Malappuram

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Malappuram

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരിയില്‍ അഭിഭാഷകനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശിയായ അഡ്വ സി.കെ. സമദിനെയാണ് മഞ്ചേരി ഐ ജി ബി ടിക്ക് സമീപം ഫ്രസ് കോ ക്ലബിന് സമീപം മരിച്ച നിലയില്‍ കാണ്ടെത്തിയത്. ആനക്കയം പഞ്ചായത്ത് മുന്‍ അംഗമാണ്. ഇന്ന് രാവിലെ പ്രഭാത സവാരിക്കാരാണ് കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ...
Malappuram

പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി ; ആറ് ദിവസങ്ങള്‍ക്ക് ശേഷം ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്

മലപ്പുറം : മങ്കട പള്ളിപ്പുറത്ത് നിന്നും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്ന് കണ്ടെത്തിയത്. വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു യുവാവ് വീട് വിട്ടിറങ്ങിയത്. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോയെന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ...
Malappuram

പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം ; ഫോണ്‍ ഒരു തവണ ഓണായി, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: പള്ളിപ്പുറത്ത് നിന്നും വിഷ്ണുജിത്തിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം. വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ ഓണായിട്ടുണ്ട്. സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ റിങ് ചെയ്തത്. തുടര്‍ന്ന് മറുവശത്തുള്ളയാള്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു. ഫോണ്‍ ഓണായ ഊട്ടികുനൂര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം...
Malappuram

മലപ്പുറം ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ ; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

മലപ്പുറം : ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 107 ഓണച്ചന്തകള്‍ തുറന്നു. ജില്ലയില്‍ 95 സഹകരണ ചന്തകളും, ത്രിവേണി സ്‌റ്റോറുകളിലായി 12 ചന്തകളും കൂടെ ആകെ 107 ഓണച്ചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 2024 ഓണ വിപണിയുടെ ജില്ലാതല ഉത്ഘാടനം മലപ്പുറം എം.എല്‍.എ ഉബൈദുള്ള മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തില്‍ വച്ച് നിര്‍വ്വഹിച്ചു. പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കണ്‍സ്യൂമര്‍ഫെഡിനോടുള്ള സര്‍ക്കാരിന്റെ വിശ്വാസം കൊണ്ടാണ് സര്‍ക്കാര്‍ സഹായത്തോടെ ഓണ വിപണി ഭംഗിയായി നടത്തുന്നതിന് സാധ്യമാകുന്നതെന്നും, ഇത്തരത്തിലുള്ള ജനോപകാര പ്രധമായ സംരംഭഠങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നതിന് കോഡൂര്‍ ബാങ്ക് മാറ്റ് സ്ഥാപനങ്ങളില്‍ നിന്നും മൂന്നില്‍ നില്‍ക്കുന്നതായും എം.എല്‍.എ അറിയിച്ചു. ദുരന്തത്തില്‍ നിന്നും മാറാത്ത വേദന ഈ അവസ്ഥയിലും വയനാട് ജനങ്ങളുടെ ആ...
Malappuram

ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്ക് വീണു ; 50 അടിയോളം താഴ്ചയിലേക്ക് എടുത്ത് ചാടി രണ്ടരവയസുകാരന് രക്ഷകനായി പൊലീസുകാരന്‍

കരുളായി : കരുളായി നെടുങ്കയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുമ്പുപാലത്തിന്റെ അഴികള്‍ക്കിടയിലൂടെ 50 അടിയോളം താഴ്ചയിലേക്ക് വീണ രണ്ടരവയസ്സുകാരന് രക്ഷകനായി പോലീസുകാരന്‍. നെടുങ്കയം സ്വദേശിയും നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനുമായ എന്‍.കെ. സജിരാജാണ് പാലത്തില്‍ നിന്നു പുഴയിലേക്കു വീണ കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയത്. വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്ത് ഞായറാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷിതാക്കളോടൊപ്പമെത്തിയ കുട്ടി കരിമ്പുഴയ്ക്കു കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികള്‍ക്കിടയിലൂടെ പുഴയിലേക്കു വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജിരാജ് ഉടന്‍ തന്നെ പുഴയിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തില്‍ നിന്നും 50 അടിയോളം താഴ്ചയിലേക്കാണ് സജിരാജ് കുട്ടിയെ രക്...
Malappuram

