Tuesday, September 29

Other

Other

ഇന്റർനാഷണൽ ഡേ ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ് സഘടിപ്പിച്ചു

തിരുരങ്ങാടി: ഇന്റർനാഷണൽ ഡേ  ഫോർ വിമൻസ് ആൻഡ് ഗേൾസ് ഇൻ സയൻസ്  എന്ന ദിനത്തോട് അനുബന്ധിച്ചു പി എസ് എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റ്  വിദ്യാർത്ഥികൾക് വേണ്ടി ഇന്ററക്റ്റീവ് സെക്ഷൻ  സംഘടിപ്പിച്ചു. എൻ എസ് എസ് വളണ്ടിയർ  അർഷഹ് ടിപി സ്വാഗത പ്രസംഗം നിർവഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ dr. ഷബീർ  സാർ  പരിപാടിയുടെ അധ്യക്ഷo  വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ അസീസ് സാർ പരിപാടി ഉദ്ഘാടനം ചെയ്തു.  മുഖ്യ അതിഥി  ആയി  എത്തിയ WOS-A FELLOWSHIP AWARD HOLDER,FATHIMA SHIRIN SHANA  വിദ്യാർത്ഥികളുമായി സംവദിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT പ്രിൻസിപ്പൽ മെമ്മോന്റോ നൽകി  ആദരിച്ചു. സ്ത്രീ സാനിധ്യം എല്ലാ മേഖലയിലും ഉയർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സയൻസ് റിസർച്ച് മേഖലകളിലേക്കും  അതിനപ്പുറത്തെക്കുമുള്ള സ്ത്രീ മുന്നേറ്റത്തിനെ കുറിച്ചും,അവസരങ്ങളെ  കുറിച്ചും അ...
എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും
Other

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി ...
ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
Other

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

നിലമ്പൂർ: പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് രാവിലെകുട്ടിയെ കാണാതായതിനേ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു, മൃതദേഹം നിലമ്പൂർ ഹോസ്പിറ്റലിൽ...
നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു;  ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി
Other

നാട്ടിലെ മുസ്ലിം കാരണവർ മരിച്ചു; ഉത്സവഘോഷം വേണ്ടെന്ന് വെച്ച് ക്ഷേത്ര കമ്മിറ്റി

തിരൂര്‍: ബാൻഡ് വാദ്യവും ചെണ്ടമേളവുമായി ക്ഷേത്രോൽസവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചതിനെ തുടര്‍ന്ന് ഉത്സവം റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ആഘോഷങ്ങളാണ് മരണത്തെ തുടര്‍ന്ന് ഒഴിവാക്കിയത്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ക്ഷേത്രത്തിലെത്തിയവരും പങ്കുചേര്‍ന്നു. ആഘോഷത്തിനായി ബാന്‍ഡുമേളവും ശിങ്കാരിമേളവും മറ്റ് കലാരൂപങ്ങളും ഒരു്ക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം വേണ്ടെന്ന് വെ്ച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തിന് മുമ്പ് ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു...
Other

നൂറയ്ക്ക് കേരള കോൺഗ്രസ് (എം)ൻ്റെ അനുമോദനം

പെരുവള്ളൂർ: പേപ്പർ ക്രാഫ്റ്റിൽങ്ങിൽ 2 മിനിറ്റ് 30 സെക്കന്റ് സമയത്തിനുള്ളിൽ ഏറ്റവും ചെറിയ പേപ്പർ ചിത്രശലഭം ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ കെ.ടി നൂറയെ കേരള കോൺഗ്രസ് (എം) അനുമോദിച്ചു. പാർട്ടി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് നിസാർ കൂമണ്ണ സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ കൂർമത്ത്, കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് എം. ഫവാസ്, കേരള കോൺഗ്രസ് (എം) നേതാക്കളായ ഉണ്ണി, സുരേഷ്, കെ.ടി നൗഷാദ് സംബന്ധിച്ചു....
ചേ​റാ​ട് കുർമ്പാച്ചി മ​ല​യി​ൽ കുടുങ്ങിയ​യാ​ളെ കണ്ടെ​ത്തി
Other

