Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കാലിക്കറ്റ് വിമാനത്താവള റെസ വികസനം: പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന് കാലിക്കറ്റ് വിമാനത്താവളത്തിലെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വികസനവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായുള്ള പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന് രാവിലെ 11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടക്കും. -------------- അപേക്ഷ ക്ഷണിച്ചു അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്സായ ഡൊമെസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന സൗജന്യ ഷോർട് ടൈം കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ / പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 9048732107, 9846542623 നമ്പറിൽ ബന്ധപ്പെടണം. -------------- സ്‌പോർട്‌സ് അക്കാദമി സെലക്‍ഷൻ മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലെ കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 201...
Kerala, Malappuram, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഎം അന്തിമ പട്ടികയായി ; മലപ്പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ നേതാവ്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്‌സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. വടകരയില്‍ കെകെ ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ...
Malappuram, Other

കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. ഉടന്‍ തന്നെ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ...
Malappuram

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്യജീവി ആക്രമണം ; ആടിനെ കടിച്ചു കൊണ്ടുപോയി

പെരിന്തല്‍മണ്ണ മുള്ളിയാകുര്‍ശിയില്‍ വീണ്ടും വന്യജീവി ആക്രമണം. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളിയാകുര്‍ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ...
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇ...
Malappuram, Other

ജല വിതരണം മുടങ്ങും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡോക്ടർ നിയമനം പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പോത്തുകൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസിലോ mophcpothukal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 23 ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. വിവരങ്ങൾക്ക്: 04931 240318. ------------------ ജല വിതരണം മുടങ്ങും മലപ്പുറം നഗരസഭാ പരിധിയിലെ ഹാജിയാർപള്ളി പമ്പ് ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനാൽ ഹാജിയാർപള്ളി പമ്പ് ഹൗസിൽ നിന്നും ജലവിതരണം നടത്തുന്ന മലപ്പുറം നഗരസഭയിലെ 24, 26, 27, 28, 29, 31, 34 എന്നീ വാർഡുകളിൽ (ഇത്തിൾപറമ്പ്, വട്ടപ്പറമ്പ്, വലിയങ്ങാടി, കൈനോട്, അധികാരത്തൊടി, കോണോംപാറ, തടപറമ്പ്, എപ്പാറ) ഫെബ്രുവരി 22 വരെ ജല വിതരണം ഭാഗികമായി...
Local news, Malappuram

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്ത് സംഘടിപ്പിച്ചു ; 129 പരാതികൾ തീർപ്പാക്കി

മഞ്ചേരി : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. മഞ്ചേരി ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.രാധയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 304 പരാതികൾ പരിഗണിച്ചു. 129 പരാതികൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികൾ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. സ്‌പെഷ്യൽ തഹസിൽദാർമാരായ പി.വി ദീപ, പി.എം സനീറ, സി.വല്ലഭൻ, വില്ലേജ് ഓഫീസർമാർ,താലൂക്ക് തഹസിൽദാർമാർ, സബ് രജിസ്ട്രാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു. ...
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു. ...
Local news, Malappuram, Other

ഉത്സവ പറമ്പിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എ ആ ർ നഗർ : ഹെൽത്തി കേരളയുടെ ഭാഗമായി ചെണ്ടപ്പുറായ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാചക പുര, കുടിവെള്ളം, സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കുകയും മാലിന്യ സംസ്കരണം ഉറപ്പ് വാരുത്തുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെത്ത് ഇൻസ്പെകർ മുഹമ്മദ് ഫൈസൽ ടി . നേതൃത്വം നൽകി പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി മോൾ , നിഷ എന്നിവർ പങ്കെടുത്തു. ...
Local news, Malappuram, Other

ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

മലപ്പുറം ; വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഏറെ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം നടത്തണമെന...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ജില്ലാ വികസനസമിതി യോഗം 24 ന് ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. --------- അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ ഫെബ്രുവരി 26നകം കോഴിക്കോട് ഉപകേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനു സൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തു...
Malappuram

ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക ക്യാംപയിനുമായി ജില്ല

മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കളക്ടറേറ്റിലുള്‍പ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന...
Malappuram

