Wednesday, October 14

Obituary

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു
Obituary

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു

കൊടിഞ്ഞിയിലെ ഇരട്ടകളിലെ കാരണവർ പി കെ അലവി അന്തരിച്ചു. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി പതിനാറാം കണ്ടത്തിൽ അലവി (75) അന്തരിച്ചു.കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ ഒരാളാണ്. അലവിയും സഹോദരി കുഞ്ഞിക്കദിയയും ആണ് കൊടിഞ്ഞിയിലെ പ്രായം ചെന്ന ഇരട്ടകളിൽ പെട്ടത്. പഴയകാല കച്ചവടക്കാരൻ ആണ്. ഭാര്യ, പാലക്കാട്ട് മറിയാമു.മക്കൾ: ഹമീദ്, യൂനുസ്, ഹബീബ്, സിദീഖ്, നാസർ, ഹനീഫ, സക്കീർ, സത്താർ, അഷ്‌റഫ്‌, സഹീദ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ....
പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി പള്ളിപ്പടി സ്വദേശി കുന്നത്ത് കുഞ്ഞുട്ടിയുടെ മകൻ നാരായണൻ കുട്ടി (59) ആണ് മരിച്ചത്. ഇന്നലെ പള്ളിപ്പടിയിലെ വീട്ടിൽ വെച്ചാണ് സംഭവം.
ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു
Obituary

ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു

വേങ്ങര: കുറ്റൂർ കുഴിച്ചെന എടത്തോള കുരിക്കൾ ഇബ്രാഹിം കുട്ടി (64 ) അന്തരിച്ചു. ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ആയിരുന്നു.ഭാര്യ: സഫിയ എം ടിമക്കൾ: ഷബീറലി , മുഹമ്മദ് ഫായിസ്, ഹിന്ദ ഫാത്തിമ.മരുമക്കൾ : ഷഹനാസ് , നജ്മ
എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു
Obituary

എആർ നഗർ കഴുങ്ങും തോട്ടത്തിൽ മൊയ്തീൻ അന്തരിച്ചു

ഏ ആർ നഗർ: യാറത്തും പടി അറക്കൽ പുറായ കഴുങ്ങും ത്തോട്ടത്തിൽ മൊയ്തീൻ(60) അന്തരിച്ചു.ഭാര്യമാർ: ലൈല, പരേതയായ ഖമറുന്നീസ. പിതാവ്. മുഹമ്മദ് കുട്ടിമാതാവ്. ആയിഷമക്കൾ: ഉമൈബ, സൗദാബി . മജീദ്. ഷാഹിന. ഷാഫി.മരുമക്കൾ: ഫൗമിയ, ജസ് നി, അൻവർ, ഷംസുദ്ദീൻ, .നൗഷാദ് .കബറക്കം. ബുധനാഴ്ച രാവിലെ 8.30 ന്പാലമഠത്തിൽ ച്ചിന ജുമാ മസ്ജിദിൽ
പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു
Obituary

പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു

വേങ്ങര: പറപ്പൂർ വീണാലുക്കാൽ ആലങ്ങാടൻ അലവിക്കുട്ടി (80) അന്തരിച്ചു. റിട്ട : കെ എസ് ഇബി ജീവനക്കാരനാണ്ഭാര്യ : പാത്തുമ്മുമക്കൾ : മുഹമ്മദ്‌ സിറാജ്,റൈഹാനത്ത്, സൽമ, റഷീദ,മരുമക്കൾ : ആലങ്ങാടൻ ഷരീഫ് പറപ്പൂർ, മൂസക്കുട്ടി വാഴക്കാട് (റിട്ട : സെക്ഷൻ ഓഫിസർ വനം വകുപ്പ്.മുഹമ്മദലി കുഴിപ്പുറം, ഫെബീന
തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു
Obituary

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ അധ്യാപകൻ ഹുസൈൻ കോയ മാസ്റ്റർ അന്തരിച്ചു

