Thursday, September 18

Other

Other

സ്റ്റുഡന്റ് പോലീസിന് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാകില്ല; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

വിദ്യാർത്ഥിനിയുടെ ഹരജിയിലാണ് നടപടി സ്റ്റുഡന്റ് പോലീസിന് ഹിജാബും സ്കാർഫും ഫുൾസ്ലീവ് വസ്ത്രവും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാർത്ഥിനിയുടെ ഹരജിയെ തുടർന്നാണ് ഉത്തരവ്. ഹിജാബും സ്കാർഫും ഫുൾസ്ലീവ് വസ്ത്രവും സ്റ്റുഡന്റ് പോലീസിന്റെ ഭാഗമാക്കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഭരണഘടനാപരമായി ഇത്തരം സേനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അനുവാദമുണ്ട്. സ്റ്റുഡന്റ് പോലീസ് സേനയിൽ ചേരണമെന്നത് നിർബന്ധമുള്ള കാര്യവുമല്ല. മതപരമായ വേഷങ്ങൾ സേനയുടെ ഭാഗമാക്കിയാൽ അത് സേനയുടെ മതേതരത്വത്തെ ബാധിക്കും. മാത്രമല്ല, മറ്റുസേനകളിലും ഇതേ ആവശ്യങ്ങൾ ഉയരുമെന്നും ഈ സാഹചര്യത്തിൽ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാനാകില്ലെന്നും ഉത്തരവിൽ പറയ...
Other

സ്ത്രീകളുടെ വിവാഹപ്രായം: പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സമസ്ത

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in എ...
Other

അംഗ പരിമിതി ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ് പത്മശ്രീ റാബിയ: മന്ത്രി അഡ്വ.കെ രാജൻ

പത്മശ്രീ തിളക്കത്തിലും നാടിന്റെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ മറക്കാതെ റാബിയ അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ തിരൂരങ്ങാടി  വെള്ളിലക്കാടിലെ വീട്ടില്‍  ബുധനാഴ്ച്ച  രാവിലെ 11.15 ഓടെ  മന്ത്രി എത്തി സംസ്ഥാന സർക്കാറിന് വേണ്ടി  റാബിയയെ ആദരിക്കുകയായിരുന്നു. 'സ്വപ്‌നങ്ങള്‍ക്കും ചിറകുകളുണ്ട് , എന്ന  റാബിയയുടെ  പുസ്തകം  അവർ മന്ത്രിയ്ക്ക് സമ്മാനിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്‌നമല്ലന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്ന് മന്ത്രി പറഞ്ഞു. കെ.വി റാബിയയുടെ പത്മശ്രീ പുരസ്കാര ലബ്ധി രാജ്യത്തിനാകെ അഭിമാനമാണ്. കെ.വി റാബിയയ്ക്ക് സർക...
Other

സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ ലീഗിന് തോൽവി,വിവാദം

ഇന്നലെ നടന്ന കുടുംബശ്രീ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് നിർദേശിച്ച സ്ഥാനാർഥിക്ക് കനത്ത തോൽവി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നന്നംബ്ര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന തേറാമ്പിൽ ആസിയയാണ് പരാജയപ്പെട്ടത്. ഇവർക്കെതിരെ മത്സരിച്ച കൈതക്കാട്ടിൽ ഷൈനി 16 വോട്ട് നേടി വിജയിച്ചു. ആസിയക്ക് 5 വോട്ട് മാത്രമാണ് ലഭിച്ചത്. എ ഡി എസ് തിരഞ്ഞെടുപ്പിൽ ലീഗിന് ഭൂരിപക്ഷം ലഭിച്ചിട്ടും സി ഡി എസ് തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഉണ്ടായത് ലീഗ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കോണ്ഗ്രസ്, എൽ ഡി എഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഷൈനി തിരഞ്ഞെടുക്കപ്പെട്ടത്. ലീഗിലെ ഒരു വിഭാഗവും സഹായിച്ചു എന്നാണ് അറിയുന്നത്. കുടുംബശ്രീയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന ആസിയ മുമ്പ് ഒന്നിലേറെ തവണ സി ഡി എസ് പ്രസിഡന്റ് ആയിട്ടുണ്ട്. 3 തവണ പഞ്ചായത്ത് അംഗമായിരുന്ന ഇവർ കഴിഞ്ഞ തവണ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ് ആയിരുന്നു. വനിത ലീഗ്. ഭാരവാഹി കൂടി ...
Other

