
മലപ്പുറം : കുത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ ഒന്നാം രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ പ്രകടനങ്ങളും അനുസ്മരണ പ്രഭാഷണങ്ങളും നടന്നു.
ജില്ലാ പ്രസിഡണ്ട് പി. ഷബീർ അരീക്കോടും മഞ്ചേരിയിൽ ജില്ലാ ട്രഷറർ പി. മുനീറും സംസ്ഥാന കമ്മിറ്റി അംഗം കെ.പി അനീഷും പങ്കെടുത്തു.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ അബ്ദുള്ളാ നവാസ് മലപ്പുറത്തും, സിപിഐഎം വേങ്ങര ഏരിയ സെക്രട്ടറി കെ. ടി അലവിക്കുട്ടി വേങ്ങരയിലും, സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ എടപ്പാളും അനുസ്മരണ പ്രഭാഷണം നടത്തി. തിരൂരിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഗിരീഷും, പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണയിൽ എസ്എഫ്ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സലും, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം ഷഫീഖ് നിലമ്പൂരിലും, ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജിനേഷ് തിരൂരങ്ങാടിയിലും, വള്ളിക്കുന്നിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം വിനു ബാബുവും, പൊന്നാനിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സുകേഷ് രാജും അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്തു.