മൂന്നിയൂർ: മൂന്നിയൂരിലെ മത- രാഷ്ട്രീയ സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അദ്ധ്യാപകനും കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എച്ച് എസ് ടി യു) രപ്പനങ്ങാടി സബ്ജില്ല പ്രസിഡണ്ടുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. മൂന്നിയൂർ പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡണ്ട് ,തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് , മൂന്നിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ,ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ , ചിനക്കൽ മഹല്ല് കമ്മറ്റി അംഗം , ചിനക്കൽ അൽ ബ്ബിറ് സ്കൂൾ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ് വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി . മാതാവ് : മറിയമ്മുഭാ...
കൂമണ്ണ വലിയപറമ്പ് സ്വദേശി പാറായി കുഞ്ഞുമുഹമ്മദ് (ബാപ്പു) അന്തരിച്ചു
Obituary

കൂമണ്ണ വലിയപറമ്പ് സ്വദേശി പാറായി കുഞ്ഞുമുഹമ്മദ് (ബാപ്പു) അന്തരിച്ചു

കുഞ്ഞുമുഹമ്മദ് (80) പെരുവള്ളൂർ: കൂമണ്ണ വലിയപറമ്പ് സ്വദേശി പാറായി കുഞ്ഞുമുഹമ്മദ് (ബാപ്പു- 80) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അസ്മാബി, അഹമ്മദ് കോയ, സുഹറാബി, സമീറ, സഹീദ്, അബ്ദുറഹീം (പെരുവള്ളൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്), ശഫീഖ്, റാഷിദ്. മരുമക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് അഷ്റഫ്, അഹമ്മദ്കുട്ടി, ഫൗസിയ, റാഷിദ, മുബഷിറ, ഫാത്തിമ ബീവി, ജഹാന ഷെറിൻ. സഹോദരി: സൈനബ. ഖബറടക്കം കൂമണ്ണ ചെപ്പറ്റ മഹല്ല് ഖബർസ്ഥാനിൽ നടന്നു....
പടിക്കൽ കുട്ടശ്ശേരി മൊയ്തീൻ ഹാജി അന്തരിച്ചു
Obituary

പടിക്കൽ കുട്ടശ്ശേരി മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയൂർ: പടിക്കൽ മഹല്ല് സ്വദേശിയും മഹല്ല് കമ്മിറ്റി മെമ്പറുമായ പള്ളിയാള്‍മാട് പരപ്പിലാക്കല്‍ താമസിക്കുന്ന കുട്ടശ്ശേരി മൊയ്തീൻ ഹാജി (74) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9.30am ന് പടിക്കല്‍ ജുമുഅത്ത് പള്ളിയിൽ. കേരള മുസ്ലിം ജമാഅത്ത് പടിക്കൽ യൂണിറ്റ് മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: പരേതയായ മൈമൂന. മക്കൾ: ജാഫർ സാദിഖ് , മുഹമ്മദ് ഇഖ്ബാൽ, റസീൻ (കുവൈത്ത് KMCC ഭാരവാഹി) ,(മൂവരും കുവൈത്ത്, ), സൈഫുന്നിസ്സ ,ഖമറുന്നിസ്സ, മഹ് റൂഫ മരുമക്കൾ: മജീദ് ചേളാരി ,, അലി കുന്നുംപുറം, ജാഫർ സഖാഫി കക്കോവ്, സീനത്ത്, റൈഹാനത്ത് , മഹ്റു ബാൻ. സഹോദരങ്ങൾ: മൂസ മുസ്ലിയാർ, മുഹമ്മദ്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം. എ .ഖാദർ ഹാജിയുടെ സഹോദരി ഭർത്താവാണ്....
ഫറോക്ക് ചാലിയാർ പുഴയിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
Obituary

ഫറോക്ക് ചാലിയാർ പുഴയിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കോങ്ങാട് വെസ്റ്റ്ഹിൽ നാലുകൂടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാത്തറയിലുള്ള 'ആയുർ രത്നം' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയെ ഇന്നലെ ജോലിക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു ചാലിയാറിലേക്ക് യുവതി ചാടിയ സംഭവം നടന്നത്. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്ന് (തിങ്കളാ...
ഫറോക്കിൽ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
Obituary