അക്ഷരപുത്രി കെ.വി.റാബിയക്ക് ഇനി പത്മശ്രീയുടെ മൊഞ്ചും

തിരൂരങ്ങാടി: വീൽചെയറിലിരുന്ന് നാടിന് അക്ഷര വെളിച്ചം നൽകിയ സാക്ഷരത പ്രവർത്തക കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം. തീക്ഷ്ണമായ പരീക്ഷണങ്ങൾക്കിടയിലെ ചെറിയ സന്തോഷമാണ് പുരസ്കാരമെന്ന് റാബിയ പറഞ്ഞൂ. വലിയ പരീക്ഷത്തിലൂടെയും ജീവിത തീഷ്ണതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. കോവിഡ് കാലത്ത് തന്നെ നാല് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എനിക്ക് താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. എന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദുഖത്തില്‍ റബ്ബ് നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. ഇത് മതി മറന്ന് ആഘോഷിക്കാനില്ല. ജീവിത പരീക്ഷണത്തെ കരുത്തോടെ നേരിട്ടാല്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ അറിയാതെ തന്നെ എത്തിച്ചേരും റാബിയ പറഞ്ഞു.അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും നിരന്തരം ബന്ധപ്പെ...
Other

റോഡ് വികസനത്തിനായി പള്ളി മിനാരം പൊളിച്ചു മാറ്റുന്നു

റോഡ് വികസനത്തിനായി നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പ്രധാന ഭാഗങ്ങളും പൊളിച്ചു മാറ്റുന്നു. തലക്കടത്തൂർ ടൗൺ പള്ളിയുടെ മുൻവശത്തെ മിനാരവും മുന്നിലെ ചില ഭാഗങ്ങളുമാണു റോഡ് വികസനത്തിനായി പൊളിച്ചു കൊടുക്കുന്നത്. ഉയർത്തിയും വീതി കൂട്ടിയും ഉണ്ടാക്കുന്ന റോഡിന് വേണ്ട സ്ഥലത്തിനായാണു പള്ളിയും മിനാരവും പൊളിച്ചു നൽകുന്നത്. ഇതുവരെ തൊണ്ണൂറോളം പേർ ഇവിടെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. മിനാരം പൊളിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങുമെന്ന് മുതഅല്ലിം മണ്ഡകത്തിങ്ങൽ പൊക്കണത്ത് മുഹമ്മദ്കുട്ടി പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ ഇന്നു രാവിലെ സ്ഥലം സന്ദർശിച്ചു. നടപടിയെ പ്രശംസിച്ചു . തലക്കടത്തൂർ മുതൽ പൊന്മുണ്ടം വരെയുള്ള 6 കിലോമീറ്റർ ദൂരമാണ് റോഡ് നവീകരിക്കുന്നത്. ഇതിലൂടെ തിരൂർ – മലപ്പുറം പാതയിലെ തലക്കടത്തൂർ, വൈലത്തൂർ എന്നീ സ്ഥലങ്ങളിലെ സ്ഥിരം ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ. എന്നാൽ പഴയ റോഡ് പൊളിച്ച് മാസങ്ങളായ...
Other

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ, മലപ്പുറം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി

കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും...
Other

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കാഥിക എം റംലാബീഗത്തിന്

മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കുന്ന വൈദ്യര്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രമുഖ കാഥിക എച്ച് റംലാ ബീഗം അര്‍ഹയായി. പിന്നണി ഗായകന്‍ വി ടി മുരളി ചെയര്‍മാനും  ഡോ. എം എന്‍ കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാപ്പിളപ്പാട്ടിലെ പ്രമുഖമായ സ്ത്രീസാന്നിധ്യമാണ് റംലാബീഗം.  കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ഈ മേഖലയെ സമ്പന്നമാക്കിയ കലാകാരിയാണ് റംലബീഗമെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. 50,000 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ്  പുരസ്‌കാരം. വൈദ്യര്‍ മഹോത്സവത്തിന്റെ സമാപന വേദിയില്‍ വൈദ്യര്‍ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ സമ്മാനിക്കും. റംലാബീഗം- ജീവിത രേഖ ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള...
Other

