Saturday, July 12

സ്റ്റാറ്റിസ്റ്റിക്‌സില്‍ ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഗവേഷണത്തിലെ അത്യാധുനിക കമ്പ്യൂട്ടേഷണല്‍ വിദ്യകള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്.ഡി. കൃഷ്ണറാണി അധ്യക്ഷത വഹിച്ചു. മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, ഡോ. എം. ദിലീപ് കുമാര്‍, അഞ്ജലി ബാബു എന്നിവര്‍ സംസാരിച്ചു. പൂണെ സാവിത്രീബായി ഫുലെ സര്‍വകലാശാലയിലെ ഡോ. മാധുരി ഗണേഷ് കുല്‍ക്കര്‍ണി, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. സെബാസ്റ്റിയന്‍ ജോര്‍ജ്, ഡോ. പി. മുഹമ്മദ് അന്‍വര്‍, കേരളയിലെ ഡോ. ഇ.ഐ. അബ്ദുള്‍ സത്താര്‍, റിട്ട. പ്രൊഫ. ഡോ. എം. മനോഹരന്‍, ഡോ. സ്‌റ്റെഫി തോമസ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സമാപനം.

error: Content is protected !!