ഫറോക്കിൽ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സും കോസ്റ്റ് ഗാർഡും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിരുന്നെങ്കിലും, ഇന്ന് രാവിലെ മുതൽ അത്യാധുനിക സംവിധാനങ്ങളുള്ള ഡിങ്കി ബോട്ടുകളും സ്കൂബ ...
ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; പൊള്ളലേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Obituary

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; പൊള്ളലേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കല്‍ മെജോയുടെ മകനാണ്. സംഭവസമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു എയ്ഞ്ചലോ. പാത്രത്തില്‍ തിളച്ച വെള്ളം നിറച്ച്‌ പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പാത്രം വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. കുട്ടനെല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ....
കരിമ്പിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷു അന്തരിച്ചു
Obituary

കരിമ്പിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷു അന്തരിച്ചു

തിരൂരങ്ങാടി: കരിമ്പിൽ കൂച്ചാൽ റോഡ് സ്വദേശി പരേതനായ കരിമ്പിൽ മുഹമ്മദ്‌ എന്നവരുടെ ഭാര്യ ആയിഷു(95) നിര്യാതയായി.മക്കൾ : മുഹമ്മദ്‌ കുട്ടി, അബു മാസ്റ്റർ, ഫാത്തിമ, സൈനബ, കദീജ, സുബൈദ, ശരീഫ, അബ്ദുൽ ജലീൽ.മരുമക്കൾ : റൂഖിയ (കുഴിപ്പുറം ) കദീജ (വേങ്ങര ) അബ്ദുള്ളകുട്ടി (കോട്ടക്കൽ ), അബുബക്കർ ( മൂന്നിയൂർ ) ചെറിയ ബാവുട്ടി ( കുണ്ടൂർ ) അബ്ദുസ്സലാം ( തെന്നല ) ബുഷ്‌റ ( വി കെ പടി )കബറടക്കം 22/06/2026 തിങ്കൾ കരിമ്പിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും....
ചെമ്മാട് കൃഷ്ണപറമ്പൻ മുസ്‌തഫ അന്തരിച്ചു
Obituary

ചെമ്മാട് കൃഷ്ണപറമ്പൻ മുസ്‌തഫ അന്തരിച്ചു

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വലിയാട്ടപറമ്പ് ജുമുഅ മസ്ജിദിന് സമീപം താമസിക്കുന്ന കൃഷ്ണപറമ്പൻ മുസ്‌തഫ ( 76) നിര്യാതനായി.ഭാര്യമാർ : പരേതതയായ ഖദീജ, ഖദീജമക്കൾ : മൻസൂർ, സാജുദ്ധീൻ, ഫാത്തിമ, താഹിറ , സൈഫുന്നിസ,മരുമക്കൾ, അബ്ദുൽ അസീസ് ( വേങ്ങര ) ഇബ്രാഹിം ( വേങ്ങര , സൈഫുന്നിസ, റസീന. ജനാസ നിസ്കാരംഇന്ന് ( 15 / 06 /26) രാവിലെ 8.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ നടക്കുന്നതാണ്...
പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു
Obituary

പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു

മൂന്നിയൂർ പടിക്കൽ സ്വദേശി ഹമീദ് ചോനാരി( 63) മരണപ്പെട്ടു.ദീർഘ കാലം സൗദിയിൽ ജോലി ചെയ്തു ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.ഭാര്യ റംലത്ത് (53)മക്കൾ, റാഷിദ്‌ (29) റംഷീദ് (25) റാഹില (24) റിൻഷാൽ (20) റഫാൻ (15)മരുമക്കൾ, മാലിക് (37) തയ്യിലക്കടവ് , ജമാൽ (27) പടിക്കൽപടിക്കൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തി
ഊരകം നെല്ലിപ്പറമ്പ് കണ്ണൻ തൊടി മുഹമ്മദ് ഹാജി അന്തരിച്ചു
Obituary

