ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി ; മാതാപിതാക്കള്‍ അറസ്റ്റില്‍, വിവരം പുറത്തറിഞ്ഞത് അജ്ഞാതന്റെ കത്തിലൂടെ
ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ താനെയില്‍ ആണ് മനുഷ്യ മനുസാക്ഷിയെ നടക്കിയ സംഭവം ഉണ്ടായത്. പിതാവ് ജാഹിദ് ഷെയ്ഖ് (38) ഭാര്യ നൂറമി (28) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് 18നാണ് ക്രൂര കൊലപാതകം നടന്നത്. എന്നാല്‍ സംഭവം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പൊലീസിന് ഒരു അജ്ഞാതന്‍ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി.
തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം അഴുകിയ നി...