Monday, August 18

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു.

error: Content is protected !!