
തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ
വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.