
തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7
മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.
എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.
പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.
രാവിലെ 11. 30 നാണ് സംഭവം.