Obituary

താനാളൂരിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

താനാളൂരിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ : ദേവ്ദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തനാളൂർ പാണ്ടിയാട്ട് കോഴിക്കോടൻ സൈതലവി യുടെ മകൾ ഷിഫ്ന റഹദ് (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം. വീടിന്റെ പിൻവശത്തുള്ള സ്റ്റെയർ കെയ്സിന് സമീപമുള്ള സൺഷേഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കബറടക്കം ഇന്ന്. മാതാവ്, നജീറ. സഹോദരങ്ങൾ: ഷഹന ഷെറിൻ, ഫാത്തിമ സൻഹ, സാബിൽ ഇബ്രാഹിം....
Obituary

ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ )....
Local news, Obituary

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി...
Local news, Obituary, Other

അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ

അബുദാബിയില്‍ മരണപ്പെട്ട സുബൈറിന്റെ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാ മസ്ജിദില്‍ വച്ച് നടക്കും. കഴിഞ്ഞദിവസം അബുദാബിയില്‍ വെച്ച് മരണപ്പെട്ട വേങ്ങര മാര്‍ക്കറ്റ്‌റോഡ് സ്വദേശി പരേതനായ പുല്ലമ്പലവന്‍ രായിന്‍ എന്നവരുടെ മകന്‍ സുബൈര്‍ (47 ) ന്റെ മയ്യത്ത് നമസ്‌കാരമാണ് നാളെ നടക്കുക. മൃതദേഹം നാളെ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് ജനാസ നമസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാമസ്ജിദില്‍ വെച്ച് നടക്കും....
Obituary

തലപ്പാറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ തലപ്പാറ കല്ലടത്താഴം പതിയിൽ മുന്നൂറ്റി പറമ്പ് വേലായുധന്റെ മകൻ ദിലീഷ് (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയാ യിരുന്നു. ഇന്ന് രാവിലെ 11 നാണ് വീട്ടുകാർ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Obituary

പീച്ചി ഡാമിൽ കാണാതായ വെള്ളിയാമ്പുറം സ്വദേശിയായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥി യുടെ മൃതദേഹം കണ്ടെത്തി. നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം റോഡ് സ്വദേശിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി (അബുദാബി )യുടെ മകൻ മുഹമ്മദ് യഹിയ (25)യുടെ മൃതദേഹം ആണ് ലഭിച്ചത്. ഇന്നലെ രാത്രി തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിച്ചപ്പോൾ രാവിലെ 9.30 നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തുടർ നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമായ യഹിയയെ ഇന്നലെ വൈകീട്ട് ആണ് കാണാതായത്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരു...
Obituary

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ വെള്ളിയാമ്പുറം സ്വദേശിയെ കാണാതായി

തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ താനൂർ വെള്ളിയാമ്പുറം സ്വദേശിയെ കാണാതായി. വെള്ളിയാമ്പുറം കുന്നുംപുറം റോഡിലെ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി യും എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമാണ്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു....
Obituary

വീഡിയോ ഷൂട്ടിനിടെ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എ.വി.മുകേഷ് (34) അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിന്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകന...
Local news, Obituary

റിയാദില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: റിയാദില്‍ വാഹനപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന തേഞ്ഞിപ്പലം സ്വദേശി മരിച്ചു. നീരോല്‍പാലം സ്വദേശി പറമ്പാളില്‍ വീട്ടില്‍ പൊന്നച്ചന്‍ അബ്ദുല്‍ ലത്തീഫിന്റെയും, സുലൈഖയുടെയും മകന്‍ ഷെഫീഖ് (26) ആണ് മരണപ്പെട്ടത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. റിയാദ് അല്‍ കര്‍ജ് റോഡില്‍ ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറിയും, മറ്റൊരു ട്രൈലറും കൂട്ടിയിടിച്ച് തീ പൊള്ളലേറ്റ് നാഷണല്‍ ഗാഡ് സൈനിക ഹോസ്പിറ്റലില്‍ തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ ആയിരുന്നു. അവിവാഹിതനാണ്. ഷഫീഖ് റഹിമാന്‍ ഓടിച്ച ട്രൈലര്‍ ലോറി മഴയെ തുടര്‍ന്ന് തെന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രൈലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് പുറത്തു ചാടിയ ഷഫീഖ് പതിച്ചത് മുന്നിലെ വണ്ടിയില്‍ നിന്ന് പടര്‍ന്ന തീയിലേക്കായിരുന്നു. രാസവസ്തുക്കളുമായി പോവുകയായിര...
Obituary

