Friday, July 25

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനെ… : ഗൂഗിള്‍ മാപ്പ് നോക്കി പോയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തോട്ടില് വീണു

കോട്ടയത്ത് വീണ്ടും ഗൂഗിള്‍ മാപ്പ് നോക്കി യാത്ര തിരിച്ച ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവില്‍ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടില്‍ വീണത്.

ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയതിനാല്‍ വാഹനം ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി കാറില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രയിന്‍ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടില്‍ നിന്നും പുറത്തെത്തിച്ചത്. ഈ ഭാഗത്ത് മുന്‍പും ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

error: Content is protected !!