ദേശീയ ബോഡിബിൽഡിങ് മത്സരത്തിൽ ഇരട്ട സ്വർണം; മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിന് പണം തടസ്സം

തമിഴ്നാട് മഹാബലിപുരത്ത് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഇരട്ട സ്വർണം നേടി എ ആർ നഗർ സ്വദേശി. മമ്പുറത്തെ പട്ടാളത്തിൽ ശ്രീകാന്താണ് 2 വിഭാഗങ്ങളിലായി സ്വർണം നേടിയത്. ബോഡിബില്ഡിങ് 60 കെ ജി വിഭാഗത്തിലും, ബർമുഡ ബീച്ച് മോഡൽ 162- 172 വിഭാഗത്തിലുമാണ് ചാംപ്യനായത്. സംസ്ഥാനത്ത് നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നെങ്കിലും ശ്രീകാന്തിന് മാത്രമാണ് ഗോൾഡ്‌ മെഡൽ ലഭിച്ചത്. മാത്രമല്ല, വ്യക്തിഗത ഇനത്തിൽ 2 സ്വർണ മെഡൽ ഒരേ വ്യക്തി നേടുന്നതും അപൂർവമാണ്. ചെമ്മാട് കോയാസ് ജിംനേഷ്യത്തിലെ സി പി ഷിജുവാണ് പരിശീലകൻ. പെയിന്റിങ്ങ് തൊഴിലാളിയായ ശ്രീകാന്ത്

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. ഡബ്ള്യു എഫ് എഫ് ഭാരവാഹികളായ മുനീർ ചിറക്കൽ, ആർ സി വേണുഗോപാൽ, ഷിജു എന്നിവരുടെ സഹായത്തോടെയാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്. തായ്‌ലന്റിൽ നടക്കുന്ന മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും സാമ്പത്തികം തടസ്സമാകുകയാണ്. 2 ലക്ഷംരൂപയോളം ചിലവ് വരും. എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ശ്രീകാന്തും സുഹൃത്തുക്കളും. യൂത്ത് കോണ്ഗ്രസ് കമ്മിറ്റി ചെറിയൊരു സഹായം നൽകിയിട്ട്യൂഉണ്ട്.

error: Content is protected !!