ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : കണ്ണാടികല്ലിൽ അയൽവാസികളുടെ ക്രൂര മർദ്ദനത്തിനിരയായ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു.

സ്വന്തം പറമ്പിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അമ്മയുടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരിക്കേറ്റു. സി.റ്റി. സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തിതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ല. അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

error: Content is protected !!