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാന നിയന്ത്രണം, പോലീസ് പരിശോധന കർശനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ജീവനക്കാർ ഐഡി കാർഡ് കരുതണം ആശുപത്രിയിലേക്കും വാക്സി...
Other

നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ, യാത്രകൾക്ക് സത്യവാങ്മൂലം വേണം

സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.  ∙ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തി...
Other

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അധിക്ഷേപം: ഐഎൻഎൽ വഹാബ് വിഭാഗം നേതാവിനെതിരെ കേസ്

തിരൂരങ്ങാടി: ഐ എൻ എൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി യും സംസ്ഥാന പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വഹാബ് വിഭാഗം ഐ എൻ എൽ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. തിരൂരങ്ങാടി മണ്ഡലം വഹാബ് വിഭാഗം ജനറൽ സെക്രട്ടറി തെന്നലയിലെ യു കെ അബ്ദുൽ മജീദിന് എതിരെയാണ് കേസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രെട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിച്ചു, മോശം പരമാർശങ്ങൾ നടത്തി തുടങ്ങിയവയാണ് പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ അനുയായി ആയ ഇദ്യേഹം, ഐ എൻ എല്ലിലെ തർക്കത്തെ തുടർന്ന് വഹാബിന് അനുകൂലമായും അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവർക്കെതിരയും സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടൽ നടത്താറുണ്ട്. പുരാവസ്തു ...
Other

അഞ്ച് വയസില്‍ താഴെ മാസ്ക് വേണ്ട, 12 ന് മുകളിലുള്ളവർക്ക് നിർബന്ധം; മാര്‍ഗരേഖ പുതുക്കി

അഞ്ച വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ- 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശിപാർശ ചെയ്യുന്നില്ല. 6-11 വയസ് പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി മാസ്ക് ധരിക്കാം. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികള്‍ മുതിര്‍ന്നവരെ പോലെ തന്നെ നിര്‍ബന്ധമായി മാസ്ക് ധരിക്കണം. മോണോക്ലോണൽ ആൻറിബോഡികളുടെ ഉപയോഗവും ആൻറിവൈറലുകളും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശിപാർശ ചെയ്യുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുട്ടികള്‍ കോവിഡ് പോസിറ്റീവായാല്‍ രോഗലക്ഷണമില്ലെങ്കില്‍, നേരിയ ലക്ഷണമാണെങ്കില്‍ സാധാരണ രീതിയിലുള്ള പരിചരണം നല്‍കണം. പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങളും മാന...
Other

ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ

ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സർക്കാർ സർവീസുകളിലും മറ്റും അവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. ദീർഘദൂര ബസുകൾക്കും ട്രെയിനുകൾക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകൾക്ക് രേഖകൾ ...
Other

കോവിഡ് – പുതിയ നിയന്ത്രണങ്ങൾ

കാറ്റഗറി 1 (Threshold 1) a) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും b) നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്. c) ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. കാറ്റഗറി 2 (Threshold 2) a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും. a) നിലവിൽ തിരുവനന്തപുരം, ...
Other

ഓണ്‍ലൈന്‍ തൊഴില്‍ മേള 21 മുതല്‍

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 21 മുതല്‍ 27  ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു.തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ നിന്നു തന്നെ ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍  പങ്കെടുക്കാം.മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി, കേരള നോളജ് ഇക്കോണമി മിഷന്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകനു അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തികരിക്കണം. വിശദവിവരങ്ങള്‍ക്ക്. 0471 2737881....
Other

കെ-റെയിൽ അശാസ്ത്രീയ അലൈൻ മെന്റ് പുനപരിശോധിക്കണം; സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം റെയിൽവേ അധികൃതരുമായി ചർച്ച നടത്തി

