Thursday, January 15

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

കല്‍പ്പറ്റ: ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയ്ക്കാണ് പൊള്ളലേറ്റത്. ഇയാള്‍ ചട്ടുകം പഴുപ്പിച്ച് അവന്തികയുടെ വലതുകാലില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കേസെടുക്കുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!