Tuesday, October 14

Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു
Obituary

മുൻ വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അന്തരിച്ചു

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്....
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ....
Obituary

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

മുസ്തഫ തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി ഭാര്യ:സൈനബമക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,അഫീഫ.മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,ഫൈറൂസഖബറടക്കം ഇന്ന് കാലത്ത് 8-30 ന്തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ
Obituary

ചരമം: ബാവ മെക്കാനിക്ക്

പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ് മെക്കാനിക്ക് ആണ്. ചെന്നൈ സ്വദേശിയാണ്. നേരത്തെ മാതാവിന്റെ വീട്ടിൽ പാലത്തിങ്ങലും പിന്നീട് ചെമ്മാടും ആയിരുന്നു താമസം. ഭാര്യ, റജീന.മക്കൾ, റഈസ് (ബെംഗളൂരു), ബസ്മത്ത് മോൾ (മാലി ദ്വീപ്), ഇസ്മത്ത് ജബീൻ.മരുമകൻ: അസ്കറലി കൊലമുക്ക് (മാലി ദ്വീപ്)...
Obituary

ചരമം: മൊയ്‌ദീൻ കുട്ടി ഹാജി കൊടക്കല്ല്

തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ പരിയത്ത് കാലായി കുട്ടി ഹസ്സൻ ഹാജിയുടെ മകനും ചെമ്മാട് ഡീലക്സ് ഫർണിച്ചർ ഉടമയുമായ മൊയ്തീൻ കുട്ടി ഹാജി(63) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് (വ്യാഴം 24/3/22) കൊടക്കല്ല്ജു മാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: സൈനബ,മക്കൾ: ഖാലിദ്, ഇസ്മായിൽ, സക്കീന, ആയിശ, തെസ്നി.മരുമക്കൾ: ബഷീർ. മുഹമ്മദ്, ഉമ്മുകുൽസു.സഹോദരങ്ങൾ: ഹംസ, ആയിശുമ്മ ഹജ്ജുമ്മ, ഉമ്മയ്യ ഹജ്ജുമ്മ, പരേതനായ കുഞ്ഞീൻ ഹാജി...
Obituary

മൂന്ന് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തേഞ്ഞിപ്പലം: ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം പടിക്കലയിൽ താമസിക്കുന്ന സുരേഷിന്റെ (63) മൃതദേഹമാണ് വീട്ടിലെ കിണറിൽ കണ്ടെത്തിയത്.തലപ്പാറയിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. 
Obituary

ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ്‌ നഗർ സ്വദേശി പരേതനായ ഇല്ലത്തു ബാവ എന്നിവരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ ( 85 ) ഇന്ന് രാവിലെ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി ജുമുഅത്തു പള്ളിയിൽ. മക്കൾ : അബ്ദുൽ റഹ്‌മാൻ (MS), സക്കീന. മരുമക്കൾ: ആയിഷ കൊടിഞ്ഞി, മുഹമ്മദ് കുട്ടി വെള്ളിയാമ്പുറം .
Obituary

കക്കാട് ഷാജി ഹോട്ടൽ ഉടമ നിര്യാതനായി

തിരൂരങ്ങാടി: കക്കാട് ഷാജി ഹോട്ടൽഉടമ പിലാതോട്ടത്തിൽ മുഹമ്മദ് ഹാജി(70 ) നിര്യാതനായി.ഭാര്യമാർ, ഖദീജ, മമ്മാദിക്കുട്ടി.മക്കൾ:റഹ്മത്ത് (ബഹറൈൻ)ഹബീബ് എന്ന ആബി (ജില്ല ട്രഷറർ, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കെ എച്ച് ആർ എ), ഷാനവാസ്,ഷാഹുൽ ഹമീദ്, ഫൈസൽ,സാജിദ.മരുമക്കൾ,ബഷീർ മണാട്ടി പറമ്പിൽ,ബുഷ്റ,സലീന മണക്കടവൻ,ഖദീജ,ജെസീന,ജെസീറ,ഖബറടക്കം വ്യാഴം II മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Obituary

ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നന്നംബ്ര : ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നംബ്ര എസ് എൻ യു പി സ്കൂളിന് സമീപം സ്വദേശിയും താനൂർ ഓലപ്പീടിക താമസ്സാക്കാരനുമായ തോണ്ടിക്കാട്ടിൽ പത്മകുമാർ എന്ന ബാബു ആണ് മരിച്ചത്. താനൂർ ഓലപ്പീടികയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ...
Obituary, Other

മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ എം. ഹംസ മാസ്റ്റർ അന്തരിച്ചു.

മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. ആതവനാട് ഡിവിഷൻ അംഗമായിരുന്നു. മുൻ മാറാക്കാര പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
Obituary

ചരമം: കൊളപ്പുറം സൗത്ത് വേലു

ഏ ആർ നഗർ : കൊളപ്പുറം സൗത്ത് മുതല വീട്ടിൽ വേലു (86) അന്തരിച്ചു.ഭാര്യ : യശോദ.മക്കൾ : വിശ്വനാഥൻ (സി പി ഐ എം കൊളപ്പുറം സൗത്ത് ബ്രാഞ്ചംഗം,നിർമ്മാണതൊഴിലാളിയൂണിയൻ (സി ഐ ടി യു ) പഞ്ചായത്ത് സെക്രട്ടറി), ബേബി. മരുമക്കൾ: സുബ്രഹ്മണ്യൻ, പുഷ്പ.
Obituary

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിൽ

കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം  ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റെ...
Obituary

വിരുന്നു വന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി: കിഴിശ്ശേരി അമേരിക്കൻ മുക്കിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. കരുവാരകുണ്ട് സ്വദേശി ഉണ്ണി (38) എന്നയാളാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. കരുവാരക്കുണ്ടിൽ നിന്നും അമേരിക്കൻ മുക്കിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഇദ്ദേഹം. മൃതദേഹം കൊണ്ടോട്ടി പോലീസിന്റെ നേതൃത്വത്തിൽ. എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) അംഗങ്ങളും, ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീമംഗങ്ങളും, നാട്ടുകാരും ചേർന്ന് മൃതദേഹം മരത്തിൽ നിന്നും താഴെയിറക്കി. കൊണ്ടോട്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി . തുടർ നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....
Obituary

മുസ്ലിം ലീഗ് നേതാവും വ്യവസായിയും മുൻ എംഎൽഎയുമായ യൂനുസ് കുഞ്ഞ് നിര്യാതനായി

കൊല്ലം: മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാണ്. 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മഹല്ല് ജമാഅത്ത് ആയ കൊല്ലൂർവിള മഹല്ലിന്റെ ദീർഘ കാലമായി പ്രസിഡന്റ് ആണ്. അറിയപ്പെടുന്ന കശുവണ്ടി വ്യവസായിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഭാരവാഹിയും ആയിരുന്നു. ഖബറടക്കം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജി...
Obituary

സഹോദരിയുടെ വിവാഹത്തിന് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു

താനൂർ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ടി.പി.എം. അബ്ദുൽ കരീം സാഹിബിന്റെ മകൻ ഹംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് ഹംറാസ് മരണപ്പെട്ടത്. റൂമിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഫാമിലിയോടൊപ്പം ഖത്തറിലായിരുന്നു. ലണ്ടനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചു വർഷത്തോളമായി ഖത്തറിലെ അൽ ഖലീജ് എഞ്ചിനിയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ എച്ച്.ആറായി ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക നിര്യാണമുണ്ടായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മയ്യിത്ത് നാട്ടിലെത്തിക്കുന്...
Obituary

മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബാൾ താരവുംപ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബദുൽ അസീസ് (73 ) അന്തരിച്ചു. മക്കരപറമ്പ മങ്കട റോഡ് മരമില്ലിന് എതിർവശത്താണ് വീട്.ജനാസ നിസ്കാരം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ.
Gulf, Obituary

എ ആർ നഗർ സ്വദേശി ജിസാനിൽ നിര്യാതനായി

എആർ നഗർ ഇരുമ്പുചോല സ്വദേശി പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ നാസർ (50) ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ, ഹാജറ. മക്കൾ, ലബീബ, ലുബ്ന, ലാസിം (ഹിദായതുൽ ഇസ്ലാം ദഅവ കോളേജ് കോവളം), ലുതയ്ഫ്, ലമീഹ്. മരുമകൻ, സിയാദ് വെന്നിയുർ.
Obituary

നവവരനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതി മുമ്പ് മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതിനെ തുടർന്ന് വിവാദമുണ്ടായിരുന്നു വേങ്ങര: പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാന്‍ലി (24) ആണ് മരിച്ചത്. ഭാര്യ നസലയുടെ ഊരകം പുളാപ്പീസിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വേങ്ങര സിഐ പിമുഹമ്മദ് ഹനീഫ പറഞ്ഞു.  കിടപ്പുമുറിയില്‍ തുങ്ങിയ നിലയില്‍ കണ്ടതായാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുല്‍ ലത്തീഫും മകളും പൊലീസിന് നല്‍കിയ മൊഴി. അബ്ദുല്‍ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വേങ്ങര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍  കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക...
Obituary

ഇളനീരിടാൻ തെങ്ങിൽ കയറി, പാതി വഴിയിൽ യന്ത്രം കുരുങ്ങി കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

പെരുമണ്ണ: ഇളനീർ വലിക്കാനായി തെങ്ങിൽ കയറിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസൽ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയൽവാസിയുടെ തെങ്ങിൽനിന്ന് ഇളനീർ വലിച്ചുനൽകാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽവെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസൽ, അരയ്ക്ക് കെട്ടിയ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് തെങ്ങിൽ കയറിയ യുവാക്കൾ ഫൈസലിനെ താങ്ങി നിർത്തിയെങ്കിലും തളർന്നു പോയി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ മീഞ്ചന്ത ഫയർഫോഴ്‌സ് ജീവനക്കാർ ഫൈസലിനെ തെങ്ങിൽനിന്നിറക്കി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്.ആർ.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ: ഹ...
Obituary

ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്‌ലിയാർ (45) യാണ് മരിച്ചത്. ചികിത്സയിലായിരുന്ന മുസ്തഫ ഇന്നാണ് മരിച്ചത്. കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബറിടത്തിലാണ് സംഭവം. പ്രാർത്ഥിച്ചുനിന്നവർക്കും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും പള്ളിയിലുണ്ടായിരുന്ന ചിലർക്കുമാണ് കടന്നൽക്കുത്തേറ്റത്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബിൽ (12), കോരാത്ത് ഇൻഷാഫലി (38), വാണിയംതൊടുവിൽ മുഹമ്മദ് അജ്സൽ (7), കോരാത്ത് അലി (50) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് നമസ്കാരം നടക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമം നട...
Obituary

പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ കായികാധ്യാപകൻ മുങ്ങി മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പിതാവിനെ രക്ഷപ്പെടുത്തുന്നതിനിടെ മുഹമ്മദ് നജീബ് ചുഴിയിൽപെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ മുങ്ങിയെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും...
Obituary

സ്വന്തം ഗോള്‍കീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ചു വീണു; അള്‍ജീരിയന്‍ ഫുട്‌ബോളര്‍ക്ക് ദാരുണാന്ത്യം

അൾജിയേഴ്സ് (അൾജീരിയ): സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ച അൾജീരിയൻ ഫുട്ബോളർക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച ഒറാനിൽ നടന്ന അൾജീരിയൻ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സോഫിയാൻ ലുകർ എന്ന 28 കാരനായ അൾജീരിയൻ ഫുട്ബോളറാണ് മരിച്ചത്. എം.സി സൈദ - എ.എസ്.എം ഒറാൻ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതിക്കിടെയാണ് എം.സി സൈദ താരമായ ലുകർ സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് വീഴുന്നത്. തുടർന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു....
Obituary

മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് താനൂർ സ്വദേശി മരിച്ചു

താനൂർ: മത്സ്യബന്ധന ബോട്ടിൽ നിന്നും കടലിൽ വീണ് യുവാവ് മരിച്ചു. താനൂർ കോർമ്മൻ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫ യുടെ മകൻ ഫെെജാസ് (26) ആണ് മരിച്ചത്. താനൂരിലെ ഖാദിസിയ വള്ളത്തിലെ മത്സ്യതൊഴിലാളിയാണ് ഫെെജാസ് . മത്സ്യ ബന്ധന ബോട്ടിലെ കയർ കുരുങ്ങിയാണ് ഫൈജാസ് കടലിൽ വീണത്. ബോട്ടിലുള്ളവർ ചേർന്ന് ഫൈജാസിനെ അഞ്ചുടിയിലെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും....
Obituary

പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തേഞ്ഞിപ്പലം,: ചെനക്കലങ്ങാടി അരീപാറയിലെ കള്ളിയിൽ കിഴക്കനകം ഫാത്തിമ സന (15) നിര്യാതയായി. ചേളാരി ഗവ: വെക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂൾപത്താം ക്ലാസ് വിദ്യാത്ഥിനിയാണ്.പിതാവ്: യൂസുഫ് സൗദി. മാതാവ്: അസ്മാബി. സഹോദരങ്ങൾ: സനദ്, സഹദ്. ഖബറടക്കം നാളെ
Obituary

കെട്ടിട നിർമാണ തൊഴിലാളിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പിൽ അയ്യപ്പൻ്റെ മകൻ ഹരിദാസനെ ( 32) ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി 10 മണിയോടെ സഹോദരന്റെ വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച്ച കെട്ടിട നിർമാണ ജോലിക്കിടെ വീണ് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു. രാത്രി സഹോദരന്റെ വീട്ടിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടത്. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ് അമ്മ: മായുസഹോദരങ്ങൾ:കുട്ടൻബാബുസുരേഷ്ബിന്ദുസരസ്വതി ...
Breaking news, Obituary

അടക്ക പറിക്കാൻ കേറിയ വിദ്യാർത്ഥി കവുങ്ങിൽ നിന്ന് വീണ് മരിച്ചു

വള്ളിക്കുന്ന്: കരുമരക്കാട് പടിഞ്ഞാറെ പീടികക്കൽ അബ്ദുൽഹമീദിന്റെ മകൻ ആനിഹ്(21) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇഷാ‌അത്തുൽ ഇസ്‌ലാം അറബിക് കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.ഇന്ന് രാവിലെ കോളേജിലേക്ക് പുറപ്പെടുന്നതിനു മുൻപ് അയൽവാസിയുടെ കവുങ്ങിൽ അടയ്ക്ക പറിച്ച് നൽകുന്നതിനായി കയറിയതായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ. https://chat.whatsapp.com/FHe4puzUz5l4aryANMURgz പൊട്ടി വീണ കവുങ്ങിനൊപ്പം നിലത്തേക്ക് വീണ ആനിഹിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.എം എസ് എം കരുമരക്കാട് ശാഖാ സെക്രട്ടറിയും യൂനിവേഴ്സിറ്റി മണ്ഡലം ഭാരവാഹിയുമായ ആനിഹ് പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഖബറടക്കും.മാതാവ്: കെ എം റം‌ല,സഹോദരങ്ങൾ: ഹാഷിം, ഹിബ....
Obituary

മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

വാഴക്കാട്: മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ ചേരുവായൂർ തറമ്മൽ ബാലഗോപാലിന്റെ മകൻ ബിബിഷ് (30) ൻ്റെ മൃതദേഹമാണ് ചാലിയാറിൽ ചെറുവാടിക്കടവിൽ നിന്ന് കണ്ടെത്തിയത്.ഇന്നലെ രാത്രി മുതലാണ് കാണാതായത്. ടി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി....
Obituary

വേങ്ങര സ്വദേശി കോട്ടയത്ത് മരിച്ച നിലയില്‍

വേങ്ങര : കരിമ്പിലി സ്വദേശി വേളോട്ട് പടിക്കൽ ശശിയുടെ മകൻ സുധീഷിനെ (33) മണിപ്പുഴ-ഈരയില്‍കടവ് ബൈപാസില്‍ മണിപ്പുഴ തോട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പുഴയില്‍ ഫ്രൂട്ട്‌സ് കട നടത്തുകയായിരുന്നു. കലുങ്കിന്റെ മതിലില്‍ വിശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  ചിങ്ങവനം പൊലീസ് കേസെടുത്തു. അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്തുകാണുന്നനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകൾക്ക് പിന്നിലാണ് തോട്. കടകളിൽ ജോലിചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു....
Obituary

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) ‌അന്തരിച്ചു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു...
error: Content is protected !!