Thursday, July 16

Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Obituary

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു

വള്ളിക്കുന്ന് : ഉംറ നിർവഹിക്കാനായിപോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിർവഹിക്കാനായി പോയതായിരുന്നു. ഇന്നലെ മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം. മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.ഭാര്യ. പാത്തുട്ടി.മക്കൾ: മുസ്തഫ, സുൽഫി (സെക്രട്ടറി വള്ളിക്കുന്ന് മേഖലാ മുസ്ലിംലീഗ്), ജംഷീദ്, ആബിദ് .മരുമക്കൾ: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്നി....
Obituary

മകൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് : മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു...
Obituary

സയ്യിദ് കെ കെ എസ് തങ്ങൾ കൊളപ്പുറം അന്തരിച്ചു

 തിരൂരങ്ങാടി : കൊളപ്പുറം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ബാഖവി അൽ ഖാദിരി എന്ന കെ കെ എസ് തങ്ങൾ (60) നിര്യാതനായി. പരേതരായ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടേയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനാണ്. ബാഖവി, കാമിൽ സഖാഫി ബിരുദധാരിയായ തങ്ങൾ സമസ്ത മുൻ തിരൂർ താലൂക്ക് വൈസ് പ്രസിഡണ്ട്, എസ് വൈ എസ് എആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് , എസ് എം എ മേഖല ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: സയ്യിദത്ത് ത്വാഹിറ ബീവി.മക്കൾ: സയ്യിദ് ഉമർ ജരീർ അഹ്സനി (മുദരിസ് ചേറൂർ ശുഹദാ മസ്ജിദ്), സയ്യിദ് അബ്ദുർ റഹ്മാൻ ജസീൽ 21 മിൽ സഖാഫി (മുദരിസ് കാരന്തൂർ ജാമിഅ മർകസ് ),സയ്യിദ് അഹമദ് ജബീർ (വിദ്യാർഥി അൽ ഇഹ് സാൻ വേങ്ങര), സയ്യിദത്ത് ജുമൈല ബീവി സയ്യിദത്ത് ജുബൈ റബീവി.മരുമക്കൾ: സയ്യിദ് മുഹമ്മദ് ഖാസിം ജമലുല്ലെെ ലി, സയ്യിദ് മുഹമ്മദ് അൻവർ , സയ്യിദ് ഇബ്റാഹിം, സയ്യിദത്ത് നഫീസ മർജാൻ, സയ്യിദത്ത് സുമയ്യ മർജാൻ.ജനാസ നിസ്ക്കാരം ഇന്ന് കാലത്ത്...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY...
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജി...
Obituary

തിരൂരങ്ങാടി തഹസിൽദാരുടെ മാതാവ് അന്തരിച്ചു

തിരൂരങ്ങാടി: ഓറിയന്റൽ ഹൈസ്‌ക്കൂൾ മുൻ അധ്യാപിക കെ.സി. റോഡിലെ ഇ.കെ. ആയിശ(77) അന്തരിച്ചു. ഭർത്താവ്: പി.ഒ. ഹംസ (മുൻപ്രഥമാധ്യാപകൻ, എസ്.എസ്.എം.ഒ.ടി.ടി.ഐ. തിരൂരങ്ങാടി). നവോഥാന നേതാവ് കണ്ണൂർ കടവത്തൂർ സ്വദേശി ഇ. കെ.മൗലവിയുടെ മകളും കെ എൻ എം മർകസ് ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ. കെ.അഹമ്മദ് കുട്ടിയുടെ സഹോദരിയുമാണ്. മക്കൾ: ഫാറൂഖ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., കുന്നുംപുറം), സാദിഖ് (തഹസിൽദാർ, തിരൂരങ്ങാടി), ഷമീം (എൻജിനീയർ, റിയാദ്), ഡോ. നഷീത്ത് (ട്രൂ കെയർ, തിരൂരങ്ങാടി), മുനീറ (റിട്ട: അധ്യാപിക, പി.എസ്.എം.ഒ. കോളേജ്), റഫീദ (അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ലബീബ (അധ്യാപിക, കാമ്പസ് സ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കൾ: മേജർ.കെ. ഇബ്‌റാഹീം (മുൻപ്രിൻസിപ്പൽ പി.എസ്.എം.ഒ. കോളേജ്), ഷാജഹാൻ (ജോ. ഡയരക്ടർ,ലോക്കൽ ഓഡിറ്റ്), ബഷീർ പള്ളിക്കൽ (എൽ.ഐ.സി. കോഴിക്കോട്), റംലാബി (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവ...
Obituary

