Wednesday, October 15

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി

തിരൂരങ്ങാടി : വിൽക്കാൻ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയി. കൊടിഞ്ഞി ചീർപ്പിങ്ങൽ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്. ചീർപ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വിൽക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാൻ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോൾ ഒരാൾ വന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥർ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാൾ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥർക്ക് നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു.

error: Content is protected !!