
കക്കാട് : വേങ്ങര ചേറൂർ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കരുമ്പിൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അശ്റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കൻ ജസീറ എന്നവരുടെയും മകനായ സഫ്‌വാൻ (21) ആണ് മരിച്ചത്. ചേറൂർ പി പി ടി എം ആർട്സ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അർബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പിൽ ജുമാ മസ്ജിദിൽ.