ചേ​റാ​ട് കുർമ്പാച്ചി മ​ല​യി​ൽ കുടുങ്ങിയ​യാ​ളെ കണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചേ​റാ​ട് കുർമ്പാച്ചി മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​ത്രി 7.10ന് ​മ​ല​യു​ടെ മു​ക​ളി​ൽ മൂ​ന്ന് ലൈ​റ്റു​ക​ൾ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൂടുതൽ പേർ ഉണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ക​ഴി​ഞ്ഞ ദി​വ​സം ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം...
കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു
Other

കണ്ണൂരില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു

സംഭവം വിവാഹ വീട്ടിലെ തർക്കത്തിന് ശേഷം കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബ് പൊട്ടി ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ ഹേമന്ത്, അരവിന്ദ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി ചിതറിയനിലയിലാണ്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി ...
മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു  മുന്നോടിയായുള്ള മാർഗ്ഗരേഖ
Other

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ

· പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.  മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.  ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമ...
നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Other

നഗരസഭയിലെ ഫോൺ വിവാദം: സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

സി.പി.ഐ, എ.ഐ.വൈ.എഫ് സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തിരൂരങ്ങാടി: നഗരസഭക്കകത്ത് വെച്ച് മുൻ കൗൺസിലറും സി.ഡി.എസ് മെമ്പറുമായ കെവി.മുംതാസിനെ കോൺഗ്രസിന്റെ നഗരസഭ കൗൺസിലർ അലി മോൻ തടത്തിൽ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കാതെ തിരൂരങ്ങാടി സി.ഐ എം.പി സന്ദീപ് കുമാർ പ്രതിയെ സംരക്ഷിക്കുന്നെന്നും എസ്.എച്ച്.ഒ അഴിമതിയും സ്വജന പക്ഷ പാതവും തുടരുകയാണെന്നു ആരോപിച്ചു എ.ഐ.വൈ.എഫ് - സി.പി.ഐ സംയുക്താഭിമുഖ്യത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം 4 മണിക്ക് അക്രമത്തിനിരയായ മുംതാസ് സ്റ്റേഷനിൽ എത്തിയ പരാതി പറഞ്ഞ സാഹചര്യത്തിൽ നിർബദ്ധ പൂർവ്വം അവിടെ ഉണ്ടായിരുന്ന പോലീസുകാർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നത്രെ.8 മണി പിന്നിട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പോലീസ് നടപട...
തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി
Other

തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതിക്ക് 9 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലാണ് പദ്ധതി തിരൂരങ്ങാടി മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 9 കോടി രൂപയുടെ അനുമതിയായി…തിരൂരങ്ങാടി തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 9 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ. പി.എ മജീദ് എം. എൽ. എ അറിയിച്ചു. നഗരസഭകൾക്കുള്ള നഗര സഞ്ചയം എന്ന കേന്ദ്രസർക്കാർ പദ്ധതിയിലാണ് തുക അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തിക്കായി 5 കോടി രൂപയും, തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ളപദ്ധതിയുടെ തുടർ പ്രവർത്തിക്കായി 4 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.നേരത്തെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കുകയും, ഈ പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ റോഡ് പുരുദ്ധാരണത്തിനു 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ്, കിണർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയ...
Other

പിൻവലിച്ച 500 രൂപയുടെ നോട്ടുകെട്ട് നഗരസഭയുടെ മാലിന്യത്തിൽ

മഞ്ചേരി ∙ പിൻവലിച്ച 500 രൂപയുടെ 50,000 രൂപ മതിക്കുന്ന നോട്ടുകെട്ട് നഗരസഭാ മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഹരിതകർമസേന വൊളന്റിയർമാർക്കാണ് ലഭിച്ചത്. അടുത്ത ദിവസം പൊലീസിനു കൈമാറുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഹരിത കർമസേന വയപ്പാറപ്പടി വാർഡിൽനിന്നു ശേഖരിച്ച മാലിന്യം പയ്യനാട് മെറ്റീരിയൽ കലക്‌ഷൻ സെന്ററിൽ (എംസിഎഫ്) കൊണ്ടുപോയി തരം തിരിച്ചപ്പോഴാണ് ചാക്കിൽ നിന്ന് നോട്ടുകൾ താഴെ വീണത്. വൊളന്റിയർമാർ സേനാ ഓഫിസിലേക്കു കൈമാറി. ഒരു ബാങ്കിൽ വിവരം അറിയിച്ചെങ്കിലും പിൻവലിച്ച നോട്ട് എടുക്കില്ലെന്ന് അറിയിച്ചതോടെയാണ് പൊലീസിന് കൈമാറുന്നത്. ഒരു വർഷം മുൻപ് മാലിന്യത്തിൽനിന്നു സ്വർണാഭരണം ലഭിച്ചത് പിന്നീട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയിരുന്നു....
Other

ഭിന്നശേഷി വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ ‘ലീപ് ടു ലൈഫ്’ പദ്ധതിയുമായി ഗ്രീൻട്രാക്ക്

തിരൂരങ്ങാടി നഗരസഭ പരിധിയില ഭിന്നശേഷി വിദ്യാർഥികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ചെമ്മാട് സി കെ നഗർ ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ (Green Track Cultural Centre) എല്ലാ ആഴ്ചകളിലും ഒരു ദിവസം രണ്ടു മണിക്കൂർ സമയം ചെമ്മാട് ലൂപ്പി ലോഞ്ച് ടെർഫിൽ വെച്ച് ലീപ് റ്റു ലൈഫ് (LEAP TO LIFE) ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. LEAP TO LIFE ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 12 ശനി ഉച്ചക്ക് ശേഷം 3:30ന് ചെമ്മാട് ലൂപ്പി ലോഞ്ച് ടർഫിൽ ബഹുമാനപ്പെട്ട തിരൂങ്ങാടി നിയോജകമണ്ഡലം MLA കെ പി എ മജീദ് നിർവഹിക്കും. പാരാ ആംപ്യൂട്ടി ഫുട്‌ബോൾ ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷഫീഖ് പാണക്കാടൻ മുഖ്യാതിഥിയായി പങ്കെടുക്കും,തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റ...
തിരൂരങ്ങാടി നഗരസഭയിൽ  യുവ കൗണ്സിലറും മുൻ വനിത കൗണ്സിലറും തമ്മിൽ ഫോൺ വിവാദം
Other

തിരൂരങ്ങാടി നഗരസഭയിൽ യുവ കൗണ്സിലറും മുൻ വനിത കൗണ്സിലറും തമ്മിൽ ഫോൺ വിവാദം

തിരൂരങ്ങാടി നഗരസഭയിൽ മൊബൈൽ ഫോണിനെ ചൊല്ലി വിവാദം. യൂത്ത് കോണ്ഗ്രസ് നേതാവായ കൗണ്സിലർ അലി മോൻ തടത്തിലിന്റെ കാണാതായ ഫോണിനെ ചൊല്ലിയാണ് നഗരസഭയിൽ പുതിയ വിവാദം ചൂടുപിടിച്ചിരിക്കുന്നത്. അലി മോൻ തടത്തിലും മുൻ കൗണ്സിലറും സി ഡി എസ് അംഗവുമായ സിപിഐ യിലെ കെ വി മുംതാസും തമ്മിലുള്ള തർക്കത്തിൽ പോലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എ ഐ വൈ എഫ്. ഇന്ന് മുന്സിപാലിറ്റിയിൽ നടന്ന സി ഡി എസ് പരിപാടിക്കിടെ മുംതാസിന് ഫോൺ വീണു കിട്ടിയിരുന്നു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴന്റെ നിർദേശ പ്രകാരം കൈവശം വെച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് അലിമോൻ വിളിച്ചു. ഇത് ആരാണെന്ന് ചോദിച്ചത് അലിമോന് ഇഷ്ടപ്പെട്ടില്ലെന്നും ആള് ആരാണെന്ന് അറിഞ്ഞാലെ നീ ഫോൺ തരൂ എന്ന് ചോദിച്ചു അസഭ്യം പറഞ്ഞതായും സ്ത്രീത്വത്തെ അവഹേളിച്ചതായും മുംതാസ് പറയുന്നു. എന്നാൽ കളഞ്ഞു പോയ ഫോണിലേക്ക് വിളിച്ച് എന്റേതാണ് എന്നു പറ...
പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കാൻ തുടങ്ങി
Other

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കാൻ തുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്...
വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു
Other

