ദാറുൽ ഹുദാ റംസാൻ പ്രഭാഷണത്തിന് പ്രൗഢോജ്ജ്വല തുടക്കം

തിരൂരങ്ങാടി:ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവ്വകലാശാലയിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ട് നിൽക്കുന്ന റംസാൻ പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു.
വാഴ്സിറ്റി കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്തു.ദാറുൽ ഹുദാ കമ്മിറ്റി ട്രഷറർ കെ.എം.സൈതലവി ഹാജി കോട്ടക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി സി.എച്ച്.മുഹമ്മദ് ത്വയ്യിബ് ഫൈസി സ്വാഗതം പറഞ്ഞു.മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
പ്രഭാഷണത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ ഒന്നിന് ശനിയാഴ്ച രാവിലെ 9.30 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.ഏപ്രിൽ രണ്ടിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഏപ്രിൽ മൂന്നിന് സമാപന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഉൽഘാടനം ചെയ്യും.മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.പ്രഭാഷണം കേൾക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!