കാല്‍ തുടക്കാനിട്ട തുണിയില്‍ പാമ്പ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.
അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്ബുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്ബ് കടിയേറ്റത്.

ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭർത്താവ്: ഫക്രുദ്ദീൻ. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: അൻഷിന, നസ്മിന. |

error: Content is protected !!