വ്യാപാരി നേതാവ് ടി. നസറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീൻ. 1944 ഡിസംബറിൽ കോഴിക്കോട് കൂടാരപ്പുരയിൽ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹൈസ്ക്കുൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. 1980ൽ മലബാർ ചോംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1984ൽ വ്യാവസായ ഏ...
ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു
Other

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍...
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും
Other, university

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും. ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കി...
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം
Other

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ രണ്ട് പേരെയും നഷ്ടമായ കുട്ടികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ പി.എം കെയര്‍ മുഖേന 10 ലക്ഷം രൂപയും  സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ഒറ്റ തവണ മൂന്ന് ലക്ഷം രൂപയും 18 വയസ് വരെ മാസം 2,000 രൂപയുമാണ്  ധനസഹായം നല്‍കുന്നത്. കോവിഡ് മൂലം രക്ഷിതാക്കള്‍ രണ്ടു പേരും മരണപെട്ടവര്‍ക്കും രക്ഷിതാക്കളില്‍ ഒരാള്‍ കോവിഡ് മൂലവും മറ്റൊരാള്‍ അല്ലാതയും മരണപ്പെട്ടവര്‍ക്കും ഈ സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ട്. അപേക്ഷയോടെയൊപ്പം ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച കോവിഡ് മരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് കൂടെ ഉള്ളടക്കം ചെയ്യണം. കോവിഡ് ബാധിക്കുകയും എന്നാല്‍ റിസള്‍ട്ട് നെഗറ്റീവായതിനു ശേഷം ഒരു മാസത്തിനകം കോവിഡാനന്തര അസുഖങ്ങള്‍ മൂലം മരണപെട്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. കുട്ടിയുടെയും മരണപ്പെട്ട രക്ഷിതാക...
വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം
Other

വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം

വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 2022-23 ലെ ബജറ്റിന് മുന്നോടിയായി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത്, ജലവിഭവ വകുപ്പ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ബി.എം ആന്‍ഡ്  ബി.സി ചെയ്യുന്നതോടൊപ്പം തേര്‍ക്കയം പാലം, ആട്ടീരിപ്പാലം എന്നിവ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശിക്കും. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്കായി മമ്പുറം പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മാണം, ഒതുക്കുങ്...
പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു
Other

പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

പരപ്പനങ്ങാടി: പ്രമുഖചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. ഇന്ന് വൈകുന്നേരം സ്വവസതിയിലായിരുന്നു അന്ത്യം. സാംസ്‌കാരിക വിമര്‍ശകനും ഗ്രന്ഥകാരനുമാണ് ഡോ. എം ഗംഗാധരന്‍. ഏറ്റവും നല്ല വിവര്‍ത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി. പി കെ നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനനം. 1954 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്‌സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശാ...
Other

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈമാസം 28 മുതൽ സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനമായി. എന്നാൽ ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാൻ അനുവദിക്കു. ഇതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരാനും തീരുമാനമായി....
Other

കെ.വി.റാബിയയുടെ ജീവചരിത്രം ഇതര ഭാഷകളിലേക്കും

തിരുരങ്ങാടി: പത്മശ്രി കെ.വി. റാബിയയുടെ ജീവചരിത്രമായ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്‌' എന്ന പുസ്തകം ഇംഗ്ലീഷ്, അറബി ഭാഷകളിൽ കുടി പുറത്തിക്കാൻ കെ.വി. റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് തിരുമാനിച്ചു. വിവർത്തനം പൂർത്തിയായഇംഗ്ലീഷ് പതിപ്പാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കുക. കോഴിക്കോട് സർവ്വകലാശാലയുംതുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാലയുംറാബിയയുടെ ജീവചരിത്രം ഇതിനകം തന്നെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കിയിട്ടുണ്ട്.ഇതുപോലെ കേരളത്തിലെ മറ്റു സർവ്വകലാശാലകളിലും പത്മശ്രി കെ.വി.റാബിയയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടു.ഇംഗ്ലീഷ്, അറബി വിവർത്തനങ്ങൾ പുറത്തിറങ്ങുന്നതോടെ ദേശീയ, അന്തർദേശീയ സർവ്വകലാശാലകളിലുംപുസ്തകം പരിഗണിക്കപെടും. കെ.വി. റാബിയയുടെ വസതിയിൽ ചേർന്ന ഫൗണ്ടേഷൻ ട്രസ്റ്റ് യോഗത്തിൽ ട്രസ്റ്റ് ചെയർപേഴ്സൺ കുടിയായ പത്മശ്രി കെ.വി. റാബിയ അദ്ധ്യക്ഷത വഹിച്ചു...
കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ കസേരയില്ല, രോഗിയുടെ വക താലൂക്കാശുപത്രിയിലേക്ക് കസേരകൾ നൽകി
Other

കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ കസേരയില്ല, രോഗിയുടെ വക താലൂക്കാശുപത്രിയിലേക്ക് കസേരകൾ നൽകി

തിരൂരങ്ങാടി: രോഗിയെ പരിചരിക്കുന്നവർക്ക് ഇരിക്കാൻ കസേരയില്ലാത്തത് അനുഭവിച്ചറിഞ്ഞ രോഗി താലൂക്ക് ആശുപത്രിയിലേക്ക് കസേരകൾ നൽകി. ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ് പള്ളിക്കൽ സ്വദേശി എം അബ്ദുറഹ്മാൻ(65) ആണ്കസേരകൾ നൽകിയത്.കൊവിഡിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുറഹ്മാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അഞ്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്നെങ്കിലും വാർഡിൽ കസേരകളുടെ കുറവ് രോഗികളെയും കൂടെ നിൽക്കുന്നവരെയും വലച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയതോടെ അബ്ദുറഹ്മാൻ ആശുപത്രി സൂപ്രണ്ടിനോട് കാര്യം സൂചിപ്പിക്കുകയും പതിനഞ്ച് കസേരകൾ ഉടനെത്തന്നെ സ്വന്തം പണം മുടങ്ങി ആശുപത്രിക്ക് വാങ്ങി നൽകുകയായിരുന്നു.പള്ളിക്കൽ ബസാറിൽ തെരുവിൽ ശർക്കര ജിലേബി വിൽപനക്കാരനാണ് അബ്ദുറഹ്മാൻ.കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങി. കോർഡിനേറ്റർ ഹംസകുട്ടി ചെമ്മാട്, വി മൊയ്തീൻഹാജി തിരൂരങ്ങാടി, സാലിഹ് മേ...
കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കൾ
Other

കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കൾ

തിരൂരങ്ങാടി: നിരന്തരം തേടിയെത്തിയ പരീക്ഷണങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച് ഉന്നതങ്ങൾ കൈവരിച്ച പത്മശ്രീ കെ വി റാബിയക്ക് പ്രാർഥനാ വചനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളെത്തി. ഏത് വിധ പ്രയാസ ഘട്ടങ്ങളിലും പുരസ്കാരം ലഭിക്കുമ്പോഴും ഇസ് ലാമിക മൂല്യങ്ങൾ കൈവിടാൻ താൻ തയ്യാറല്ലെന്ന് റാബിയ പറഞ്ഞു. സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശത്തിൽ അടിയുറച്ച് ജീവിക്കുക എന്നതും തികഞ്ഞ മത വിശ്വാസിയായി മരിക്കുക എന്നതുമാണ് തൻ്റെ അന്ത്യാഭിലാഷമെന്നും റാബിയ പറഞ്ഞു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടേയും സുന്നി സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-വൈജ്ഞാനിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.സംഘടനാ നേതാക്കൾ റാബിയക്കും റാബിയയുടെ കുടുംബത്തിൽ നിന്ന് ഈയിടെയായി മരണപ്പെട്ടവരുടെ പരലോക ഗുണത്തിനും വേണ്ടി പ്രത്യേകം പ്രാർഥന നടത്തുകയും പ്രസ്ഥാനത്തിൻ്റെ ഉപഹാരമായി ഗ്രന്ഥങ്ങളും മറ്റും ന...
Other

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ വിടവാങ്ങി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (93) അന്തരിച്ചു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി  30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. 1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട ...
Other

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ. അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌ തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കരുതണം. മത്സരപരീക്ഷകള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്‌ എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും. അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍, വ്യവസായ സ്‌ഥാപനങ്ങള്‍, മറ്റ്‌ സ്‌ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാം. രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്‌തികള്‍ എന്നിവര്‍ക്ക്‌ മതിയായ രേഖകളുടെ യാത്രയാകാം. ദീര്‍ഘ ദൂര ബസ്‌ യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള...
Other