കോര്‍പറേറ്റ് വല്‍ക്കരണം ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും : വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫ്രന്‍സ്

പെരിന്തല്‍മണ്ണ: ആരോഗ്യ രംഗം കോര്‍പറേറ്റുകള്‍ കയ്യടക്കി വെച്ചതോടെ ആ രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാകുന്നുവെന്നും അത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നും പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം തൊഴില്‍ സ്വാതന്ത്ര്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മന:സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ രംഗത്തെ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണം എന്നും സമ്മേളനം വിലയിരുത്തി. കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് സാധാരണക്കാര്‍ക് ചികിത്സ അപ്രാപ്യമാക്കാന്‍ കാരണമാകും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല. ആരോഗ്യ പരിപാലനം ഏറെ മനസ്സാന്നിധ്യത്തോടെ സമാധ...
Malappuram

വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന, കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്

തിരുവനന്തപുരം : വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്. കുടുംബ പോലും തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. 2022ല്‍ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്എച്ച് ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ...
Malappuram

മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു ; ഉത്തരവിറക്കി മുഖ്യമന്ത്രി

തിരുവനന്തപുരംന്മ പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം മുന്‍ എസ്പിയും പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവിയുമായ സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടപടി. പി.വി.അന്‍വര്‍ എംഎല്‍എയുമായി, എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാ...
Malappuram

എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം : മലപ്പുറം മുന്‍ എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത്ത് ദാസ്, പൊന്നാനി സിഐ വിനോദ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന...
Malappuram

‘മലപ്പുറം ജില്ലയെ ചതിച്ച് നേടിയ സുജിത് ദാസിന്റെ മെഡലുകൾ തിരിച്ചു വാങ്ങണം’; പി കെ നവാസ്

പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമർശനവുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സ്വർണ്ണകടത്തുമായി ബന്ധപ്പെട്ട് പി വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിമർശനവുമായി പി കെ നവാസ് രം​ഗത്ത് എത്തിയത്. സുജിത്ത് ദാസ് നെ‍ഞ്ചിൽ കുത്തി നടക്കുന്ന മെഡലുകൾ തിരികെ വാങ്ങണമെന്നാണ് പികെ നവാസ് പറയുന്നത്. മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണ് ഈ മെഡലുകളെന്നും പോസ്റ്റിൽ വെളിപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സുജിത് ദാസ് നെഞ്ചിൽ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകൾ തിരിച്ച് വാങ്ങണം, മലപ്പുറം ജില്ലയെ ചതിച്ച് നേടിയതാണീ മെഡലുകൾ. 2023ൽ പോലീസിലെ മികച്ച സേവനത്തിന് സുജിത് ദാസിന് ഗാർഡ് ഓഫ് ഹോണർ മെഡൽ നൽകി സർക്കാർ അഭിനന്ദിച്ചു. കാരണം മികച്ച പോലീസിംഗിനും, അദ്ദേഹത്തിൻ്റെ ഇൻ്റ്ലിജൻസിനും ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ അദ്ദേഹം മലപ്പുറം SP യായി ചാർജെടുക്കുന്നതിന്റെ മുൻ...
Malappuram

പാലക്കാട്- കോഴിക്കോട് ദേശീയപാത നവീകരണം : 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട് ; തുടര്‍നടപടിക്ക് ശുപാര്‍ശ

