
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ്സ്റ്റേഷൻ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. . പി.കെ അബ്ദു റബ്ബ് നിയയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും, സബ് സ്റ്റേഷൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ്സ്റ്റേഷൻ നിർമ്മാണ പ്രവർത്തികലാണ് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഈ 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ് സ്റ്റേഷൻ 110 33 KV കപ്പാസിറ്റിയിലേക്ക് ഉയർത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.പി.എ മജീദ് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻ കുട്ടിക്കും , KSEB ചെയർമാൻ & മാനേജിംഗ് ഡയറക്ടർക്കും പ്രൊപോസൽ നൽകുകയും , ഈ പ്രവർത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഇത് സംബന്ധിച്ച യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വെന്നിയൂർ 33 KV സബ് സ്റ്റേഷൻ 110 KV കപ്പാസിറ്റിയിലേക്ക് ഉയർത്തുന്നതിനുള്ള 19 കോടി രൂപയുടെ അനുമതി ലഭിക്കുകയും, നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രവർത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 2028 വർഷത്തോട് ഈ പ്രവർത്തി പൂർണ്ണമായും പൂർത്തീകരിക്കുന്നതിനാണ് നിലവിൽ കരാർ വെച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി വെന്നിയൂർ സബ് സ്റ്റേഷൻ, കൂരിയാട് സബ് സ്റ്റേഷൻ , എടരിക്കോട് സബ് സ്റ്റേഷൻ , പരപ്പനങ്ങാടി സബ് സ്റ്റേഷൻ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള 110 KV ലൈൻ വലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ കണക്ഷൻ നടപടികൾ പൂർത്തീകരിക്കുന്നതോടെ മേൽപ്പറഞ്ഞ വെന്നിയൂർ സബ് സ്റ്റേഷനുകളിൽ എവിടെയെങ്കിലും വൈദ്യുതി തകരാർ സംഭവിച്ചാൽ മറ്റു സബ് സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി തടസ്സം നേരിട്ട സബ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും. 110 KV പൂർണ്ണമായും യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാകുകയും, ലോഡ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തി 26.2 കോടി രൂപയുടെ വികസന പ്രവർത്തികൾക്കും ഇപ്പോൾ അംഗീകാരമായിട്ടുണ്ട്. ഈ പദ്ധതികൾ മണ്ഡലത്തിന്റെ ഊർജ്ജ മേഖലയിൽ മണ്ഡലത്തിന്റെ വികസനത്തിന് വലിയ ഉത്തേജനം നൽകുന്നതായിരിക്കും. മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച പദ്ധതികളിൽ നിലവിലുള്ള ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കൽ, എ.ബി.സി ഉപയോഗിച്ച് എൽ.ടി ലൈൻ റീ കണറ്റിംഗ് നടത്തുക, പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തികളാണ് നടപ്പിലാക്കുന്നത്. ഇവയിൽ ചില പ്രവർത്തികൾക്ക് വർക്ക് ഓർഡർ നൽകുകയും, ചില പ്രവർത്തികളുടെ ടെണ്ടർ നടപടികളിലെ സാങ്കേതിക പരിശോധനകൾ പൂർത്തീകരിച്ച് വർക്ക് ഓർഡർ നൽകുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.
എത്രയും പെട്ടന്ന് പദ്ധതികൾ യാഥാർഥ്യമാക്കി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ.പി.എ മജീദ് അറിയിച്ചു.