വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1991 മുതൽ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീൻ.
1944 ഡിസംബറിൽ കോഴിക്കോട് കൂടാരപ്പുരയിൽ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹൈസ്ക്കുൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.
1980ൽ മലബാർ ചോംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1984ൽ വ്യാവസായ ഏ...