Saturday, January 31

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 18 കാരിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി ; 19, 21 കാരന്മാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കള്‍ മയക്കുമരുന്ന് നല്‍കി 18 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 19 ഉം 21 ഉം വയസുള്ള രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് രണ്ട് യുവാക്കളെ ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചക്ക് ഒരു മണിയോടെ യുവാക്കള്‍ 18 കാരിയെ വിളിച്ച് വരുത്തി മദന്‍ഗിറിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് കണ്ടു മുട്ടുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കയാറാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ലെന്ന് കണ്ടതോടെ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. ശേഷം യുവതി സ്‌കൂട്ടറില്‍ കയറി. മാളവ്യ നഗറിലെത്തിയ ശേഷം അവിടെ നിന്ന് മൂവരും ഭക്ഷണം കഴിച്ചതില്‍ തനിക്ക് തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും അത് കഴിച്ച് കഴിഞ്ഞയുടന്‍ ക്ഷീണം അനുഭവപ്പെട്ടതായും പരാതിയില്‍ പറയുന്നു.

പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. മയക്കത്തില്‍ നിന്ന് ഉണര്‍ന്നുപ്പോള്‍ ലൈംഗിക പീഡനത്തിനിരയായതായി മനസിലാക്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസ് സംഘം രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

error: Content is protected !!