 നിർദ്ദിഷ്ട കെ-റെയിൽ അലൈൻ മെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സേവ് പരപ്പനങ്ങാടി ഫോറം പ്രതിനിധിസംഘം സതേൺ റെയിൽവേക്ക് നിവേദനം നൽകി. സേവ് പരപ്പനങ്ങാടി ഫോറം മുഖ്യരക്ഷധികാരിയും പരപ്പനങ്ങാടി നഗരസഭ ചെയർമാനുമായ ഉസ്മാൻ അമ്മാറമ്പത്ത്, ഫോറം ഭാരവാഹി എ.സി അബ്ദുൽ സലാം എന്നിവരാണ് സതേൺ റെയിൽവേയുടെ ചെന്നൈയിലുള്ള ഡിവിഷണൽ ഓഫീസിലെത്തി അഡീഷണൽ ജനറൽ മാനേജർ ഗോപിനാഥ് മല്ല്യക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ടുള്ള നിവേദനം നൽകിയത്. നേരത്തെ പരപ്പനങ്ങാടി നഗര സഭ കെ-റെയിൽ പ്രൊജക്റ്റ്‌ നെതിരെ പ്രമേയം പാസാക്കിയിരിന്നു. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി യും, കെ.പി.എ മജീദ് എം.എൽ.എ യും സതേൺ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയങ്ങൾ സംസാരിസിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിനിധിസംഘത്തെ ചർച്ചക്ക് ക്ഷണിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/C7irCKdijZW4DwQkQX1cSM ജനറൽ മാനേജർക്ക് കോവിഡ് പോസിറ്റീ...
Other

കൊവിഡ്; ആരോഗ്യ വകുപ്പ് ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീടുകളില്‍ തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ ഇരുന്നാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടാകണം. രോഗി വീട്ടിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുകയോ, പത്രങ്ങള്‍, ടെലിവിഷന്‍ റിമോട്ട് തുടങ്ങിയ സാധനങ്ങള്‍ കൈമാറി ഉപയോഗിക്കുകയോ ചെയ്യരുത്. വീട്ടിലെ മറ്റ്  അംഗങ്ങള്‍ സമ്പര്‍ക്ക വിലക്കില്‍  കഴിയേണ്ടതുമാണ്. രോഗിയെ പൂര്‍ണ സമയവും പരിപാലിക്കാന്‍  ആരോഗ്യമുള്ള ഒരാള്‍ ഉണ്ടാകണം.വൈദ്യസഹായം തേടേണ്ടത് എപ്പോള്‍ സ്വയം നിരീക്ഷിക്കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക. കുറയാതെ തുടരുന്ന കടുത്ത പനി ( മൂന്നു ദിവസമായി 100 ഡിഗ്രിയി കൂടുതല്‍), ശ്വാസോച്ഛാസത്...
Other

കോവിഡ് വര്‍ധനവും ഒമിക്രോണ്‍ ആശങ്കയും: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പോലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികള്‍ അനുവദിക്കണമെന്നും  ജ...
Other

മർകസ് നോളജ് സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്ക്

താമരശ്ശേരി നോളജ്​ സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ്​ 15ഓളം തൊഴിലാളികൾക്ക്​ പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളാണ്​ പരിക്കേറ്റവർ. ഇവരെ രക്ഷാപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക്​ മാറ്റി. മൂന്നു​ പേരുടെ നില ഗുരുതരമാണെന്ന്​ അറിയുന്നു. ഇവരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11.50ഓടെയാണ്​ അപകടം. സ്വകാര്യ സ്കൂൾ കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ്​ തകർന്നത്​. വിവരമറിഞ്ഞ്​ ഫയർഫോഴ്​സും പൊലീസും സ്ഥലത്ത്​ എത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. കാന്തപുരം അബൂബക്കർ മുസ്​ലിയാരുടെ നേതൃത്വത്തിലാണ്​ നോളജ്​ സിറ്റി പണിയുന്നത്​. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്​. വിവിധ പദ്ധതികൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്​....
Other

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്

തങ്ങളുടെ സൈനിക നടപടി എന്ന് ഹൂതി വിമതർ അബുദാബി: അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുൻപ് ഡ്രോൺ പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു. അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമ...
Other