പെരിന്തൽമണ്ണ: പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള ഭാഗത്തെ നവീകരണപ്രവൃത്തിയിൽ സർക്കാരിന് 7.19 കോടി രൂപ നഷ്ടംവരുത്തിയതായി ധനകാര്യവിഭാഗം റിപ്പോർട്ട്. 23 കിലോമീറ്റർ ദൂരം റോഡ് വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് നഷ്ടമുണ്ടാക്കിയത്. എസ്റ്റിമേറ്റ് പ്രകാരം നിർവഹിക്കേണ്ട പ്രവൃത്തിയിൽ കൃത്രിമംകാണിച്ച് സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാർ സ്ഥാപനത്തിന്റെ കരാർ ലൈസൻസ്, ഉടമയുടെ ലൈസൻസ് എന്നിവ റദ്ദാക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണവകുപ്പ് പരിശോധിച്ച് തുടർനടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. അസംസ്കൃത ഇനങ്ങളുടെ കനവും നിലവാരവുംകുറച്ച് സർക്കാരിന് നഷ്ടവരുത്തിയ കരാറുകാരനെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്‌മാൻ എന്നിവർക്കെതിരേ കർശന...
Malappuram

പച്ചക്കറിക്കടയിൽ നിന്നും പാമ്പ് കടിയേറ്റ് 17 കാരൻ മരിച്ചു

വഴിക്കടവ് : 17 കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. പച്ചക്കറിക്കടയിൽ നിന്നും ആണ് പാമ്പ് കടിയേറ്റത് എന്ന് പറയപ്പെടുന്നു. പാമ്പാണ് കടിച്ചത് എന്നറിയാതെ വീട്ടിൽ പോകുകയും നിലവഷളായതിനേ തുടർന്ന് നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിമറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല ...
Malappuram

കൊറിയറില്‍ മയക്കുമരുന്ന് ; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് വ്യാജേന യുവതിയില്‍ നിന്ന് പണംതട്ടിയ കേസില്‍ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍

കൊണ്ടോട്ടി : കൊറിയറില്‍ മയക്കു മരുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി പുതിയടത്തുപറമ്പില്‍ അബ്ദുള്‍ നാസറിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒലവക്കോട് സ്വദേശിയായ യുവതിയില്‍ നിന്നാണ് പണം തട്ടിയത്. ഇവര്‍ മുംബൈയില്‍ നിന്ന് ഫെഡ്എക്‌സ് എന്ന സ്ഥാപനം മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് ഉണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികള്‍ പറഞ്ഞുവിശ്വസിപ്പിച്ചു. കേസ് ഒതുക്കാനെന്ന പേരില്‍ ഗൂഗിള്‍പേ വഴി 98,000 രൂപയാണ് കൈക്കലാക്കിയത്. തട്ടിയെടുത്ത പണം അബ്ദുള്‍നാസര്‍ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സില്‍ (36) എന്നയാള്‍ക്ക് കൈമാറി. അന്‍സില്‍ തുക പിന്‍വലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് നല്‍കിയ...
Malappuram

പിവി ആന്‍വറിന്റെ ആരോപണത്തില്‍ ആദ്യ നടപടി ; എസ്പി സുജിത് ദാസിനെ സ്ഥലം മാറ്റി

തിരുവനന്തപുരം : പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിന് സസ്‌പെന്‍ഷന്‍. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. പി.വി.അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്...
Malappuram

പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു ; യുവതിക്ക് തടവും പിഴയും ശിക്ഷ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്‍പില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെര്‍പ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആറുവര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭര്‍തൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചന്‍ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച് ഇരുവരും കുട്ടിയുടെ മുന്‍പില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്. 17ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ബന്ധുവിനെ ഏല...
Malappuram

മലപ്പുറം മണ്ഡലം നവകേരള സദസ്സ്: ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസിന്റെ സംഘാടകവുമായി ബന്ധപ്പെട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ ബാക്കി വന്ന തുക 4,97,448 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിവിധ മണ്ഡലങ്ങളിൽ സംഘാടക സമിതിയുടെ കൈവശം ബാക്കിയുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള സംയുക്ത സംഘാടകസമിതിയുടെ തീരുമാന പ്രകാരമാണിത്. മലപ്പുറം മണ്ഡലം സംഘാടകസമിതി ചെയർമാനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, വൈസ് ചെയർമാൻ കെ പി ഫൈസൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി. ...
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും...
Malappuram

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയര്‍പള്ളി മുതുവത്ത് പറമ്പില്‍ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ഇന്‌കെലിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകന്‍ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാര്‍ഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണാണ് കാരാത്തോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂര്‍ കമ്മിറ്റി ഭാരവാഹികള്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്...
Malappuram

നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം ; നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി

മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്...
Malappuram

മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടി ; കൊണ്ടോട്ടി സ്വദേശി പിടിയില്‍

കോഴിക്കോട് : മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടിയ കൊണ്ടോട്ടി സ്വദേശി പിടിയില്‍. കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലിയെ ആണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആള്‍മാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ...
Malappuram

അനധികൃത ഖനനം : 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു.

