അഴിമതിയും കെടുകാര്യസ്ഥതയും ; പരപ്പനങ്ങാടി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, എന്‍ എം ഷമേജ്, മഞ്ജുഷ പ്രലോഷ്, മേഖലാ സെക്രട്ടറി ജിബിന്‍ പാലശ്ശേരി എന്നിവര്‍ സംസാരിച്ചു. പി അജീഷ് സ്വാഗതവും കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!