മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന്റെ കുടുംബത്തെ ഗായകൻ ഷാഫി കൊല്ലം അവഹേളിച്ചതായി പരാതി

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന് ഉപഹാരം നൽകാനെത്തിയ മാപ്പിള ആൽബം ഗായകൻ ഷാഫി കൊല്ലം കുടുംബത്തെ അവഹേളിച്ചതായി പരാതി. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി ഇറക്കിവിട്ടതായും പരാതി

വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻറ് ആർട്സ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും, കഥാപ്രസംഗികയുമായ റംല ബീഗത്തിന് ഏർപ്പെടുത്തിയ ഉപഹാരം നൽകാനെത്തിയ ആൽബം ഗായകൻ ഷാഫി കൊല്ലമാണ് റംല ബീഗത്തിൻ്റെ കുടുംബത്തെ ആക്ഷേപിച്ചതായി പരാതിയുള്ളത്. ഉപഹാരം നൽകാനെത്തിയ ഷാഫിയും, കൂടെയുള്ളവരും അടച്ചിട്ട മുറിയിൽ വെച്ച് മകളെ ഒഴികെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയാണ് ഉപഹാരം നൽകിയത്. ഉപഹാരം നൽകുന്നതുമായി ബന്ധപ്പെട്ടെ ഫോട്ടോയോ, വീഡിയോയോ പകർത്താനോ ഇകാമ പ്രവർത്തകർ സമ്മതിച്ചില്ലെന്നും കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലി കുട്ടി പറഞ്ഞു.

കൂടാതെ ഉപഹാര ചടങ്ങ് റിപ്പോർട്ട് ചെയ്യാനായി റംല ബീഗത്തിൻ്റെ കുടുംബം ക്ഷണിച്ചത് പ്രകാരം വീട്ടിലെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി വീഡിയോ പകർത്താൻ അനുവദിക്കാതെ ഇറക്കി വിടുകയും ചെയ്തു. എന്നാൽ വീഡിയോ പകർത്തരുതെന്ന് നേരത്തെ തന്നെ കുടുംബത്തോട് പറഞ്ഞിരുന്നതായി ഷാഫി കൊല്ലം പറഞ്ഞു. തങ്ങൾക്ക് ചടങ്ങ് പരസ്യപ്പെടുത്താൻ താൽപര്യമില്ല. എന്നാൽ റംല ബീഗത്തിന് താത്പര്യമുണ്ടോ എന്ന് ഞങ്ങൾക്ക് നോക്കേണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

കലാകാരികൾക്ക് വേദി നിഷേധിച്ച യഥാസ്തികരുടെ ഭീഷണിക്കാലം തൊട്ട് കലകളുടെ ഉത്സവകാലമായ സാമൂഹിക മാധ്യമങ്ങളുടെ വർത്തമാനകാലത്തോളം നിറഞ്ഞു നിൽക്കുന്ന കലാകാരിയാണ് റംല ബീഗമെന്ന് ഇവർ നൽകിയ ഫലകത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ കലാകാരിക്ക് നൽകുന്ന അംഗീകാരം പോലും പ്രദർശിപ്പിക്കുന്നത് തടഞ്ഞ ഷാഫിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്

error: Content is protected !!