പെരിന്തല്‍മണ്ണ : പരിയാപുരം ചീരട്ടാമലയില്‍ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറിയില്‍നിന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകര്‍, എസ്‌ഐ സെബാസ്റ്റിയന്‍ രാജേഷ്, സിപിഒമാരായ പ്രശാന്ത്, പ്രജീഷ്, ഷജീര്‍, സല്‍മാന്‍ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും ക്വാറികളില്‍ വ്യാപക പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. പോലീസും മോട്ടോര്‍ വാഹനവകുപ്പും ജിയോളജി വിഭാഗവും സംയുക്തമായി അമിതഭാരം കയറ്റിവന്ന ടിപ്പര്‍ ലോറികളെ കണ്ടെത്തുന്നതിനായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക പരിശോധനയും നടത്തി. ...
Malappuram

കക്കാടംപൊയില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിച്ച് യുവതി മരിച്ചു ; അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് കാറ് വെട്ടിപൊളിച്ച്

കക്കാടം പൊയില്‍ ; കക്കാടം പൊയില്‍ വീണ്ടും അപകട മരണം. കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിയുകയായിരുന്നു. കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ അരീക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലു...
Accident, Malappuram

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു

കോഴിക്കോട് : കല്ലായ് വട്ടാംപൊയില്‍ ഭാഗത്തു ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശികളായ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര കോച്ചാമ്പള്ളി അമീറലിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് സാബിത് (21), മഞ്ഞപ്പുലത്ത് മുഹമ്മദലിയുടെയും റസിയാബിയുടെയും മകന്‍ മുഹമ്മദ് സിയാദ് (18) എന്നിവരാണു മരിച്ചത്. സാബിത് ഓട്ടോമൊബൈല്‍ കോഴ്‌സ് വിദ്യാര്‍ഥിയും സിയാദ് വാഴക്കാട് ഐടിഐ വിദ്യാര്‍ഥിയുമാണ്. മുഹമ്മദ് സാബിതിന്റെ സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്‍. മുഹമ്മദ് സിയാദിന്റെ സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ, മുനവ്വറലി ...
Malappuram

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലപ്പുറം : 78മത് ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഡി.സി.സി. ഓഫീസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ദേശീയപതാക ഉയര്‍ത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി വേലായുധന്‍ കുട്ടി, കെ.പി.സി.സി മെമ്പര്‍ വി.എസ്.എന്‍ നമ്പൂതിരി, ബ്ലോക്ക് പ്രസിഡന്റ് ഇസ്ഹാക് ആനക്കയം, സേവാദള്‍ ജില്ലാ ചീഫ് സുരേന്ദ്രന്‍ വാഴക്കാട്, സത്യന്‍ പൂക്കോട്ടൂര്‍, എം.കെ മുഹ്‌സിന്‍, മുജീബ് ആനക്കയം, ഖാദര്‍ മേല്‍മുറി, ഉമര്‍ തയ്യില്‍, മൊയ്ദീന്‍ മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...
Malappuram

കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കോട്ടയ്ക്കൽ:കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനയ്ക്കൽ പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് ഇന്നലെ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ ഇന്നു പുലർച്ചെ മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ...
Malappuram

ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളി കേരള ബാങ്ക് ; മനുഷ്യത്വപരമായ സമീപനം മറ്റു ബാങ്കുകളും മാതൃകയാകട്ടെയെന്ന് പി.എം. മുഹമ്മദലി ബാബു

