Sunday, August 17

കല്യാണവീട്ടിലെ കോഴിക്കൂട്ടിൽ മൂർഖൻ പാമ്പ്

മൂന്നിയൂർ: കല്യാണ വീട്ടിലെ കോഴിക്കൂടിൽ മൂർഖൻ കയറി.  വെളിമുക്ക് – പാപ്പനൂരിലെ ചെനക്കയിൽ അബ്ദുൾ അസീസിൻ്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മൂർഖൻ പാമ്പ് കോഴിക്കൂട്ടിൽ കയറിയത്.    ഇരുട്ടിയിട്ടും കോഴികൾ കൂട്ടിൽക്കയറാതെ കൊക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ വീട്ടമ്മയാണ് കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിൻ്റെ ശബ്ദം കേട്ടത്.    ഉടനെ വനം വകുപ്പ് റസ്ക്യൂവറും പരപ്പനങ്ങാടിയിലെ ട്രോമാകെയർ വളണ്ടിയറുമായ വള്ളിക്കുന്ന് സ്വദേശി എൻ.സി നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. നൗഫലും സഹായിയായ അഫ്സൽ പാണ്ടിയും ആഷിഫ് ചെട്ടിപ്പടിയുമാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. കോഴിക്കൂട്ടിൽ നിന്നും സുരക്ഷിതമായാണ് നൗഫൽ മൂർഖനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും.

error: Content is protected !!