ദാറുൽ ബനാത്ത് ഗേൾസ് ഖുർആൻ അക്കാദമി ഉദ്ഘാടനം ചെയ്തു

വേങ്ങര: മത വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് 50 വർഷം പിന്നിട്ട വേങ്ങര ചേറൂർറോഡ് മനാറുൽഹുദാ അറബികോളേജ് ക്യാമ്പസിൽ പുതുതായി ആരംഭിച്ച ദാറുൽ ബനാത്ത് ഗേൾസ് ഖുർആൻ അക്കാദമിയുടെ ഔപചാരികമായ ഉദ്ഘാടനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ്മദനി നിർവഹിച്ചു.

ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഖുർആൻ മനപ്പാഠമാക്കുക എന്ന ലക്ഷ്യത്തോടെ ദാറുൽബനാത്ത് എന്നപേരിൽ ഗേൾസ് ഖുർആൻ അക്കാദമിക്ക് രൂപം നൽകിയിട്ടുള്ളത്.

ഉദ്ഘാടനചടങ്ങിൽ മനാറുൽഹുദാ അറബിക് കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻറഹ്മാനി. അധ്യക്ഷതവഹിച്ചു. എംജിഎം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ആയിഷ ചെറുമുക്ക്ക്ലാസ് എടുത്തു. ദാറുൽ ബനാത്ത് ഡയറക്ടർ ബാദുഷ ബാഖവി ഉൽബോധന പ്രസംഗം നടത്തി. മനാറുൽഹുദാ ഭാരവാഹികളായ വി കെ സി വീരാൻകുട്ടി. കെ അബ്ബാസ് അലി . പി മുജീബ് റഹ്മാൻ.അരീക്കാട്ട് ബാബു. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!