ദാറുല്‍ഹുദാ മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള   മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി കാമ്പസില്‍ വെച്ച് നടക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.  ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം നിര്‍വഹിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്‌റാജ് സന്ദേശഭാഷണം നടത്തും.

ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്റ്-ദുആ സദസ്സിന്  ആമുഖഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

error: Content is protected !!