തേർക്കയത്ത് പുതിയ പാലം നിർമിക്കുന്നു, സാധ്യത പഠനം തുടങ്ങി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: കാച്ചടി തേർക്കയത്ത് പുതിയപാലം നിർമിക്കുന്നതിൻ്റെ ഭാഗമായി പുഴയിലെ സാധ്യത പഠനത്തിൻ്റെ സർവെ ആദ്യഘട്ടം പൂർത്തിയായി, അടുത്ത ദിവസം മണ്ണ് പരിശോധന തുടങ്ങും, ഊരാളുങ്കൽ സൊസൈറ്റിയാണ് പരിശോധന നടത്തുന്നത്. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും. തിരൂരങ്ങാടി മുന്സിപാലിറ്റിയെയും വേങ്ങര പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് തേർക്കയം പാലം. നിലവിലെ പാലം ശോചനീയാവസ്ഥയിലാണ്.

നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ജീവനക്കാർ പങ്കെടുത്തു,

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!