university

ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ കാലിക്കറ്റ് മരവിപ്പിച്ചു
university

ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ കാലിക്കറ്റ് മരവിപ്പിച്ചു

കാലിക്കറ്റ് സർവകലാശാല ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാലയുമായി കരാർ പുതുക്കില്ലെന്നും സർവകലാശാല ദ്വീപിൽ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ നവംബർ ആറ് മുതൽക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദ്വീപ് ഭരണകൂടത്തിൽ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെ സേവനങ്ങൾ മരവിപ്പിക്കുന്നത്....
Education, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

പരീക്ഷാഫലംഅഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു. 2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. 2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍  ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ ,  റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്  പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം. മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി  2019 നവംബര്‍ ,   നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിേേശാധനാ ഫലം പ്രിസിദ്ധീകരിച്ചു.   എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.   ഗ്രേഡ് കാര്‍ഡ് ...
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേ...
Education, Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശന റാങ്ക്പട്ടിക കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017   പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്.   എം.എഡ്. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി.,...
Education, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

അഫിലിയേറ്റഡ് കോളേജുകളിലെഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും.   പി.ആര്‍. 1121/2021 അന്തര്‍ കലാലയ കായികമത്സരം - ഫിക്‌സ്ചര്‍ മീറ്റി...
Education, university

കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് [email protected], മറ്റു സാങ്കേതിക പ്രശ്നങ്ങള്‍ക...
Education, Kerala, university

സ്റ്റാന്‍ഫഡ് റാങ്കുപട്ടികയില്‍ വീണ്ടും ഇടം നേടി കാലിക്കറ്റിലെ പ്രഫസർ. എം.ടി. രമേശന്‍

അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയും നെതര്‍ലാന്‍ഡിലെ എല്‍സേവ്യര്‍ അക്കാദമിക് പബ്ലിക്കേഷന്‍സും ചേര്‍ന്ന് നടത്തിയ ഗവേഷകരുടെ ലോകറാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റിലെ പ്രൊഫസറും. കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും പോളിമര്‍ സയന്‍സില്‍ ഗവേഷകനുമായ ഡോ. എം.ടി. രമേശനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാന്‍ഫഡിന്റെ റാങ്ക് പട്ടികയില്‍ ഇടം നേടിയത്. വിവിധ വിഷയങ്ങളിലായി ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കുന്നതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 39 പേര്‍ ഉള്‍പ്പെട്ടിട്ടുടണ്ട്. കാലിക്കറ്റില്‍ നിന്ന് ഡോ. രമേശന്‍ മാത്രമാണുള്ളത്. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ നൂറ്റിമുപ്പതോളം പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ...
Education, Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജകളിലെ ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന് രണ്ട്  സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനും യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 335 രൂപയാണ് അപേക്ഷാ ഫീസ്. ചലാന്‍ റസീറ്റും അനുബന്ധരേഖകളും സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ കോളേജ് പ്രിന്‍സിപ്പാള്‍ മുഖാന്തിരം 20-ന് മുമ്പായി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.   പി.ആര്‍. 1082/2021 ഉറുദു വിഭാഗം കോ-ഓഡിനേറ്റര്‍, അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എം.എ. ഉറുദു പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 11-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സ...
Malappuram, university

തുഞ്ചത്തെഴുത്തച്ഛൻ ഫോട്ടോ അനാച്ഛാദനത്തെച്ചൊല്ലി വിവാദം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം. എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു. വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്ഞ...
Malappuram, university

കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍   നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ സര്‍വകലാശാലാ ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. കാലിക്കറ്റ് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ നിയമപഠന വകുപ്പില്‍ നടന്ന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്റര്‍ അല്‍ഫോന്‍സാ ജോജന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, അദ്ധ്യാപകരായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലാ ഭരണ കാര്യാലയത്തിലെ ജീനവക്കാര്‍ക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ...
university

കാലിക്കറ്റ് ബി.എഡ്. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ക്ലാസ് നവംബര്‍ മൂന്ന് മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-23 വര്‍ഷത്തേക്കുളള ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ മൂന്നിന് തുടങ്ങും.റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി./ എസ്.ടി./ ഒ.ഇ.സി.-എസ്.സി./ ഒ.ഇ.സി. -എസ്.ടി./  ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 115/- രൂപയും മറ്റുള്ളവര്‍ 480/- രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീ പേയ്മെന്റ് ഡീറ്റെയില്‍സ്  ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.  ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് നവംബര്‍ മൂന്ന് വരെ ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസടയ്ക്കാത്തവര്‍ക്ക് ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017   ജീവല്‍ പത്രികാ സമര്‍പ്പണം കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കുടുംബ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രികക്കൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോച്ച് നിയമനം - അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഡിസര്‍ട്ടേഷന്‍ എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0494 2407461   പുനര്‍മൂല്യനിര്‍ണയ അപേക്ഷ എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി,  മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്...
Education, university

ബിരുദ പരീക്ഷകള്‍ യഥാസമയം നടത്താന്‍ വി.സിക്ക് ചുമതല നല്‍കി കാലിക്കറ്റ് സെനറ്റ് യോഗം

അക്കാദമിക മൂല്യത്തിന് കോട്ടമില്ലാതെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ബിരുദ പരീക്ഷകള്‍ നടത്തി സമയത്തിന് ഫലം പ്രസിദ്ധീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി. 2019-ല്‍ പ്രവേശനം നേടിയവരുടെ മൂന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. മെയ് അവസാനത്തോടെയെങ്കിലും ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇത്രയധികം പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കും പ്രയാസമാകും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിലാണ്  തീരുമാനം. വിനോദ് എന്‍. നീക്കാംപുറത്ത്, ഡോ. ടി. മുഹമ്മദലി എന്നിവര്‍ നല്‍കിയ പ്രമേയം സംയുക്തമായി ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. പരീക്ഷകള്‍ ഒഴിവാക്കുകയോ മുന്‍ പരീക്ഷകളുടെ ശരാശരി പരിഗണിച്ച് മാര്‍ക്ക് നല്‍കുകയോ...
error: Content is protected !!