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Obituary

വല്യൂമ്മയോടൊപ്പം പോകുമ്പോൾ തെങ് മുറിഞ്ഞു വീണു 2 വയസ്സുകാരൻ മരിച്ചു

കല്പകഞ്ചേരി: പിതൃമാതാവിന്റെ കൈ പിടിച്ചു പോകുകയായിരുന്ന രണ്ടു വയസുകാരൻ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരിയിലാണ് സംഭവം. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ - ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വീടിന്റെ പിറക് വശത്ത് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഉടൻ സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വലിയുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹോദരങ്ങൾ : അംന, സജ....
Obituary

ഒറ്റക്ക് താമസിക്കുന്നയാളിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന യാളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് പള്ളിക്കത്താഴം വടക്കുംപറമ്പിൽ വേലായുധനെ (52) യാണ് മരിച്ച നിലയിൽ കണ്ടത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽ വാസികൾ പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയോടെ പോലീസ് സ്ഥലത്തെത്തി. ഭാര്യയും മക്കളും പരപ്പനങ്ങാടിയിലാണ് താമസം....
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
Obituary

ഭാര്യയ്‌ക്കൊപ്പം ഉംറക്കെത്തിയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു

മൂന്നിയൂർ: ഭാര്യയ്‌ക്കൊപ്പം ഉംറ തീര്ഥാടനത്തിന് പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം റൂമിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നു ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe...
Obituary

കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം; യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം. ഇന്ന് യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കരിപറമ്പ് കൊട്ടുവലക്കാട് സ്വദേശി താഴത്തെ പറമ്പിൽ ദാസന്റെ മകൻ നിതിൻ ദാസ് (23) ആണ് മരണപ്പെട്ടത്. ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ 8:45ഓടെ ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ഇന്നലെ വൈകുന്നേരം കരിപറമ്പ് സ്വദേശിനിയും നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തെക്കെപുരക്കൽ സ്നേഹ ഉദയ് (23) ആണ് മരിച്ചത്....
Obituary

അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കരിപറമ്പ് സ്വദേശി തെക്കെപുരക്കൽ ഉദയകുമാർ, സുചിത്ര ദമ്പദികളുടെ മകൾ സ്നേഹ ഉദയ് (23) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നമ്പ്ര വെള്ളിയാംപുറം മേലെപുറം സരസ്വതി വിദ്യാനികേധൻ അദ്ധ്യാപികയുമായിരുന്നു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരമാണ് സംഭവം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരിമാർ സാന്ദ്ര, ശ്രേയ...
Obituary

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകൻ മരിച്ചു

കണ്ണൂർ: ലോകകപ്പ്‌ ആവേശത്തിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ഫുട്‌ബോൾ ആരാധകനായ യുവാവ് മരിച്ചു. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. മരത്തിൽ നിന്നും കാൽ തെന്നി വീഴുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്....
Obituary

കൊടിഞ്ഞിയിലെ പാലക്കാട്ട് പോക്കുഹാജി അന്തരിച്ചു

കൊടിഞ്ഞി : പൗരപ്രമുഖനും കൊടിഞ്ഞി പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റുമായ സെൻട്രൽ ബസാറിലെ പാലക്കാട്ട് പോക്കുഹാജി (92) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.കൊടിഞ്ഞി പള്ളി ദർസ് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പരേതയായ ആയിഷുമ്മ ഹജ്ജുമ്മ.മക്കൾ: ഹൈദ്രു, മൊയ്തു, അബ്ദുൽ കരീം (ദുബായ്), അൻവർ ബാവ (ഖമീസ് മുശൈത്ത്), സുബൈദ, കുഞ്ഞിമാച്ചു, സൈഫുന്നിസ, ഖമറുന്നിസ, ഖദീജ, സുലൈഖ.മരുമക്കൾ: യു.വി.അബ്ദുൽ ഖാദർ ഹാജി (കോറ്റത്ത് ജുമാമസ്ജിദ് സെക്രട്ടറി), പി.മൊയ്തീൻകുട്ടി (കൊടിഞ്ഞി), എ. എം. മുഹമ്മദ് കുട്ടി എന്ന ബാവ (കുറൂൽ), കെ.വി.സയ്യിദലി മജീദ് കൊടക്കല്ല് (സിപിഎം തെന്നല ലോക്കൽ സെക്രട്ടറി), അബ്ദുസ്സമദ് പെരിഞ്ചേരി, ഇസ്ഹാഖ് പുൽപ്പറമ്ബ്, ഫാത്തിമ ബീവി, ആയിഷ ബീവി, വാഹിദ, ഫൗമിന...
Obituary