കക്കാട്ട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കക്കാട് ഗൃഹനാഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊളച്ചേരി സ്വദേശിയും കക്കാട് ത്രീപുരാന്തക ക്ഷേത്രത്തിന് സമീപം സ്ഥിര താമസക്കാരനുമായ വാസുദേവൻ തെക്കയിൽ (55) ആണ് മരിച്ചത്. വീട്ടിലെ ഹാളിലെ ഗോവണി കൈവരിയിൽ തൂങ്ങിയ നിലയിലായിരുന്നു. .ഭാര്യ : ബിൻ്റ.വി (അധ്യാപിക,GHS തൃക്കുളം) മക്കൾ : വിനയ്.ടി (വിദ്യാർഥി,VIT വെല്ലൂർ) ആർദ്ര.ടി (വിദ്യാർഥി PKMMHSS എടരിക്കോട്). കക്കാട് ജി എം യു പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനും സിപിഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി അംഗവുമായ വി.ഭാസ്കരൻ മാസ്റ്റർ ഭാര്യാപിതാവാണ്. സംസ്കാരം 03/05/2024 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ...
Obituary

വള്ളിക്കുന്നിൽ 16 വയസ്സുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് : 16 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനയാറങ്ങാടി സ്വദേശി തോട്ടത്തില്‍ പുരക്കല്‍ വിനീഷ്‌കുമാറിന്റെ മകള്‍ വേദ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.40 നാണ് സംഭവം. മാതാവ് സുബില ഹരിത കര്‍മസേനാംഗവും പിതാവ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഇരുവരും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി പിതാവ് വീട്ടിലെത്തിയപ്പോഴാണ് അടച്ചിട്ട മുറിയില്‍ മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പരിസരവാസികളെ വിളിച്ചു വരുത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വേദയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് വിദ്യാര്‍ഥിന...
Obituary

വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്....
Obituary

സമസ്ത നേതാവ് തെന്നല ശൈഖലി ബാഖവി അന്തരിച്ചു

തിരൂരങ്ങാടി: സമസ്തയുടെയും മുസ്ലിംലീഗിന്റേയും നേതാവായിരുന്ന തെന്നല കുറ്റിപ്പാല സ്വദേശി കോട്ടുവാല ഷൈഖലി ബാഖവി (75) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 9 മണിക്ക് തറയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.സമസ്ത പ്രസ്ഥാനത്തിന് വേണ്ടി സ്വദേശത്തും വിദേശത്തും വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹംചെമ്മാട് മഹല്ല് ജുമുഅത്ത് പള്ളി മുൻ മുദരീസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.തെന്നല ഇസ്ലാമിക് സെന്റർ സെക്രട്ടറി , സമസ്ത തെന്നല മഹല്ല് കോർഡിനേഷൻ ഭാരവാഹി ,ഹസ്സനിയ്യ യതീംഖാന തെന്നല കമ്മിറ്റി ഭാരവാഹി,സമസ്ത മലപ്പുറം ജില്ലാ പ്രവാസി സെൽ പ്രസിഡന്റ്,റാസൽഖൈമ ബുഖാരി സ്ഥാപന ചെയർമാൻ തുടങ്ങി ഒട്ടേറെനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ ഹജ്ജുമ്മ മദാരി .മക്കൾ: മുഹമ്മദ് ഫൈസൽ, മുഹമ്മദ് അനീസ്, ഫുളൈൽ, ഉമൈറ, ഫദീല, ഫരീദ .മരുമക്കൾ: അബ്‌ദുൽ മജീദ് അഹ്‌സനി ഓടക്കൽ,അബ്‌ദുൽ സമദ് റഹ്മാനി ഓമച്ചപ്പുഴ,നൂറുദ്ധീൻ ഫൈസി തീരൂർക്കാട്, നൂർജഹാൻ (കുണ്ട...
Obituary

എൽ ഡി എഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം. ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്ക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജിൽ ജോലി ലഭിച്ചതിനെ തുടർന്ന് കക്കാട് സ്ഥിരതാമസം അയക്കുകയായിരുന്നു. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി വസീഫ് മരുമകനാണ്.ഭാര്യ: റഷീദ ( അധ്യാപിക). മക്കൾ: ഡോ....
Obituary

ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ അനീസ് (44) പാണ്ടിക്കതൊടി ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജാമിഅ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
Obituary

മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഎം നേതാവുമായ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, സിഐടിയു മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, പ്രസിഡൻ്റ് , മലപ്പുറം മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ് പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ , മലപ്പുറം കോ-ഓപ്പറേറ്റീവ് കോളേജ് മുൻ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ നിലയിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ്.. മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനി വീട്ടിൽ പൊതുദർശനം അതിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1 30 വരെ മലപ്പുറം പ്രസ് ക്ലബ്ബിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ കബറടക്കം നടത്തും....
Obituary

കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടക്കൽ : കാണാതായ കരേക്കാട് സ്വദേശിയെ ചട്ടിപ്പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാടാമ്പുഴ കരേക്കാട് നിന്നും കാണാതായ ഫസലു റഹ്മാൻ (26) എന്ന യുവാവിനെ ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ സംഭവത്തിൽ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു....
Obituary

കടലുണ്ടിപ്പുഴയിൽ പന്താരങ്ങാടി സ്വദേശി മുങ്ങി മരിച്ചു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം സ്വദേശി വലിയ പീടിയേക്കൽ മൂസയുടെ മകൻ യാസിർ (33) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 നാണ് സംഭവം. കരിപറമ്പ് അരീപ്പാറക്ക് അടുത്ത് കടലുണ്ടിപ്പുഴയിൽ കല്ലുംകടവ് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ തിരച്ചിൽ നടത്തി മുങ്ങി എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്, ആയിഷാബി. സഹോദരങ്ങൾ: അഫ്സൽ, ജംഷീറ, ഫാസിൽ...
Obituary

വേങ്ങരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ നായാട്ടി പറമ്പ് നല്ലാട്ട് തൊടിക വീട്ടിൽ ഇസ്മയിലിന്റെ മകൻ ഇഹ്‌സാൻ (25) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Obituary

ഹോസ്റ്റലില്‍ അബോധാവസ്ഥയിലായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വരാന്തയിൽ ബോധരഹിതയായി വീണ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനി മരണപ്പെട്ടു. കണ്ണൂര്‍ എരുവെട്ടി കതിരൂര്‍ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിന്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്. ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30 ന് യൂണിവേഴ്‌സിറ്റി യിലെ എവറെസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഹെൽത്ത് സെന്ററിലും ചേളാരി ആശുപത്രിയി ലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Obituary

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി സഹ...
Local news, Obituary, Other

പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ അന്തരിച്ചു ; മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറും

പെരുവള്ളൂര്‍ : പെരുവള്ളൂര്‍ പഞ്ചായത്ത് എല്‍ ഡി എഫ് കണ്‍വീനറും സിപിഎം പെരുവള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കൊല്ലന്‌ചെന സ്വദേശി മേലോട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൈകുന്നേരം 5 മണിക്ക് വീട്ടില്‍ വെച്ച് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറും. സുരേന്ദ്രന്റെ ആകസ്മിക നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി )പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു....
Obituary

വള്ളിക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റും യുക്തിവാദി നേതാവുമായ യു. കലാനാഥൻ അന്തരിച്ചു

വള്ളിക്കുന്ന് : കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന പ്രസ്സിഡന്റും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന യു. കലാനാഥൻ മാസ്റ്റർ (81) അന്തരിച്ചു. രണ്ട് തവണ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയ അദ്ദേഹം ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. രാജ്യത്തെ ആദ്യത്തെ സ്വരാജ് ട്രോഫി വള്ളിക്കുന്ന് പഞ്ചായത്തിന് ലഭിക്കാൻ കാരണ മായതും കലാനാഥൻ മാസ്റ്ററുടെ പ്രയത്നം ആയിരുന്നു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് തെയ്യ വൈദ്യന്റെയും കോച്ചിയമ്മയുടെയും മകനായി 1940ൽ ജനിച്ചു.ഫാറൂഖ് കോളേജ്, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്നിവിട ങ്ങളിൽ നിന്ന് ബി എസ് സി, ബി എഡ് ബിരുദങ്ങൾ നേടി. ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിൽ 1965 മുതൽ അധ്യാപകൻ. 1965 മുതൽ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ല ഓർഗനൈസിങ് സെക്രട്ടറി. 1976 മുതൽ 86 വ...
Obituary

പരപ്പനങ്ങാടിയിൽ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽ ബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസികാരനുമായ പോക്കർ മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകൻ ഫൈജാസ് (24)ആണ് മരിച്ചത്. ചാപ്പപ്പടിയിൽ വെച്ചാണ് സംഭവം. അപകടം നടന്ന ഉടനെ യുവാവിനെ പുറത്തെടുത്ത് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
Obituary

വള്ളിക്കുന്ന് സ്വദേശിയെ പരപ്പനങ്ങാടിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശിയായ രാജൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി പരപ്പനങ്ങാടിയിലെ മുറിയിൽ ആണ് താമസിക്കുന്നത്. മുറിയിൽ മരിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
Accident, Obituary

കാല്‍ തുടക്കാനിട്ട തുണിയില്‍ പാമ്പ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്ബുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്ബ് കടിയേറ്റത്. ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭർത്താവ്: ഫക്രുദ്ദീൻ. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: അൻഷിന, നസ്മിന. |...
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്....
error: Content is protected !!