മലപ്പുറം : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ കഷ്ട നഷ്ടം വന്നവരുടെ വായ്പകള്‍ എഴുതി തള്ളിയ കേരള ബാങ്കിന്റെ നടപടിയെ സ്വാഗതം ചെയ്ത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗം പി.എം. മുഹമ്മദലി ബാബു. വായ്പകള്‍ എഴുതി തള്ളാന്‍ കേരള ബാങ്ക് എടുത്ത തീരുമാനം മറ്റ് ദേശ സാല്‍കൃത സ്വകാര്യ ബാങ്കുകളും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ വിളിച്ചു വായ്പ തിരിച്ചടക്കാന്‍ ആവശ്യപെട്ട ചില ധനകാര്യ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവരെ ക്രൂഷിക്കുന്ന ഇത്തരം നടപടി മനുഷ്യത്വ രഹിതമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇഎംഐ അടക്കുന്ന പ്രശ്‌നമില്ലെന്ന് സിദ്ധീഖ് എംഎല്‍എയും അത്തരം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ...
Malappuram

ജില്ലയിൽ നിപ ബോധവൽക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി

മലപ്പുറം : ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന നിപ ബോധവത്ക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി. ബോധവത്ക്കരണ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ വി.ആർ വിനോദ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കൃഷി, വനം വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാംപയിന്‍ നടത്തുന്നത്. നാലു ഘട്ടങ്ങളിലായാണ് ക്യാംപയിന്‍ നടക്കുക. ക്യാംപയിനിന്റെ ആദ്യഘട്ടമായി വിവിധ വകുപ്പുകളുടെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി നിപ ബോധവത്ക്കരണ ശില്പശാല നടത്തി. രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂള്‍ മേധാവികള്‍ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിക്കും. മൂന്നാംഘട്ട...
Malappuram

ചൂരല്‍മലയിലെ പത്താം ക്ലാസ്സുകാര്‍ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ് ; ഇനി വീട്ടിലിരുന്ന് പഠനം നടത്താം

മലപ്പുറം : സ്‌കൂളില്‍ പോവാന്‍ കഴിയാതെ വന്ന ചൂരല്‍മലയിലെ പത്താം ക്ലാസുകാര്‍ക്ക് ഇനി വീട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്‍ക്ക് പുറത്തിറക്കിയ വിദ്യാഭ്യാസ ആപ്പാണ് കുട്ടികളുടെ സഹായത്തിനെത്തുന്നത്. കേരള സിലബസില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരിക്ഷ എഴുതുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്ക് ആപ്പ് സഹായകമാവും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ ദേശീയ കുട്ടായ്മയായ നാഷണല്‍ പാരന്റ്‌റ് അസോസിയേഷന്‍ വയനാട് ജില്ലാ ഘടകം മുഖേന ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്ത് പ്ലസ് മാര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കാക്കഞ്ചേരി കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ പ്രസിഡണ്ട് മുജീബ് താനാളൂര്‍, ടി.എ ജമാലുദ്ധീന്‍, എം.വി....
Malappuram

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല; നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയില്‍ അബ്ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി. അബ്ദുറസാഖ് സ്വന്തം മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികില്‍സ തീര്‍ന്നപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് 75% ശാരീരിക അവശതയുള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. വാഹന ഉടമയെന്ന നിലയില്‍ അപകടത്തില്‍ മരണപ്പെടുകയോ 50% ത്തില്‍ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ പതിനഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. മതിയായ ര...
Malappuram

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍

വയനാടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികളായി പഠനോപകരണങ്ങള്‍ നല്‍കി ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ്, അംഗങ്ങള്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സംഭാവന നല്‍കിയത്. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.പി അനിത പഠനോപകരണങ്ങള്‍ സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് കെ, അനില്‍ കുമാര്‍ എന്‍.പി, മുഹ്‌യദീന്‍.എ, വിദ്യാര്‍ത്ഥി പ്രതിനിധികളായ മെഹ്‌റിന്‍, ആയിഷ മിന്‍ഹ, നാസിം ഇര്‍ഫാന്‍, ആദര്‍ശ്, സബ മെഹ്‌റിന്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട് എന്നിവര്‍ സംബന്ധിച്ചു. ...
error: Content is protected !!