ഗ്രീന്‍ഫീല്‍ഡ് പാത: മലപ്പുറത്ത് ഭൂമിയേറ്റെടുക്കല്‍ ഉടൻ ആരംഭിക്കും

45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതക്ക് മലപ്പുറം ജില്ലയിൽ 238.36 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളം-സേലം,പനവേല്‍-കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അവസാനിക്കുന്ന പുതിയ നാലുവരി പാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. പാതയുടെ 52.97 കിലോമീറ്റര്‍ ഭാഗം  കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇത് യഥാക്രമം 6.6 കി.മി, പാലക്കാട് 61.43 കി.മി എന്നിങ്ങനെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്...
വാഹന പരിശോധനക്കിടെ വനിത എസ്‌ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി
Other

വാഹന പരിശോധനക്കിടെ വനിത എസ്‌ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ വന്ന ഷെറിൽ എസ്.ഐ.യോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ എസ്.ഐ.യും സംഘവും ജീപ്പിൽ ഷെറിലിനെ പിന്തുടർന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
Other

30 വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി സാക്ഷരത യജ്‌ഞം പ്രവർത്തകർ റാബിയയെ തേടിയെത്തി

തിരൂരങ്ങാടി : മുപ്പത് വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി വീണ്ടും റാബിയയെ തേടി പഴയ കാല സാക്ഷരതാ പ്രവർത്തകരെത്തി.1990 ജൂണിൽ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരതാ യജ്ഞം നാടിൻ്റെ മാത്രമല്ല കെ.വി. റാബിയുടെ കൂടി വിധി മാറ്റി എഴുതി. വീൽചെയറിൽ എത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ തിരൂരങ്ങാടിക്ക് മാത്രമല്ല നാടിന് ഒന്നാകെ മാതൃകായി. ഒന്നാം ഘട്ട സാക്ഷരതയിൽ എഴുത്തും വായനയും സ്വായത്ത മാക്കിയ തന്റെ പഠിതാക്കൾക്ക് രണ്ടാം ഘട്ടത്തിൽ ബോധവല്കരണവും തൊഴിൽ പരിശീലനവും നൽകി അവരെ സ്വാശ്രയ ശീലരാക്കാൻ റാബിയക്ക് സാധിച്ചു . അക്കാലത്തു പുതിയ റോഡ്, വൈദ്യുതി , തൊഴിൽ പരിശീലന കേന്ദ്രം എന്നിവ എല്ലാം റാബിയയുടെ നേതൃത്വത്തിൽ ആണ് ഗ്രാമത്തിൽ എത്തിയത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡിന് സർക്കാർ നൽകിയ പേര് അക്ഷര റോഡ് എന്നായിരുന്നു. ജില്ലാ കലക്ടർ കുരുവിള ജോണിന്റെ ഇടപെടലുകളും സാക്ഷരത പ്രവർത്തകരുടെ പരിശ്രമവും നാട്ടുക്കാരുടെ സഹകരണവുമാണ് ഇത്ത...
Other

കോവിഡ് മരണാനന്തര ധനസഹായം: ജില്ലയില്‍ വിതരണം ചെയ്തത് 16 കോടി

ജില്ലയില്‍ കോവിഡ് മരണാനന്തര ധനസഹായ പദ്ധതി പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇതുവരെ 16.65 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. 3,014 അപേക്ഷകര്‍ക്കാണ് തുക കൈമാറിയത്. കോവിഡ് മരണാനന്തര ധനസഹായത്തിനായി ഇതുവരെ 3,714  അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. ഇതില്‍ 3,444 അപേക്ഷകള്‍ അംഗീകരിച്ചു. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് 113 അപേക്ഷകള്‍ തള്ളി. മറ്റു അപേക്ഷകളിന്മേല്‍ നടപടികള്‍ തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതമാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നത്. കോവിഡ് മരണ ധനസഹായത്തിനായി  www.relief.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് അല്ലെങ്കില്‍ അപ്പീല്‍ മുഖാന്തരം എ.ഡി.എമ്മില്‍ നിന്നു...