Saturday, August 29

Tag: Kaliyattamukk

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു
Obituary

മൂന്നിയൂർ കളിയാട്ടമുക്ക് കല്ലൻ ആമിനക്കുട്ടി അന്തരിച്ചു

മൂന്നിയൂർ:- കളിയാട്ടമുക്ക് കാളികണ്ടം സ്വദേശി പരേതനായചെമ്പൻ മുഹമ്മദ്കുട്ടിഹാജിയുടെ ഭാര്യ കല്ലൻ ആമിനക്കുട്ടി (83) അന്തരിച്ചു.മയ്യിത്ത് നമസ്കാരം ഇന്ന് ഞായർ രാവിലെ 8.30 ന് കാളികണ്ടം റഹ്മാനിയ ജുമാ മസ്ജിദ്മക്കൾ : അബുലൈസ്, ഫൈസൽ, സുലൈഖ, റഷീദ, ഷാഹിദ, ഫദൽ, മുനീദ, ആബിദ . മരുമക്കൾ: അബൂബക്കർ ഉള്ളണം, ഹുസൈൻ പൂക്കിപറമ്പ്, മൂഹിയദ്ധീൻ പരേതൻ, സൈദലവി കളിയാട്ടമുക്ക്, ജാഫർ വെന്നിയൂര്, അബ്ദുൽ സലീം ഫറൂഖ്, ഫൗസിയ കൊണ്ടോട്ടി, ജസീന കൊടിഞ്ഞി...
Obituary

കളിയാട്ടമുക്ക് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി അന്തരിച്ചു

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് ടൗൺ കോൺഗ്രസ്സ് മുൻ പ്രസിഡന്റ് പടിഞ്ഞാറൻ കുന്നത്ത് മംഗലശ്ശേരി അപ്പായി (75) നിര്യാതനായി.ഭാര്യ: ശാന്ത,മക്കൾ : പ്രസന്ന, അനിൽകുമാർ, അഭിലാഷ്, മരുമക്കൾ : ശ്രീധരൻ ചിറക്കൽ (തൃക്കുളം), ഷിജി, റിൻഷ. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.
Local news

കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍ : മുട്ടിച്ചിറ കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ഒഡീഷ സ്വദേശിയായ ജുക്ത ബത്ര (28) എന്നയാളാണ് മരിച്ചത്. കളിയാട്ടമുക്ക് കാരിയാട് ഇറക്കത്തില്‍ നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി...
Local news, Other

ഫലസ്തീൻ ഐക്യദാർഢ്യം; സി പി ഐ എം കളിയാട്ട മുക്ക് ബ്രാഞ്ച് ഏകദിന ഉപവാസം നടത്തി

തിരൂരങ്ങാടി : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി പി ഐ എം കളിയാട്ട മുക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. ഡി വൈ എഫ് ഐ വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു. പി പി അബ്ദുസമദ് അധ്യക്ഷനായി. ചോയി മഠത്തിൽ ദേവരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാസ് കളിയാട്ടമുക്ക്, സലിംവെമ്പാല, നവാസ് എടശ്ശേരി, വിനു മംഗ്ലശ്ശേരി, സി പ്രജീഷ്കുമാർ, കരീം ചെമ്പൻ, വിനോദ് തോട്ടശ്ശേരി എന്നിവർ സംസാരിച്ചു....
Crime

മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതിനൽകുകയായിരുന്നു. പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട...
Crime

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ചാണ് ഇവർ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്ന് രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. ഭാര്യ മുംതാസ് പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
Accident

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.രാവിലെ 11. 30 നാണ് സംഭവം....
National

പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുൻ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വീട്ടുകാർ എത്തിയപ്പോഴാണ് കണ്ടത്. വീട്ടിൽ ആരുമില്ലായിരുന്നു. 'അമ്മ ഷിജി ചെറിയ കുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. വന്നപ്പോഴാണ് കണ്ടത്. അച്ഛൻ ജോലിക്ക് പോയതായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. നാളെ പരീക്ഷ നടക്കാനിരിക്കെയാണ് മരണം. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ. ....
Obituary

കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മൂന്നിയൂർ കളിയാട്ടമുക്ക് വെമ്പാല കുഞ്ഞി മുഹമ്മദ് ഹാജി (നമ്പുറത്ത്) 82 വയസ്സ് മരണപെട്ടു. ദീർഘകാലം കളിയാട്ട മുക്ക് നശ്റുൽ ഇസ്ലാം സംഘം സെക്രട്ടറി, മഹല്ല് ജോ : സ്ക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു : കൂടാതെ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ! മയ്യത് നിസ്കാരം 12 PM മണിക്ക് പരുത്തി കടവ് മഹല്ല് പള്ളിയിൽ. ഭാര്യ, പരേതയായ ആയിഷ. മക്കൾ : സലീം വെമ്പലനിയാസ് വെമ്പാലറഫീഖ് വെമ്പാലവൈറുന്നീസനജ്മുന്നിസമരുമക്കൾ : സൈതലവി പുഴക്കലകത്ത് ആനങ്ങാടി , നൗഷാദ് ബാബു Ek കോട്ടക്കൽ.ഫസീല, റഫീന , റാഷിദ...
error: Content is protected !!