അനധികൃത മണൽക്കടത്ത് പിടികൂടി

വേങ്ങര : പറപ്പൂരിൽ അനധികൃതമായി ഖനനം ചെയ്ത മണൽ പിടികൂടി. പറപ്പൂർ മുച്ച് റാണി കടവിൽ നിന്നാണ് അനധികൃതമായി ഖനനം ചെയ്ത രണ്ട് യൂണിറ്റിലധികം മണൽ പിടികൂടിയത്. മണൽ പുഴയിലേക്കു തിരികെ നിക്ഷേപിച്ചു.

തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ പി.വി. ഷാജിയും വില്ലേജ് ജീവനക്കാരും സമീപവാസികളുടെ സഹായത്തോടെയാണ് മണൽ പുഴയിലേക്ക് നീക്കിയത്. അനധികൃത മണൽ കടത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി

error: Content is protected !!