കേന്ദ്ര സർക്കാർ രാഹുൽ വേട്ട: കോണ്ഗ്രസ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നതിനെതിരേ നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി സെൻട്രൽ ബസാർ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ധർണാ സമരം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഭാരവാഹികളായ UV അബ്ദുൽ കരിം , അനിൽകുമാർ , ഭാസ്കരൻ പുല്ലാണി ,മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുസലാം നിലങ്ങത്ത് , ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻറ് പി കെ എം ബാവ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി പി മുനീർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ,ഷഫീഖ് ചമ്മട്ടി എന്നിവർ സംസാരിച്ചു . മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുജീബ് കുണ്ടുർ സ്വഗതവും സകരിയ മറ്റത്ത് നന്ദിയും പറഞ്ഞു പരിപാടിയിൽ നിരവധി കോൺഗ്രസ് യുത്ത് കോൺഗ്രസ് നേതാക്കളും പ്രവത്തകരും സബന്ധിച്ചു . ധർണ്ണക്ക് മുമ്പ് പ്രകടനവും നടത്തി.

error: Content is protected !!