കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും ട്രിമ്മറിനുള്ളില്‍ നിന്നും സ്വര്‍ണം പിടികൂടി, മഞ്ചേരി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സീറ്റ് പോക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 2 പാക്കറ്റ് സ്വര്‍ണ മിശ്രിതവും ട്രിമ്മറിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. ട്രിമ്മറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി.

മസ്‌കറ്റ് വഴി ജിദ്ദയില്‍ നിന്നും സലാം എയര്‍ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുല്‍ (28 വയസ്സ്), ആണ് ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വര്‍ണ്ണ കഷണങ്ങള്‍ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്.

മറ്റൊരു കേസില്‍ ദുബായ്ല്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റ്പോക്കറ്റില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ 943 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വര്‍ണമിശ്രിതവും കസ്റ്റംസ് കണ്ടെടുത്തു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.

error: Content is protected !!