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ...
Local news, Malappuram

ഡല്‍ഹിയില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു ; പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍ : ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഡല്‍ഹി പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റില്‍. തിരൂര്‍ പെരുന്തല്ലൂര്‍ സ്വദേശിയും ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതി കൂടിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ ഡല്‍ഹി പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക...
Malappuram, Other

സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ പോക്‌സോ കേസ് പ്രതി ജയിലില്‍ വച്ച് മരിച്ചു

തിരൂര്‍ : പോക്‌സോ കേസില്‍ ജയിലിലടച്ച പ്രതി മരിച്ചു. ചന്ദനക്കാവ് കോട്ടയില്‍ അലവിയുടെ മകന്‍ 44 കാരന്‍ അബ്ദുള്‍ റഷീദ് ആണ് ശനിയാഴ്ച രാത്രി 8 മണിയോട് കൂടി തിരൂര്‍ സബ് ജയിലില്‍ മരണപ്പെട്ടത്. സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലില്‍ അടച്ചത്. ശനിയാഴ്ച പകല്‍ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലില്‍ തിരിച്ചെത്തിച്ചു. വീണ്ടും രാത്രി 8 മണിയോട് കൂടി ശര്‍ദ്ദി കൂടിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപെടുത്താന്‍ ആയില്ല,മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ...
Local news, Malappuram

തിരൂരിൻ്റെ വികസനത്തിന് സർക്കാർ നൽകുന്നത് മുന്തിയ പരിഗണന :മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരൂർ : ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂർ മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. തിരൂർ നഗരത്തിൽ റെയിൽവേക്ക് കുറുകെ നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി നിർമിച്ച മേൽപ്പാലത്തിൻ്റെ സമീപന റോഡിൻ്റെയും നവീകരിച്ച താനാളൂർ - പുത്തനത്താണി റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരൂർ മണ്ഡലത്തിൽ മാത്രം 7.5 കോടി രൂപയാണ് റോഡുകൾ ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചിട്ടുള്ളത്. പൊന്മുണ്ടം റെയിൽവേ മേൽപ്പാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണന സർക്കാർ നൽകിയിട്ടുണ്ട്. മാങ്ങാട്ടിരി പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പര...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം. --------------- അപേക്ഷ ക്ഷണിച്ചു സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18- 26. മഞ്ചേരിയിലാണ് പരിശീലനം. മലപ്പുറം, കണ്ണൂര്‍, വയ...
Malappuram

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും

മഞ്ചേരി : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 18) നാടിന് സമര്‍പ്പിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. 14 കോടി രൂപ ചെലവിലാണ് ഏഴു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്പെഷല്‍ കോടതി, അഡീഷനല്‍ ...
Malappuram

മുൻഗണനാ കാർഡിന്റെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

മലപ്പുറം: ഗുരുതര രോഗമുള്ളവരുടെത് ഒഴികെയുള്ള മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാനുള്ള അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ലെന്നും ഓൺലൈനായി സമർപ്പിക്കണമെന്നും സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുൻഗണനാ റേഷൻ കാർഡിലേക്ക് മാറണമെന്ന അപേക്ഷ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ലെന്ന പരാതിയിലാണ് നടപടി. പൂക്കോട്ടുപാടം സ്വദേശി എം.കെ. അസീനയാണ് പരാതിക്കാരി. മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മാർക്ക് കുറവായതു കൊണ്ടാണ് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് 25 മാർക്കാണ് ലഭിച്ചത്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം 30 മാർക്കോ അതിൽ കൂടുതലോ ലഭിക്കണം. എന്നാൽ അപക്ഷ ഓൺലൈനായി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ...
Malappuram, Other

ശസ്ത്രക്രിയയിലെ പിഴവ്: യുവതിക്ക് വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും ; ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ നിയമനടപടിക്ക് ശുപാര്‍ശ

ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി. ഒരു വര്‍ഷം മുന്‍പാണ് എടക്കര സ്വദേശിനിയായ യുവതി മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ രണ്ടാമതും മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും യുവതി ആരോപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ ഈ പരാതി പരിഗണിച്ചു. പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക്...
Malappuram, Other

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തിയതിയും സമയവും പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ...
Local news, Malappuram, Other