ഊരകം നെല്ലിപ്പറമ്പ് കണ്ണൻ തൊടി മുഹമ്മദ് ഹാജി അന്തരിച്ചു

വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജി എന്നവരുടെ മകൻ മുഹമ്മദ് ഹാജി [78] നിര്യാതനായി. ജനാസ നമസ്ക്കാരം ഇന്ന് രാവിലെ 9.30ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ,നൂറുൽ ഇസ്ലാം മദ്രസ്സ,വാർഡ് മുസ്ലിം ലീഗ് എന്നിവയുടെ വൈസ് പ്രസിഡൻ്റുമായിരുന്നു.ഭാര്യ:ഖദീജ,മക്കൾ:അലി, ഇബ്രാഹീം[ഇരുവരും കെ.എസ്.എ], ഉമ്മുകുൽസു , ഫാത്തിമ,ആസ്യ , സുഹദ,മരുമക്കൾ:അബു, ഹൈദ്രസ്,സലിം , സിദ്ധീഖ്,ഖൈറുന്നീസ,റാഫിയ...
കൊടിഞ്ഞി പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ അന്തരിച്ചു
Obituary

കൊടിഞ്ഞി പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കൊടിഞ്ഞി ചെറുപ്പാറ സ്വദേശി നെച്ചിക്കാട്ട് കോയാമുട്ടി ഹാജിയുടെ ഭാര്യയും കൊടിഞ്ഞി ഫാറൂഖ് നഗർ പരേതനായ പുത്തുപ്പറക്കാട്ട് രായിനാലി ഹാജി എന്നവരുടെ മകളുമായ പുത്തുപ്പറക്കാട്ട് ആയിഷ ഹജ്ജുമ്മ 73 എന്നവർ മരണപ്പെട്ടു മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, നാസർ മാസ്റ്റർ (ghss തിരൂരങ്ങാടി), ലത്തീഫ്, ശാക്കിറ, ആത്തിക്ക....
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ഷറഫുദ്ദീൻ അന്തരിച്ചു
Obituary

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ഷറഫുദ്ദീൻ അന്തരിച്ചു

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി വലിയകത്ത് ലത്തീഫിൻ്റെ മകൻ ഷറഫുദ്ദീൻ (45) അന്തരിച്ചു. ഭാര്യ മുനീറ. മക്കൾ: നിഹാൽ, നിഹാദ്, നിബിൽ. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ
മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിം (24) അന്തരിച്ചു
Obituary

മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിം (24) അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല പരീദിൻ്റെ  മകൻ മുഹമ്മദ് സാലിം (24) നിര്യാതനായി. എസ് എസ് എഫ് കളിയാട്ടമുക്ക് യൂണിറ്റ് അംഗമാണ്.മാതാവ്: സൈനബസഹോദരിമാർ : ശാമില , സഹദിയ്യ.
കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു
Obituary

കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട് : കാൽ വഴുതി വീണ മകനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മല്‍ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകന്‍ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്. തോട്ടത്താംകണ്ടി ഭാഗത്ത് മകനൊപ്പം പുഴയില്‍ തുണി അലക്കാനായി പോയതായിരുന്നു രമ്യ. ഇതിനിടെ കുട്ടി കാല്‍വഴുതി പുഴയിലെ ഒഴുക്കിലേക്ക് വീഴുകയായിരുന്നു. മകന്‍ ഒഴുക്കില്‍പെട്ടത് കണ്ട് ശിവനന്ദിനെ രക്ഷിക്കാനായി രമ്യ പുഴയിലേക്ക് എടുത്തുചാടിയെങ്കിലും ഇരുവരും ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ പുഴയില്‍ നിന്ന് രമ്യയെ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനായി നാദാപുരം, പേരാമ്പ്ര അഗ്‌നിരക്ഷാ നിലയങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരു...
മലയാളികളുടെ പ്രിയതാരം സലിം കുമാർ വിടവാങ്ങി; സംസ്കാരം ഇന്ന് മതപരമായ ചടങ്ങുകളില്ലാതെ
Obituary

മലയാളികളുടെ പ്രിയതാരം സലിം കുമാർ വിടവാങ്ങി; സംസ്കാരം ഇന്ന് മതപരമായ ചടങ്ങുകളില്ലാതെ

