ഡോ. സൈഫുദ്ദീന് ഇംഗ്ലണ്ടിൽ നിന്നും ഫെല്ലോഷിപ്പ്

തിരൂരങ്ങാടി : പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. കൊണ്ടാണത്ത് സൈഫുദ്ദീന് മെഡിക്കൽ സയൻസിലെ സംഭാവനകൾക്ക് ഇംഗ്ലണ്ടിലെ എഡിൻബറോ, ഗ്ലാസ്ഗോ റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസി ന്റെ ഫെലോ ഷിപ്പുകൾ (എഫ്ആർസി പി) ഫെല്ലോ നൽകി ആദരിച്ചു. മുമ്പ് കാലിക്കറ്റ് മെഡിക്കൽ കോളേജ് , മിംസ് ഹോസ്പിറ്റൽ, എംകെ ഹാജി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ഇപ്പോൾ ഡോക്ടർ ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ കൺസൾട്ട ന്യൂറോളജിസ്റ്റ് ആയിട്ട് വർക്ക് ചെയ്യുകയാണ്. ചെമ്മാട് കൊടിഞ്ഞി റോഡിൽ പരേതനായ
കൊണ്ടാണത്ത് ബീരാൻ ഹാജിയുടെയും കൊളത്തൂർ ഫാത്തിമയുടെയും മകനാണ്. ഭാര്യ: നുസ്രത്ത് ചോനാരി. മക്കൾ: ഡോ.ദിൽഷാന, മുഹമ്മദ് ഫാരിസ്, അനസ്
സഹോദരങ്ങൾ: ഷറഫുദ്ധീൻ, സമീറ

error: Content is protected !!