Friday, November 6

Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് പ...
സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം
Malappuram

സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും....
കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ
Malappuram, Sports

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്പ...
പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന്...
യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു
Malappuram, Other

യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ സി പി എമ്മിൽ ചേർന്നു

നന്നമ്പ്ര: യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് അംഗം വെള്ളിയാമ്പുറം സ്വദേശി ജാഫർ പനയത്തിൽ മുസ്ലിം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്സില് അംഗം, നന്നംബ്ര പഞ്ചായത്ത് യൂത്ത് ലീഗ്, ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വെള്ളിയാമ്പുറം ബാഫഖി യൂത്ത് സെന്റർ ഭരവാഹിയും ആയിരുന്നു. ഇന്ന് താനൂർ ഏരിയ സി പി എം സമ്മേളനത്തിൽ. വെച്ച് കേന്ദ്ര കമ്മിറ്റി അംഗം പി കെ സൈനബ രക്തഹാരം അണിയിച്ചു സ്വീകരിച്ചു. ജില്ല സെക്രെട്ടറിയേറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന്, ഏരിയ സെക്രട്ടറി വി. അബ്ദുറസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. നന്നംബ്ര മേഖലയിൽ യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ജാഫർ ആയിരുന്നു. ജാഫർ പാർട്ടി വിട്ടത് ലീഗിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തതാ...
നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്
Malappuram

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുടെ...
മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു....
പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം
Malappuram

പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്. വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു....
ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു
Malappuram

ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു

തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷഫീഖ് അഹമ്മദ് , ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല, സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ്...
കൂരിയാട്ട് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി പിടിയിലായി.
Malappuram

കൂരിയാട്ട് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി പിടിയിലായി.

തിരൂരങ്ങാടി : കഴിഞ്ഞ ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് അടുത്ത് നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടു,ഉടൻ കാട്ടുപന്നി വയലിലെക്ക് ഓടിരക്ഷപ്പെട്ടു . തുടർന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോൾ തൊട്ടടുത്ത വയലിനോട് ചാരിയുള്ള കുഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു , ഉടൻ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂര് റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റെസ്പോണ്‍സ് ടീം) ഉദ്യോഗസ്ഥരെ അറിയിക്കുകയും ഞായറാഴ്ചച 11 മണിയോടെ കുഴിയിൽ നിന്നും ഡി വൈ ആർ ഒ, അംജിത് , ഡി ഫ്ഒ റിയാസ്, വാച്ചർ നിസാർ ഡ്രൈവർ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകരായ അലി, അസിം, ഷബീറലി,അബുബക്കർ സിദ്ദിഖ് എന്നിവരുടെ സഹകരണത്തോടെ കാട്ടുപന്നിയെ കുഴിയിൽ നിന്നും കയറുകൊണ്ട് കെട്ടിയതിനുശേഷം പൊക്ക...
ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ
Malappuram

ഹജ്ജിന് അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ

അപേക്ഷ ഓൺലൈനായി മാത്രം. അവസാന തീയതി 2022 ജനുവരി 31 ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in, www.keralahajcommittee.org എന്ന വെബ് സൈറ്റിലും "HAJ COMMITTEE OF INDIA'' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ കഴിയും.65 വയസ്സിനു മുകളിലുള്ളവർക്കും രോഗികൾക്കും അപേക്ഷിക്കാൻ കഴിയില്ല. ജനറൽ, പുരുഷൻമാരില്ലാത്ത സ്ത്രീകൾക്ക് മാത്രമായുള്ള വിത്ത്ഔട്ട് മെഹറം എന്നീ രണ്ട് കാറ്റഗറികളാണ് ഉള്ളത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ചില പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടിച്ചിട്ടുണ്ട്. ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ വഴിയും ഹജ് അപേക്ഷക്കുള്ള സംവിധാനമുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന മണ്ഡലങ്ങളിൽ ഹെൽപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. വ...
ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി
Malappuram

ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് : സി.മുഹമ്മദ് ഫൈസി

മലപ്പുറം : ഹജ്ജ് മാനവിക സംസ്കാരത്തിന്റെ വീണ്ടെടുപ്പിനും ആത്മ സംസ്കരണത്തിനും വേണ്ടിയാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലം ഹജ്ജ് ഹെൽപ് ലൈൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടത്തൂർ ഹിസ്സ മഹൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രെയിനർ പി.പി.മുജീബ് റഹ്മാൻ , ജില്ലാ ട്രെയിനർ യു.മുഹമ്മദ് റഊഫ്, മണ്ഡലം ട്രെയിനർ മുഹമ്മദലി മാസ്റ്റർ, ട്രെയിനൽമാരായ അബ്ദുൽ സലാം.കെ.കെ, സി.പി. അവറാൻ കുട്ടി, വി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് 2022 അപേക്ഷിക്കാൻ ജില്ലയിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺ ലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.2022 ജനുവരി 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. www.hajcommittee.gov.in...
മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്
Malappuram

മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കൽ കോളജിൽ പുരുഷ ഹോസ്റ്റൽ, അനധ്യാപക ക്വാർട്ടേഴ്സ്എന്നിവയുടെ നിർമാണം ഡിസംബർ 31 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയതായും വനിത ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും കൂടുതൽ കാര്യക്ഷമമാക...
അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.
Gulf, Malappuram

അശാസ്ത്രീയ പാർക്കിംഗ് നിയമത്തിനെതിരെ എം.ഡി.എഫ്. എയർപോർട്ട് മാർച്ച് നടത്തി.

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ അധികൃതർ നടപ്പിലാക്കിയ അശാസ്ത്രീയ രീതിയിലുള്ള പാർക്കിംഗ് നിയമം പിൻവലിക്കുക, ആർ.ടി.പി.സി.ആർ.ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരിൽ നിന്നും 2500 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കുക, കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ (എം.ഡി.എഫ്) ആഭിമുഖ്യത്തിൽ കരിപ്പൂരിൽ എയർപോർട്ട് മാർച്ച് സംഘടിപ്പിച്ചു.എയർപ്പോർട്ട് ടെർമിനലിന് മുന്നിൽ എത്തുന്ന വാഹനങ്ങൾക്ക് ആളെ ഇറക്കാനും കയറ്റാനും അനുവദിക്കുന്ന സമയം മൂന്ന് മിനുറ്റും മൂന്ന്മിനുറ്റിൽ കൂടുതലായാൽ 500 രൂപ ഫൈനും എന്ന രീതിയിലാണ് ഇപ്പോൾ പരിഷ്കരിച്ച പാർക്കിംഗ് നിയമം. ഇത് എയർപ്പോർട്ടിലെത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കുന്നത്.ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എയർപോർട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉൽഘാടനം ചെയ്തു. എ...
യുവതിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവം:ഭർതൃ മാതാവും ഭർതൃ സഹോദരി പുത്രിയും അറസ്റ്റിൽ
Crime, Malappuram

യുവതിയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവം:ഭർതൃ മാതാവും ഭർതൃ സഹോദരി പുത്രിയും അറസ്റ്റിൽ

തവനൂർ: അയങ്കലത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ (50), ഫാത്തിമ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഫാത്തിമയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിച്ചു. മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് ബസ്ബസത്...
മുതലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്ന്, 6 പേർ കസ്റ്റഡിയിൽ
Crime, Malappuram

മുതലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്ന്, 6 പേർ കസ്റ്റഡിയിൽ

ഒരു സ്ത്രീയോടും കാണിക്കാൻ പറ്റാത്ത ക്രൂരത കാണിച്ചെന്ന് ഭാര്യയുടെ ബന്ധുക്കൾ കോട്ടയ്ക്കൽ- വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു. വിവാഹബന്ധം വേർപെടുത്തണമെന്ന് ഹസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്. ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീ...
കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
Breaking news, Malappuram

കുറ്റിപ്പുറത്ത് യുവതിയും പിഞ്ചു കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കുറ്റിപ്പുറം ഐങ്കലത്ത് യുവതിയെയും കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. സുഹൈല നസ്‌റിൻ(19) , എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്‌റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്താ...
വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ ...
ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേ...
ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേങ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധാ...
ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്ട...
മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്
Malappuram

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

എടപ്പാൾ- മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു. മുമ്പ് എ ആർ നഗർ കുന്നുംപുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റിരുന്നു....
മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
Malappuram

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 10, 11)  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണം. നവംബര്‍ 12ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യ...
‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…
Crime, Malappuram

‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…

മോഷണം നടന്ന വീട്ടിൽ 2 പേജുള്ള കത്തിൽ മോഷ്ടാവിന്റെ ക്ഷമാപണം. ചങ്ങരംകുളം- മോഷണം നടന്ന വീട്ടിൽ രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച്‌ അലമാരയില്‍ നിന്നും പണം കവര്‍ന്നു. കാളാച്ചാല്‍ കാട്ടിപ്പാടം കൊട്ടിലിങ്ങല്‍ ഷംസീറിന്‍റെ വീട്ടില്‍ നിന്നാണ് 67,000 രൂപ മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നില്‍നിന്നാണ് കിട്ടിയത് കത്തിൽ കുറിച്ചിതിങ്ങനെ… “ഷംസീർ.. എന്നെ രക്ഷിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് കുറച്ച് പൈസ എടുത്തിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുന്നില്ല.. നിനക്ക് എന്നെ അറിയാം. നിനക്ക് എന്നെ മനസിലാവരുത്. ഞാൻ നിന്റെ വീടിന് അടുത്തുള്ള ആളാണ്. പേര് പറയുന്നില്ല. ഞാന്‍ അലമാരയില്‍ നിന്നും എടുത്ത 67000 രൂപ ഉടന്‍ തിരിച്ചു തരും. കുറച്ചു സമയം തരണം. മറ്റാരേയും അറിയിക്കരുത്. താല്‍കാലിക ബുദ്ധിമുട്ടു കാരണമാണ്. സുഖമില്ലാത്ത കാരണം ആശുപത്രിയിൽ പോവാൻ ആണ് പൈസ എടുത്തത്..” ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീര...
നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU
Malappuram, Other

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: NLU

മലപ്പുറം:- സിമെൻ്റ്, കമ്പി തുടങ്ങിയവയുടെ വില വർദ്ധനവും ക്വാറികൾ തുറന്ന് പ്രവർത്തിക്കാതിരിക്കുന്നതും കാരണം നിർമ്മാണമേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ലേബർ യൂണിയൻ (NLU) മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് വെച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പറാട്ടി കുഞ്ഞാൻ അദ്ധ്യക്ഷത വഹിച്ചു. NLU സംസ്ഥാന ട്രഷറർ ഹുദൈഫ് ഉള്ളണം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ നാസർ, അബ്ദുസലാം കാവുങ്ങൽ, മുത്തു തിരൂർ , അലി പെരിന്തല്ലൂർ, ബാപ്പു ആനക്കയം, മൊയ്തീൻ കോയ കൊടക്കാട് , കുഞ്ഞിമുഹമ്മദ് മൂഴിയൻ, സി.എൻ.മുസ്തഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ.കെ.സിറാജ് സ്വാഗതവും ട്രഷറർ മുണ്ടക്കൽ ഹംസ നന്ദിയും പറഞ്ഞു....
ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി
Malappuram

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള മനുഷ്യാവകാശ ലംഘനം – അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്ജ് എംബാർകേഷൻ പോയിന്റ് പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർത്ഥാടകരോട് രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുസമദ് സമദാനി എം.പി.പറഞ്ഞു.കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലികറ്റ് എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക . ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 10 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച വിപുലമായ ഹജ്ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാകുന്ന വനിതാ ബ്ലോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്...
ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.
Breaking news, Malappuram

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.

മലപ്പുറം- ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകന് ഗുരുതര പരുക്ക്. പുഴക്കാട്ടിരി മണ്ണും കുളം കുറ്റിക്കാട്ടിൽ മൊയ്തീൻ്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. മകൻ സാദിഖ് (36 ) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു....
പിതാവിന്റെ കയ്യിൽ നിന്നും 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് ഓടാൻ തെരുവ് നായയുടെ ശ്രമം
Breaking news, Malappuram

പിതാവിന്റെ കയ്യിൽ നിന്നും 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് ഓടാൻ തെരുവ് നായയുടെ ശ്രമം

കുഞ്ഞിനെ രക്ഷിച്ചത്, പിതാവ് നായയുമായി മൽപിടുത്തം നടത്തി മങ്കട. പിതാവിന്റെ കയ്യിലിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ കൂടിയ തെരുവുനായയിൽ നിന്ന് ഏറെ പണിപ്പെട്ട് പിതാവ് മകനെ രക്ഷിച്ചെടുത്തു. ഇന്നലെ രാവിലെ എട്ടോടെ മേലേ അരിപ്രയിലാണു സംഭവം. സ്വന്തം വീടിനു മുൻപിൽ നിൽക്കുമ്പോൾ റോഡിന്റെ എതിർവശത്തു നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടിക്കടിക്കുകയായിരു ന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയിൽ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടു ആ നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യയ്ക്കും കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടർന്നു. 3 മിനിറ്റോ ളം തെരുവുനായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. ഇവരെ ആക്രമിക്കുന്നതിനു മുൻപ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പിൽ ന...