ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി:

ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും.

error: Content is protected !!