ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.
ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ടുമെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ് കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ബിരുദം വാങ്ങുന്ന പണ്ഡിതരുടെ സാന്നിധ്യത്തില്‍, ഉച്ചക്ക് ശേഷം 3.15 ന് മമ്പുറം മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കി. രാവിലെ പത്ത് മണി മുതല്‍ ദാറുല്‍ഹുദാ ശില്‍പികളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും നടന്നു.
രാത്രി നടന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുര്‍റഹ്മാന്‍ വിശിഷ്ടാതിഥിയായിരുന്നു.  വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അധ്യക്ഷനായി. മുസ്തഖീം അഹ്മദ് ഫൈസി ബീഹാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ. ഹാശിം ഹുദവി യു.പി, ഹംസ ഹാജി മൂന്നിയൂര്‍, വി.സി.പി ബാവ ഹാജി ചിറമംഗലം, അബ്ദുല്ലക്കുട്ടി ഹാജി താനാളൂര്‍, പി.എം അഹ്മദ് ബാവ ഹാജി പാണാമ്പ്ര സംബന്ധിച്ചു. അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് സ്വാഗതവും അലി ഹസന്‍ ഹുദവി പുലിക്കോട് നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 9.30 ന് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖാം സിയാറത്ത് നടക്കും. എ.ടി ഇബ്രാഹീം ഫൈസി തരിശ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

10.15 ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹുദവി സംഗമവും സ്ഥാനവസ്ത്ര വിതരണവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി ഉദ്‌ബോധനവും ഹാദിയ ജന.സെക്രട്ടറി ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട് സന്ദേശപ്രഭാഷണവും നിര്‍വഹിക്കും. അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ഹാദിയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
അസ്വര്‍ നമസ്‌കാരാനന്തരം  നടക്കുന്ന ഖത്മ് ദുആ സദസ്സ് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃതം നല്‍കും.

വൈകീട്ട് 7.15 ന് ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പണ്ഡിതര്‍ക്കുള്ള ബിരുദദാനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ വിശിഷ്ടാതിഥിയാകും.
സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് മൂസക്കുട്ടി ഹസ്രത്ത്, ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും.

സമസ്ത വൈ.പ്രസിഡന്റ് യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!