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി....
Obituary

തിരൂരങ്ങാടിയിലെ കാരാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്. ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു....
Obituary

ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) മദീനയിൽ വെച്ച് മരിച്ചു. പരപ്പനങ്ങാടി S N M ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു.ഭാര്യയോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഭാര്യ തെക്കേ വീട്ടിൽ സുഹ്റ മക്കൾ:- ഷമീം( ഖത്തർ), ജാബിർ (കുവൈത്ത്), ഷിബിലി ശുഹൈമ ( ഖത്തർ),മരുമക്കൾ:- സഫ്‌വാൻ (ഖത്തർ) സഹല. ഹുസ്ന...
Obituary

ചരമം: ബി കെ ഹംസ തച്ചമ്മാട്

തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് ഭഗവതി കാവുങ്ങൽ ഹംസ (70) നിര്യാതനായി. ഭാര്യ പരേതയായ ബിക്കുട്ടി. മക്കൾ: മുഹമ്മദ് , അലി, ഉമ്മർ, റസാഖ് (ദുബായ്), പരേതനായ അഷ്‌റഫ്, ആസ്യ, മൈമൂന. മരുമക്കൾ: മുഹമ്മദ്കുട്ടി വി.കെ (പുവച്ചിന), മുഹമ്മദ് ശിഹാബ്(വി.കെ പടി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാപ്പു (വെന്നിയൂർ), മൊയ്തീൻ കുട്ടി (കുണ്ടൂർ), ആയിശു(പെരുമണ്ണ)...
Obituary

ചരമം: മരക്കാശ്ശേരി ഇബ്രാഹിം ഫൈസി കൊടക്കല്ല്

വെന്നിയൂർ : കൊടക്കല്ല്പരേതനായ മരക്കാശ്ശേരി ബീരാന്റെ മകൻ ഇബ്രാഹിം ഫൈസി (47) നിര്യാതനായി.തെന്നല ആലുങ്ങൽ ദാറുസ്സലാം മദ്രസ്സ അധ്യാപകനും തെന്നല കുറ്റാപ്പാല പള്ളി ഖത്തിബുമാണ്. കൊടക്കല്ല് സിറാജുൽ ഉലൂംമദ്രസ്സ കമ്മറ്റി ജോസെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് പ്രസിഡൻ്റ് , തെന്നല പഞ്ചായത്ത് മുസ് ലിം ലീഗ് ജോ സെക്രട്ടറി, തെന്നല പഞ്ചായത്ത് യുത്ത് ലീഗ് മുൻ വൈസ് പ്രസിഡൻ്റ്, എന്നി സ്ഥാനങ്ങൾ വഹിചിരുന്നു. മയ്യിത്ത് നമസ്കാരത്തിന് MP അബ്ദുസമദ് സമദാനി MP നേതൃത്വം നൽകി.മാതാവ് : പാത്തുമ്മക്കുട്ടി.ഭാര്യ, മൈമൂന.മക്കൾ: സുമയ്യ, മുഹ്സിന, മുഫീദ, മുർഷിദ, മുസ്ഫിറ.മരുമക്കൾ: ജബ്ബാർ, ഷെഫീഖ് ഹുദവി, റഹിം റഹ്മാനി, ജുനൈസ് ദാരിമി.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മജീദ്...
Obituary

അലക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വസ്ത്രങ്ങൾ അലക്കിയ ശേഷം കുളിക്കാനായി പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. ഉടനെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വെള്ളിയാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. മക്കൾ: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
Obituary

അടുക്കളയിലെ വെള്ളത്തിൽ തെന്നി വീണു നാല് വയസ്സുകാരൻ മരിച്ചു

പെരുവള്ളൂർ: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ പറമ്പിൽ പീടിക കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ അടുക്കളയിലെ വെള്ളത്തിൽ ചവിട്ടി തെന്നിവീണാണ് പരിക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഞായറാഴ്ച രാത്രി കൊടശ്ശേരിപ്പൊറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ്: റുബീന സഹോ ദരങ്ങൾ: റിൻഷ, ആയിഷ, ഇഷൽ. ...
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Obituary

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ: കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടിൽ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് കഴിഞ്ഞവർഷം വിവാഹിതനായ മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്.മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും അമ്മയും കോഴിക്കറിയിൽ വിഷംചേർത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരൻമാരും ആത്മഹത്യചെയ്യുകയായിരുന്നു....
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു....
error: Content is protected !!