ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും നാളെ

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശഹാബ്‌തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി, പ്ലസ്- റ്റു, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും തങ്ങൾ നിർവഹിക്കും.
ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനാവും.
കെ.പി.എ മജീദ് എം.എൽ.എ,നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി, പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി, യു. മുഹമ്മദ് ഷാഫി ഹാജി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്, യു ഇബ്രാഹിം ഹാജി, സയ്യിദ് അബ്ദുൽവഹാബ് ഐദീദ് തങ്ങൾ സംസാരിക്കും.
വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് കൈമാറ്റം മച്ചിഞ്ചേരി കബീർ ഹാജി പാലത്തിങ്ങൽ നിർവഹിക്കും. ഹാഫിള് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.

ഒക്ടോബർ നാലിന് കാലത്ത് പത്ത് മണിക്ക് ‘ഉണർവ്’ സെഷൻ മദ്രസ സദർ യു.കെ.എം ബഷീർ മൗലവി ഉദ്ഘാടനം ചെയ്യും.സി അബ്ദുസ്സലാം ദാരിമി അധ്യക്ഷനാവും.സാലിം ഫൈസി കൊളത്തൂർ, അബ്ദുറഹ്മാൻ വാഫി മണ്ണാർക്കാട് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന രണ്ടാം സെഷൻ തിരൂരങ്ങാടി എസ്.ഐ എൻ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്യും.എൻ.വി മൻസൂർ മൗലവി അധ്യക്ഷനാവും. അബ്ദുറഹ്മാൻ വാഫി മണ്ണാർക്കാട്, അബ്ദുസ്സമദ് പൂക്കോട്ടൂർ, വിഷയാവതരണം നടത്തും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട് അധ്യക്ഷനാവും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രഭാഷണം നടത്തും.
1959 ആഗസ്ത് 29 ന് പുളിക്കലകത്ത് വൈദ്യരകത്ത് കോയസ്സൻകുട്ടി എന്നവരുടെ കൊച്ചു വീടും പറമ്പും മദ്രസ ആവശ്യാർഥം ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം വിലക്ക് എടുത്തുകൊണ്ടാണ് മദ്രസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
വാർത്താ സമ്മേളനത്തിൽ യു ഇബ്രാഹിം ഹാജി, പി ഇസ്‌ഹാഖ്‌ ബാഖവി, യു.കെ.എം ബഷീർ മൗലവി, കെ.പി ഇബ്രാഹിംകുട്ടി ഹാജി, പി.കെ അബ്ദുറസാഖ് ഹാജി, എം.എൻ മൊയ്തീൻ എന്ന ഇമ്പിച്ചി, ഉള്ളാട്ട് ഉമ്മർ ഹാജി, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, ചോനാരി യൂസുഫ് ഹാജി, കോരംകണ്ടൻ ഇല്യാസ് ഹാജി, കെ.പി ഹബീബുറഹ്മാൻ, കെ.കെ അഹമ്മദ് കബീർ, ഉള്ളാട്ട് സൈനുൽ ആബിദ്, കെ.പി മുഹമ്മദ് റാഫി സംബന്ധിച്ചു.

error: Content is protected !!