ഉപതെരഞ്ഞെടുപ്പ്: കോട്ടക്കല്‍ നഗരസഭയില്‍ അവധി പ്രഖ്യാപിച്ചു

കോട്ടക്കല്‍ നഗരസഭയിലെ രണ്ടാം വാര്‍ഡ് (ചുണ്ട), 14ാം വാര്‍ഡ് (ഈസ്റ്റ് വില്ലൂര്‍), മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നീ തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 22ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ഫെബ്രുവരി 21നും അവധിയായിരിക്കും.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹി...
Malappuram

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

നാലാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം, സ്ത്രീകൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് സൗജന്യ ബസ് സർവീസ് മലപ്പുറം :.വിവിധ മേഖലകളിലെ മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ബാപ്പു കുരിക്കള്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ബജറ്റ് അവതരിപ്പിച്ചു. 206,35,62,528 രൂപ ആകെ വരവും 202,56,00,000 രൂപ ചെലവും 3,79,62,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, കിടപ്പു രോഗികള്‍, കാന്‍സര്‍, കിഡ്നി, കരള്‍ രോഗികള്‍, കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, തൊഴില്‍ സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ തുടങ്ങി എല്ലാ വിഭാഗങ്...
Malappuram

ആറുവരിപ്പാത: കൊളപ്പുറം, ചേളാരി, പുത്തനത്താണി ജംക്ഷനുകൾ വികസിപ്പിക്കാൻ പദ്ധതി

തിരൂരങ്ങാടി : ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ 3 ജംക്‌ഷനുകൾ വികസിപ്പിക്കുന്നു. കൊളപ്പുറം, ചേളാരി, പുത്തനത്താണി, ജംക്‌ഷനുകളാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരമാണ് പദ്ധതി തയാറാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. ഏതാണ്ട് 0.5 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ആറുവരിപ്പാത കടന്നു പോകുന്നതിന്റെ ഭാഗമായി വലിയ യാത്രാദുരിതം നേരിടാനിടയുള്ള ജംക്‌ഷനുകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. കൊളപ്പുറം പരപ്പനങ്ങാടി - അരീക്കോട് സംസ്ഥാന പാതയുടെ ഭാഗമായുള്ളതാണ് ജംക്ഷൻ . കരിപ്പൂർ എയർ പോർട്ടിലേക്കുള്ള റോഡ് കൂടിയാണിത്. ഇവിടെ നിർമിച്ച സർവീസ് റോഡ് സൗകര്യപ്...
Malappuram, Other

ജില്ലയിൽ മുണ്ടിവീക്കം കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്...
Malappuram

ജില്ലയിൽ താപനില കൂടുന്നു; ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. -സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ...
Malappuram

ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നു ; അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ആവശ്യമായി വരുന്ന ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാം തരം പൂർത്തിയാക്കിയവരും 45 വയസ്സിനു താഴെ പ്രായമുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, നീന്തൽ എന്നിവ അിറയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 29ന് വൈകീട്ട് നാലിനുള്ളിൽ ഫിഷ് സീഡ് ഫാം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിശദ വിവരത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ 0494 2961018 എന്ന നമ്പറിൽ ബന്ധപ്പെടാം. ...
Malappuram

അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദ ( 35 ) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആബിദയെ കണ്ടെത്തിയത്. ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം പ്രസിദ്ധീകരിച്ചു അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, എം.എല്‍.എ എസ്.ഡി.എഫ്, 2023-24 വാര്‍ഷിക പദ്ധതി എന്നിവയില്‍ നടപ്പാക്കുന്ന നാല് പ്രവൃത്തികള്‍ ഏറ്റെത്ത് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം എന്നിവ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 04832850047 -------------------- മരം ലേലം മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് കോരങ്ങോട് പള്ളിയാളി ശ്മശാനത്തിന് സമീപം റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചീനിമരം/മഴമരം ഫെബ്രുവരി 23ന് രാവിലെ 10.30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. ഫോൺ: 04832766121. -------------- പൊതു തെളിവെടുപ്പ് നാളെ ഏറനാട് താലൂക്കിലെ പെരകമണ്ണ വില്ലേജില്‍പെട്ട 217/2 റീ സര്‍വേ നമ്പറിലും, എടവണ്ണ വില...
error: Content is protected !!