മലയാളികളെ മലയാളികളെ മൂന്ന് പതിറ്റാണ്ടിലേറെയായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ സലിം കുമാർ വിടവാങ്ങി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ കൊച്ചി അമൃത ആശുപത്രിയില്‍ വെന്റിലേറ്റരില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കരള്‍ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിംകുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും അടുത്ത ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ സലിംകുമാർ പങ്കെടുത്തിരുന്നു.ഹാസ്യനടൻ എന്ന വിശേഷണത്തിനപ്പുറം, പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കിയ അഭിനേതാവ് കൂടിയാണ് അദ്ദേഹം. അഭിനയം കൊണ്ട് എല്ലാ തലമുറയിൽ പെട്ടവർക്കും പരിചിതനായ നടൻ ആയിരുന്നു സലിം കുമാർ. സോഷ്യൽ മീഡിയ കാലത്ത് ഏറ്റവു...
സുഹൃത്തിൻ്റെ മയ്യിത്ത് കാണാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
Obituary

സുഹൃത്തിൻ്റെ മയ്യിത്ത് കാണാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: മൃതദേഹം കാണാനെത്തിയ സുഹൃത്ത് കുഴഞ്ഞ് വീണു മരിച്ചു. ഊരകം കുന്നത്ത് ആണ് സംഭവം. പറമ്പിൽ മൊയ്തീൻ(82)ആണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ മരണ പ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ഖബറക്കത്തിന് പള്ളിയിലേക്ക് എടുക്കുന്ന വെള്ളിയാഴ്ച രാവിലെ എട്ടിന് മരണപ്പെട്ടയാളുടെ വീട്ടിലേക്ക് എത്തിയ വള്ളിക്കാടൻ ച്രാലിൽ ) അയമു ഹാജി (75 ) ആണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വേങ്ങര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും സുഹൃത്തുക്കളാണ്. ഇരുവരുടേയും മൃതദേഹം അഞ്ചുപറമ്പ് പുളിക്കൽ പറമ്പ് ജുമാ മസ്ദിൽ ഖബറടക്കി. ഭാര്യ : കദിയാമു ആണ് മൊയ്തീൻ്റെ ഭാര്യ.മക്കൾ: സുബൈർ,കുഞ്ഞിപ്പോക്കർ,അബ്ദുസ്സലാം,അമീർ,നൗഫൽ, നുസൈബ.മരുമക്കൾ: ശിഹാബ് കോട്ടയിൽ, ഫാത്തിമ,ഹാജറ,ജസീല. വള്ളിക്കാടൻ (ചാലിൽ ) അയമു ഹാജി ( സിപി ഐ _ എം ഊരകം കുന്നത്ത് ബ്രാഞ്ച് അംഗമാണ്)ഭാര്യ : ബിയ്യുമ്മ . മക്കൾ : അബ്ദുൾ സലാം ,അബ്ദുൾ സത്താർ, ഷംസു, ഷരീഫ് സക്കീന, സുലൈഖ...
കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു
Obituary

കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ അബ്ദു അന്തരിച്ചു

വള്ളിക്കുന്ന് കൊടക്കാട് പടിഞ്ഞാറേ പീടിയേക്കൽ പി പി അബ്ദു (73) അന്തരിച്ചു.ഭാര്യ, പരേതയായ നഫീസ. മക്കൾ: സുബൈദ, യൂസുഫ്, റഫീഖ്, നസീർ, യാസർ അറഫാത്ത്, റജീന.
കൊടിഞ്ഞി പനക്കൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി പനക്കൽ ബീരാൻകുട്ടി ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് റോഡ് സ്വദേശി പരേതനായ പനക്കൽ കുഞ്ഞിപോക്കർ ഹാജി മകൻ പനക്കൽ ബീരാൻകുട്ടി ഹാജി (74) അന്തരിച്ചു. കബറടക്കം ഇന്ന് വ്യാഴം 11.30 ന് കൊടിഞ്ഞി പള്ളിയിൽ.ഭാര്യ മറ്റത്ത് ആയിഷ.മക്കൾ, ഹനീഫ, അയ്യൂബ്, ജാഫർ, അസ്മാബി, ആരിഫ, ഫാത്തിമ.മരുമക്കൾ: നസീബ , റാഷിദ ,മുഹ്സിന, കുഞ്ഞിമോൻ , ഖാലിദ്, ഖലീൽ.
പുകയൂർ സ്വദേശി പി സി ഹർഷിൻ ഹനായ് അന്തരിച്ചു
Obituary

