത്രീയവും ചട്ടവിരുദ്ധവും ; അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തിയ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇസ്മായില്‍ പൂങ്ങാടന്‍, ചുക്കാന്‍ മുഹമ്മദ് ഹാജി എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് അശാസ്ത്രീയമായും ചട്ടവിരുദ്ധമായും ആണ് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് പുനര്‍ നിര്‍ണ്ണയം നടത്തിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ 2024 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വാര്‍ഡ് നിര്‍ണയ അതിര്‍ത്തികള്‍ പ്രകൃതിദത്തമായ അതിര്‍ത്തികളോ അവക്ക് പുറമെ പൊതു റോഡുകള്‍, നടപ്പാത,ചെറുവഴികള്‍, റെയില്‍വേ ലൈന്‍ പൊത...
Local news

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം നടപ്പിൽ വരുത്തുക ; കേരള എൻ ജി ഓ അസോസിയേഷൻ

തിരൂരങ്ങാടി : 2024 ജൂലൈ മുതൽ സർക്കാർ ജീവനാർക്ക് ലഭിക്കേണ്ട ശമ്പളപരിഷകരണത്തിന് കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിക്കുകയും ചെയ്യണമെന്ന് കേരള എൻ ജി ഓ അസോസിയേഷൻ തിരൂരങ്ങാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തിരൂരങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കേരള എൻ ജി ഓ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി. നിജിൽ അധ്യക്ഷത വഹിച്ചു . പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ജാഫർ മുഖ്യപ്രഭാഷണം നടത്തി.എൻ ജി ഓ ജില്ലാ ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഗോവിന്ദൻ നമ്പൂതിരി, വി എസ്. പ്രമോദ്, പി. ഹരിഹരൻ, കെ.കെ.സുധീഷ്. പി ബിനേഷ്. വി.പി. ദിനേശ്, എൻ.പി. രഞ്ജിത് ' പ്രസന്ന ചന്ദ്രൻ, കൃഷ്ണപ്രസാദ് , എ.വി. ഷറഫലി, പ്രജിത പി. സി.കെ. അബ്ദു റസാഖ്, ജ...
Local news

അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ

തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്. തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...
error: Content is protected !!