Thursday, September 3

Tag: Parekkav

മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു
Obituary

മൂന്നിയൂർ പാറക്കാവ് സ്വദേശി ഒ. പി. യാസർ (43) അന്തരിച്ചു

മൂന്നിയൂർ പാറക്കാവ് സ്വദേശി പരേതനായ ഒ.പി. അബൂബക്കറിന്റെ മകൻ ഒ. പി.യാസർ (43) അന്തരിച്ചു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ . മാതാവ് ഫാത്തിമ.ഭാര്യ ശീബു.മക്കൾ: യസീദ്, യാസൻ.
മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ
Crime

മന്ത്രവാദ ചികിത്സക്കിടെ യുവതിയെ പീഡിപ്പിച്ച മുന്നിയൂരിലെ സിദ്ധൻ പിടിയിൽ

മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മുന്നിയൂർ പാറേക്കാവ് ശാന്തി നഗർ സ്വദേശി സുബ്രഹ്മണ്യൻ എന്ന ബാബു (43) വിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമെത്തിയ 27 കാരിയെയാണ് ചികിത്സയുടെ ഭാഗമെന്ന നിലയിൽ പീഡിപ്പിച്ചത്. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു....
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
Accident

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.രാവിലെ 11. 30 നാണ് സംഭവം....