പുകയൂർ സ്വദേശി പി സി ഹർഷിൻ ഹനായ് അന്തരിച്ചു

എ ആർ നഗർ :പുകയൂർ പൂളക്കൽ ചാലിലകത്ത് നൂറുൽ ഹമീദിൻ്റെയും കൊളക്കാടൻ ഹസീനയുടെയും മകൻ ഹർഷിൻ ഹനായ് (19) അന്തരിച്ചു. വെളിമുക്ക് ക്രസൻ്റ് സ്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. മാതാപിതാക്കൾ ഹജ്ജ് കർമ്മത്തിനായി സൗദിലാണ്.തിരിച്ചെത്തിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് പൊറ്റാണിൽ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.സഹോദരങ്ങൾ : ഹനാൻ അബ്ഷാർ (ബിസിനസ്)ഹർഷ ഹമീദ്വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂൾ, വെളിമുക്ക് ക്രസൻ്റ്ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വവിദ്യാർത്ഥിയാണ്...
കൊടിഞ്ഞി പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു
Obituary

കൊടിഞ്ഞി പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ പുല്ലാണി വിനീത ടീച്ചർ (63) അന്തരിച്ചു. തൃക്കുളം എ.എം.എൽ.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്.​ഭർത്താവ്: പി. ജ്യോതി കുമാർ (തിരൂർ ജില്ലാ ആശുപത്രി റിട്ട. സ്റ്റോർ സൂപ്രണ്ട്)​മക്കൾ: ഡോ. മനീഷ (കാനഡ), മഹേഷ്(എഞ്ചിനിയർ യു.കെ)​മരുമക്കൾ: ചാർലി(കാനഡ), കൃഷ്‌ണ ശ്രീ(യു.കെ)സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ...
തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു
Obituary

തലപ്പാറ കെ കെ ഫാത്തിമ അന്തരിച്ചു

മൂന്നിയൂർ : തലപ്പാറ പള്ളിയാളിൽ താമസിക്കുന്ന പരേതനായ കഴുങ്ങും തോട്ടത്തിൽ അഹമ്മദ് ഹാജിയുടെ ഭാര്യ കെ കെ ഫാത്തിമ്മ 78 മരണപ്പെട്ടു, മക്കൾ ഷറഫുദ്ധീൻ (സൗദി)സുബൈദ, ഉമ്മുകുൽസു , മരുമക്കൾ, ഹംസ പൂച്ചോലമാട് അഷറഫ് കരുമ്പിൽ മൈമൂന സഹേദരങ്ങൾ അഹമ്മദ് ഹാജി, പരേതനായ കെ. കെ മൂസ്സ (മുൻ ഏ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ജനാസ നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് മസ്ജിദിൽ...
മൂന്നിയൂർ സ്വദേശിയെ ബംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മൂന്നിയൂർ സ്വദേശിയെ ബംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി കുളത്തിൽ പള്ളിയാളി ഹസൻ ഹാജിയുടെ മകൻ ഖലീൽ (42) ആണ് ബംഗളൂരുവിൽ മരിച്ചത്. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവർ ആയിരുന്നു. കാറിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉമ്മ സഫിയ.സഹോദരങ്ങൾ : ഫാസിൽ, സജാദ്, ജൈസൽ. മൂന്ന് മക്കളുണ്ട്....
പിഎംഎ സമീർ എംഎൽഎയുടെ ഭാര്യമാതാവ് ഹഫ്‌സ അന്തരിച്ചു
Obituary

