കുണ്ടൂർ പി എം എസ് ടി കോളേജിന് ഇരട്ട നേട്ടം
തിരൂരങ്ങാടി: ചീഫ് മിനിസ്റ്റേഴ്സ് സ്‌റ്റുഡൻറ് സ് എക്സലൻസ് അവാർഡിന് കുണ്ടൂർ പി.എം.എസ്. ടി. കോളേജിലെ ബി.എ. ഇംഗ്ലീഷ് 2018 – 2021ബാച്ചിലെ വിദ്യാർത്ഥിനികളായ നദ മേലേ വീട്ടിൽ, ഫാത്തിമ മസ്ന. കെ.പി. എന്നിവർ അർഹരായി. കേരള സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പ് , വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ നിന്ന് ബിരുദ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്ക്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ലഭിച്ചത്. മലപ്പുറം ജില്ലയിലെ 50ൽ പരം സ്വാശ്രയ കോളേജുകൾക്കിടയിൽ നിന്നാണ് പി.എം. സ്.ടി. കോളേജിന് ഈ നേട്ടം സ്വന്തമാക്കാനായത്. കോളേജിന്റെ അക്കാദമിക് നിലവാരത്തിന്റെ മികവു കൂടിയാണ് ഇത്. പി.എം.എസ്. ടി. കോളേജിന് ഈ ഇരട്ട നേട്ടം സമ്മാനിച്ച നദയെയും മസ്നയെയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ: കെ.ഇബ്രാഹിം, മാനേജ്മെന്റo ഗങ്ങൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ഒന്നാം വർഷ എം.എ. ഇംഗ്ലീഷിന് പഠിക്കുകയാണ് ഇരുവരുമിപ്പോൾ.