മറ്റുള്ളവർക്ക് വേണ്ടി വരി നിൽക്കും, ഒരു ദിവസം സമ്പാദിക്കുന്നത് 16000 രൂപ

കടകള്‍, മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം പലപ്പോഴും നമുക്ക് ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. ക്യൂ നില്‍ക്കുന്നത്  ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് ഒഴിവാക്കാന്‍ അത്തരം സ്ഥലങ്ങളില്‍ പോകാത്തവരുമുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂവിനെ പറ്റി എടുത്തു പറയേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും തന്നെ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നവരെ അവിടെ കാണാം. തങ്ങൾക്കാവശ്യമുള്ളത് കിട്ടാന്‍ വേണ്ടി വെയിലത്തും മഴയത്തുമൊക്കെ ക്ഷമയോടെ കാത്തിരിക്കുന്നവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ്.  സമ്പന്നര്‍ക്കും ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരന്‍ നേടുന്നത് 16000 രൂപയാണ്.  ഒരു മണിക്കൂര്‍ ക്യൂവിൽ കാത്തുനില്‍ക്കുമ്പോള്‍ 20 പൗണ്ട് മുതല്‍  160 പൗണ്ട് വരെ സമ്പാദിക...
Other

സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ബുധനാഴ്ച മുതൽ; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കുട്ടികൾക്ക് വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേർന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്കൂളുകളിലെ വാക്സിനേഷൻ യജ്ഞത്തിന് അന്തിമ രൂപം നൽകിയത്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. ഇവർ 2007-ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമാണ് നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്സിൻ നൽകുക. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ കണ്ടെത്തുന്നത്. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷ...
Other

സദാനന്ദന്റെ സമയം! ; രാവിലെ ടിക്കറ്റെടുത്തു, ഉച്ചയ്ക്ക് അടിച്ചത് 12 കോടി !!

കോട്ടയം∙ ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനം ലഭിച്ച ഭാഗ്യശാലി ടിക്കറ്റെടുത്തത് നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോൾ. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച XG 218582 എന്ന ടിക്കറ്റിന് ഉടമ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.  50 വർഷത്തിലേറെയായി പെയ്ന്റിങ് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് സദൻ എന്ന സദാനന്ദൻ. ‘നേരത്തെ 5,000 രൂപയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഒന്നരരൂപ കൂലിയ്ക്ക് പണിക്ക് പോയി തുടങ്ങിയതാണ്. ഒരുപാട് കടമുണ്ട്. മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം’– ഈറനണിഞ്ഞ കണ്ണുകളോടെ സദൻ പറയുന്നു. നിനച്ചിരിക്കാതെ കോടീശ്വരനായതോടെ ഒരുപാട് സ്വപ്നങ്ങൾ മനസ്സിലുണ്ടെന്നു ഇദ്ദേഹം പറഞ്ഞു....
Other

ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുന്നു: ജിഫ്രി തങ്ങൾ

അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കണം സംഘടനാ പ്രവര്‍ത്ത നങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആര്‍ജ്ജിച്ച ശക്തിയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ സംഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല. അത്തരം ചര്‍ച്ചകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക...
Other

സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു

കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്. ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു...
Other

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായി...
Other

ലെനിൻ ഇറാനി പ്രത്യേക കവിതാപുരസ്കാരം അൽതാഫ് പതിനാറുങ്ങലിന് സമ്മാനിച്ചു.

കൊച്ചി തമ്മനം വിനോദ ലൈബ്രറി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ലെനിൻ ഇറാനി കവിതാ പുരസ്കാരത്തിന്റെ പ്രത്യേക പുരസ്‌കാരം അൽതാഫ് പതിനാറുങ്ങലിന്. അവധിയില്ലാ കലണ്ടർ എന്ന കവിതക്കാണ് പുരസ്കാരം. വിനോദായുടെ അറുപത്തിയഞ്ചാം വാർഷിക സമാപന സമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ: എം അനിൽകുമാർ പുരസ്കാരം സമ്മാനിച്ചു. വിനോദ ലൈബ്രറി പ്രസിഡന്റ് ടി.എച്ച്. നൗഷാദ് ആധ്യക്ഷം വഹിച്ചു....
Other

സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം : സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ‌ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി–ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചക...
Other

യു പി യിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി, ഒരു മന്ത്രി കൂടി രാജിവെച്ചു

ലക്‌നൗ∙: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ രാജിവച്ചു. രാജി തുടരുന്നതിൽ ബി ജെ പി ആശങ്കയിലാണ്....
error: Content is protected !!