പിഎംഎ സമീർ എംഎൽഎയുടെ ഭാര്യമാതാവ് ഹഫ്‌സ അന്തരിച്ചു

തിരൂരങ്ങാടി : താഴെ ചേളാരി ചരിസ്മയിൽ താമസിക്കുന്ന വയലിലകത്ത് ഹഫ്സ (68) അന്തരിച്ചു. ഭർത്താവ്, കോലാക്കൽ മൂസക്കോയ. മക്കൾ : നവാബ്ജാൻ, നബീൽ, നജ്‌വ, നബ. മരുമക്കൾ : പി എം എ സമീർ എംഎൽഎ, ജസീൽ കൊടുവള്ളി (ബിസിനസ്, റിയാദ്), ഡോ. ഷബീബ ( അധ്യാപിക, മലബാർ കോളജ്, വേങ്ങര), ഡോ. ബുഷ്റ (കെ എസ് എഫ് ഇ ചെമ്മാട്). ജനാസ നമസ്കാരം ഇന്ന് രാത്രി 8 മണിക്ക് പടിക്കൽ ജുമാമസ്ജിദിൽ. കൊണ്ടോട്ടി ബ്ലോക്ക് മെമ്പർ വി എ ലത്തീഫിൻ്റെ സഹോദരിയാണ് പരേത....
പഴയകാല ആധാരമെഴുത്തുകാരൻ കുന്നുംപുറത്തെ മൊയ്തീൻ കുട്ടി ഹാജി അന്തരിച്ചു
Obituary

പഴയകാല ആധാരമെഴുത്തുകാരൻ കുന്നുംപുറത്തെ മൊയ്തീൻ കുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ കുന്നുംപുറം  ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌തീൻ കുട്ടി ഹാജി (84) നിര്യതനായി.പരപ്പനങ്ങാടി, ചെമ്മാട്, വേങ്ങര സ്ഥലങ്ങളിൽ ആധാരമെഴുത്ത് കാരനായിരുന്നു. ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹി, കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസ ആദ്യകാല കമ്മിറ്റി ജനറൽ സെക്രട്ടറി,കേരള മുസ്‌ലിം ജമാഅത് കൊടക്കല്ല് യൂണിറ്റ് അംഗം,   കോണ്ഗ്രസ് വാർഡ്‌ പ്രസിഡന്റ്  എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ :റുഖിയ ഹജ്ജുമ്മ.മക്കൾ :ഹനീഫ ( ആധാരം എഴുത്ത് വേങ്ങര ) ഫൈസൽ ( ജനത സ്റ്റീൽ എടരിക്കോട് ), മുജീബ് ( പി കെ ജ്വല്ലറി കുന്നുംപുറം ) ശുഹൈബ് (ആധാരം എഴുത്ത് )ഉബൈദ് ( ആധാരം എഴുത്ത് ചെമ്മാട്.)ആരിഫ, അസ്മാബി.മരുമക്കൾ : അബ്ദുസ്‌ലാം പുള്ളാട്ട് ( അച്ഛനമ്പലം ) പരേതനായ പുളിക്കൽ അബ്ദുൽ ഹമീദ് ( തോട്ടശ്ശേരിയറ )സഹോദരങ്ങൾ: പരേതരായ മാനു ഹാജി കോഴിച്ചെന, അബ്ദു മുസ്‌ലിയാർ, ഫാത്തിമ, കുഞ്ഞാമി,ആഇശ, പരേതരായ പി...
ഭർതൃ വീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി
Obituary

ഭർതൃ വീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി

കാസർകോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കി. ചെങ്കള ചർളടുക്ക സ്വദേശി അബ്ബാസിൻ്റെ മകൾ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് സുഫൈദയ്ക്ക് ഈ ഗതികേടുണ്ടായത്. സംഭവത്തില്‍ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും സുഫൈദയുടെ ഭർത്താവ് പാണലം സ്വദേശി ആദിലിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്തു വരികയുമാണ്. കുടുംബം നല്‍കിയ സ്വർണാഭരണങ്ങളും മഹറായി ലഭിച്ച മാലയുമടക്കം ഭർത്താവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സുഫൈദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ സുഫൈദയെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടില്‍ വലിയ തർക്കം നടന്നിരുന്നു. അന്ന് സുഫൈദ...