കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017
ജീവല്‍ പത്രികാ സമര്‍പ്പണം
കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കുടുംബ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രികക്കൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍...