Saturday, August 16

കരിപ്പൂരിൽ 661 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി


ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ നങ്ങാരത്ത് മുഹമ്മദ്‌ അമീനിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . അമീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ടു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

error: Content is protected !!